മുട്ടയും നാരങ്ങയുമുണ്ടോ വീട്ടിൽ? വഴുതന പൂകൊഴിച്ചിൽ തടയാനും വിളവ് വർദ്ധിപ്പിക്കാനും പരീക്ഷിക്കാം

Published : Jan 25, 2026, 04:48 PM IST

വഴുതന കൃഷിയിലെ പൂകൊഴിച്ചിൽ തടയാനും വിളവ് വർദ്ധിപ്പിക്കാനും എന്തൊക്കെയാണ് ചെയ്യാൻ കഴിയുക? ചെറുതായി ശ്രദ്ധിച്ചാല്‍ തന്നെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നല്ല വിളവുണ്ടാക്കാം. 

PREV
15

വഴുതന കൃഷിയിലെ പൂകൊഴിച്ചിൽ തടയാനും വിളവ് വർദ്ധിപ്പിക്കാനും എന്തൊക്കെയാണ് ചെയ്യാൻ കഴിയുക? അതിനായി കുറച്ച് പൊടിക്കൈകൾ പ്രയോ​ഗിച്ച് നോക്കാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. വഴുതന പൂക്കൾ കൊഴിയുന്നതിന് പ്രധാന കാരണം ബോറോൺ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ കുറവാണ്. ഇത് പരിഹരിക്കാൻ മിശ്രിതങ്ങൾ തളിച്ചു കൊടുക്കാം.

25

അതുപോലെ തന്നെയാണ് ബോറാക്സ് പ്രയോഗവും. 1 ലിറ്റർ വെള്ളത്തിൽ 1 ഗ്രാം ബോറാക്സ് കലക്കി തളിക്കുന്നത് പൂക്കൾ കൊഴിയുന്നത് തടയാൻ സഹായിക്കും. മുട്ട-നാരങ്ങാനീര് പ്രയോഗവും സഹായകമാണ്. ജൈവരീതിയിൽ പൂകൊഴിച്ചിൽ തടയാൻ മുട്ടയും നാരങ്ങാനീരും ചേർത്ത മിശ്രിതം പ്രയോഗിക്കുന്നത് ഫലപ്രദമാണ്.

35

മണ്ണിലെ ഈർപ്പം പെട്ടെന്ന് കൂടുന്നതും കുറയുന്നതും പൂ കൊഴിച്ചിലിന് കാരണമാകും. അതിനാൽ കൃത്യമായ ഇടവേളകളിൽ നനയ്ക്കാനും ശ്രദ്ധിക്കണം. സൂര്യപ്രകാശം ഉറപ്പാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒരു ദിവസം കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള വെയിൽ ലഭിക്കുന്ന സ്ഥലത്ത് മാത്രം വഴുതന വളർത്തുക.

45

കായം വെള്ളത്തിൽ കലക്കി തളിക്കുന്നത് വഴുതനയിലെ പൂകൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്ന ഒരു നാടൻ വിദ്യയാണ്. കീടനിയന്ത്രണത്തിന് ഒട്ടും അമാന്തിക്കരുത്. കായതുരപ്പൻ പുഴുക്കളെ അകറ്റാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ആഴ്ചയിലൊരിക്കൽ ചെടിയിൽ തളിക്കുക.

55

അതുപോലെ, അമിതമായ നൈട്രജൻ ഒഴിവാക്കുക. നൈട്രജൻ വളങ്ങൾ (യൂറിയ പോലുള്ളവ) അമിതമായാൽ ചെടി തഴച്ചു വളരുമെങ്കിലും പൂക്കൾ ഉണ്ടാകില്ല. വളപ്രയോഗത്തിനും സമയമുണ്ട്. ചെടി പൂവിടുന്നതിന് തൊട്ടുമുൻപും പൂവിട്ടു കഴിഞ്ഞാലുടനും സൂക്ഷ്മ മൂലകങ്ങൾ നൽകുന്നത് കൂടുതൽ കായ്കൾ പിടിക്കാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories