Malayalam

അബദ്ധങ്ങൾ

കറിവേപ്പില നട്ടിട്ടും നന്നാവുന്നില്ലേ? ഈ അബദ്ധങ്ങൾ വരുത്താതെ നോക്കൂ. നന്നായി വളരും.

Malayalam

സൂര്യപ്രകാശം

പുതിയ കറിവേപ്പില തൈകള്‍ വാങ്ങിയ ഉടനെ കടുത്ത വെയിലത്ത് വയ്ക്കരുത്. കുറച്ച് ദിവസം ഭാഗികമായി തണലുള്ള സ്ഥലത്ത് മാറ്റി വെച്ച ശേഷം മാത്രം വെയിലത്തേക്ക് മാറ്റുക.

Image credits: Getty
Malayalam

മോശമായ മണ്ണും നീര്‍വാര്‍ച്ചയില്ലായ്മയും

കറിവേപ്പില വേഗത്തില്‍ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന മണ്ണില്‍ നട്ടാല്‍ വേരുകള്‍ അഴുകും. അതിനാല്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണ് ഉപയോഗിക്കുക.

Image credits: Getty
Malayalam

വളക്കൂറില്ലാത്ത മണ്ണ്

വെറുതെ കളിമണ്ണിലോ മണലിലോ തൈ നടുന്നത് ചെടിയുടെ വളര്‍ച്ചയെ തടയും. ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണുമായി നന്നായി യോജിപ്പിച്ച ശേഷം മാത്രം നടുക.

Image credits: Getty
Malayalam

അമിതമായി നനയ്ക്കുന്നത്

കൂടുതൽ നനയ്ക്കുന്നത് കറിവേപ്പിലയ്ക്ക് വളരെ ദോഷമാണ്. മണ്ണ് തൊട്ടുനോക്കുമ്പോള്‍ ഈർപ്പം ഉണ്ടെങ്കിൽ വീണ്ടും വെള്ളം ഒഴിക്കരുത്. മണ്ണ് ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക.

Image credits: Getty
Malayalam

വളപ്രയോഗത്തിലെ അശ്രദ്ധ

രാസവളങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ചെടി കരിഞ്ഞുപോകാൻ കാരണമാകും. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തതോ ജൈവവളങ്ങളോ കൃത്യമായ ഇടവേളകളില്‍ നല്‍കുക.

Image credits: Getty
Malayalam

വേരുകള്‍ക്ക് ക്ഷതം

നഴ്സറിയില്‍ നിന്നും വാങ്ങുന്ന തൈകള്‍ വേരിലെ മണ്ണോടെയല്ലാതെ മാറ്റി നടുന്നത് ചെടി ഉണങ്ങിപ്പോകാന്‍ ഇടയാക്കും. ഗ്രോബാഗ് മാറ്റുമ്പോള്‍ വേരുകള്‍ക്ക് കേടുപാടുകള്‍ വരാതെ ശ്രദ്ധിക്കുക.

Image credits: Getty
Malayalam

കീടങ്ങളെ അവഗണിക്കുന്നത്

ഇലപ്പുള്ളികളും തണ്ട് തുരപ്പൻ പുഴുക്കളും കറിവേപ്പിലയെ പെട്ടെന്ന് ആക്രമിക്കാറുണ്ട്. തുടക്കത്തിൽ തന്നെ ഇവയെ ശ്രദ്ധിച്ച് നീക്കം ചെയ്യാതിരുന്നാൽ ചെടി മുഴുവനായി നശിച്ചുപോകും.

Image credits: Getty

വീട്ടാവശ്യത്തിനുള്ള ബീറ്റ്‌റൂട്ട് ഇനി ഗ്രോബാഗിലും വിളയിക്കാം

ഗ്രോബാഗിലും ക്യാരറ്റ് നട്ടുവളര്‍ത്താം, ഇങ്ങനെ ചെയ്ത് നോക്കൂ

കോളിഫ്ലവർ കൃഷി ചെയ്യാം, ഈ അബദ്ധങ്ങൾ ഒഴിവാക്കണേ...

പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളിതാണ്, ഈ അബദ്ധം പറ്റരുതേ