വെര്‍ട്ടിക്കല്‍ പൂന്തോട്ടം  വീട്ടിനകത്ത് ഒരുക്കാം

First Published Aug 25, 2020, 4:17 PM IST

വീട്ടിനകത്ത് ചെടികള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക് പലപ്പോഴും സ്ഥലപരിമിതിയായിരിക്കും വലിയ പ്രശ്നം. എന്നാല്‍, എത്ര ചെറിയ വീടായാലും പരമാവധി ഭംഗിയായി സ്ഥലം പ്രയോജനപ്പെടുത്തി നല്ലൊരു തോട്ടം തന്നെ വീട്ടില്‍ നിര്‍മിക്കാം. 

വീട്ടിനകത്ത് ചെടികള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക് പലപ്പോഴും സ്ഥലപരിമിതിയായിരിക്കും വലിയ പ്രശ്നം. എന്നാല്‍, എത്ര ചെറിയ വീടായാലും പരമാവധി ഭംഗിയായി സ്ഥലം പ്രയോജനപ്പെടുത്തി നല്ലൊരു തോട്ടം തന്നെ വീട്ടില്‍ നിര്‍മിക്കാം.
undefined
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പച്ചക്കറികള്‍ ഉണ്ടാക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റ് വളര്‍ത്താനുള്ള വ്യത്യസ്തമായ ഒരു മാര്‍ഗമാണിത്.
undefined
ചുമരിലേക്ക് താങ്ങ് കൊടുത്ത് ചെടികള്‍ വളര്‍ത്തുന്ന രീതിയാണിത്. ഒരു പ്ലൈവുഡ് ഷീറ്റ് ചുവരില്‍ ചേര്‍ത്ത് വെച്ച് നിങ്ങളുടെ നല്ല ഭംഗിയുള്ള ചുവരുകള്‍ക്ക് സംരക്ഷണം നല്‍കിയാണ് ചെടി വളര്‍ത്തേണ്ടത്.
undefined
പോളി എത്തിലീന്‍ തുണി ഉപയോഗിച്ച് ചുവരിന് പൊതിയുന്നതും നല്ലതാണ്.
undefined
വെര്‍ട്ടിക്കല്‍ ഗാര്‍ഡനാക്കിയ ചുമരിന്റെ താഴെ റബ്ബറിന്റെ ഷീറ്റ് ഇട്ടാല്‍ വെള്ളം വീണ് തറ വൃത്തികേടാകുന്നത് തടയാം.
undefined
അപ്പാര്‍ട്ട്മെന്റുകളില്‍ വെളിച്ചം കുറവാണെങ്കില്‍ ഫ്ളൂറസെന്റ് ബള്‍ബുകളോ ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന വെളിച്ചമോ ഘടിപ്പിക്കാവുന്നതാണ്.
undefined
ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ സമീപം ഒരു ഫാന്‍ വെച്ചാല്‍ വായുസഞ്ചാരം കൂട്ടാനും ചെടികള്‍ക്ക് ചുറ്റും മികച്ച രീതിയില്‍ വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാവും.
undefined
ഇന്‍ഡോര്‍ ഗാര്‍ഡന്‍ തയ്യാറാക്കാനുള്ള എളുപ്പവഴിയായി പോക്കറ്റുകള്‍ പോലെ ചെടികള്‍ വെക്കാനായി മരത്തിന്റെ ഫ്രെയിമില്‍ പോളിത്തീന്‍ ബാഗുകള്‍ അല്ലെങ്കില്‍ ചെറിയ തുണിസഞ്ചികള്‍ ഘടിപ്പിക്കാം.
undefined
നിങ്ങള്‍ ചെടി വളര്‍ത്താന്‍ തെരഞ്ഞെടുത്ത സ്ഥലം നല്ല വെളിച്ചമുള്ളതാണോ പകുതി തണലാണോ അതോ മുഴുവന്‍ തണലുള്ള സ്ഥലമാണോ എന്ന് ആദ്യം മനസിലാക്കണം.
undefined
ഏതുതരം ചെടികളാണ് അവിടെ വളര്‍ത്താന്‍ അനുയോജ്യമെന്നും മനസിലാക്കണം. ചുമരില്‍ തൂങ്ങുന്ന തരത്തിലുള്ളതും കുത്തനെ കയറിപ്പോകുന്ന തരത്തിലുള്ളതുമായ ചെടികള്‍ വളര്‍ത്താന്‍ പറ്റുമോ എന്നതൊക്കെ അറിഞ്ഞിരിക്കണം.
undefined
ചുമരില്‍ തൂങ്ങുന്ന തരത്തിലുള്ളതും കുത്തനെ കയറിപ്പോകുന്ന തരത്തിലുള്ളതുമായ ചെടികള്‍ വളര്‍ത്താന്‍ പറ്റുമോ എന്നതൊക്കെ അറിഞ്ഞിരിക്കണം.
undefined
click me!