ചുവരുണ്ടെങ്കില്‍ ചിത്രം മാത്രമല്ല കൃഷിയും ചെയ്യാം; ഹൈഡ്രോപോണിക്സിന്‍റെ സാധ്യതകള്‍

First Published May 1, 2020, 3:54 PM IST

ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്ത് പോലും ഒരുവിധത്തിലുള്ള കേടുമില്ലാതെ ഈ രീതിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന ഹൈഡ്രോപോണിക്സിലൂടെ ചെറിയ അപ്പാര്‍ട്ട്‌മെന്റിലും ബെഡ്‌റൂമിലും അടുക്കളയിലും വരെ കൃഷി ചെയ്യാം

കൃഷി ചെയ്യാന്‍ മണ്ണ് വേണോ? ഒരു നിര്‍ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പല വികസിത രാജ്യങ്ങളില്‍ നിന്നുള്ള മാതൃകകള്‍. പരമ്പരാഗത കൃഷിരീതിയില്‍ നിന്ന് മാറി ചെലവ് കുറച്ച് പരമാവധി വിളവ് ഉല്‍പാദിപ്പിക്കാനുള്ള വികസിത രാജ്യങ്ങളുടെ പരിശ്രമങ്ങളില്‍ നിന്നാണ് മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോ പോണിക്സിന്‍റെ വരവ്.
undefined
ജലം മാധ്യമമാക്കി കൃഷി ചെയ്യുന്ന രീതി ഇന്ത്യയില്‍ പ്രചാരണം ലഭിച്ച് വരുന്നതേയുള്ളൂ. പോഷകങ്ങളടങ്ങിയ ജലത്തില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. കൃത്രിമമായി നല്‍കുന്ന പോഷകമൂല്യങ്ങള്‍ ജലത്തിലൂടെ ചെടികളുടെ വേരുകള്‍ ആഗിരണം ചെയ്യുന്നു. ഇത് വഴി ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുന്നു.
undefined
പച്ചക്കറികള്‍, ഇലച്ചെടികള്‍, പൂച്ചെടികള്‍ തുടങ്ങി ചോളം പോലെയുള്ള ചെടികള്‍ അടക്കം ഹൈഡ്രോപോണിക്സിലൂടെ കൃഷി ചെയ്യാന്‍ സാധിക്കും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്ത് പോലും ഒരുവിധത്തിലുള്ള കേടുമില്ലാതെ ഈ രീതിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
undefined
ജലത്തില്‍ വളരുന്നതിനാല്‍ ചെടികള്‍ നനച്ച് കൊടുക്കേണ്ട ആവശ്യവും വരുന്നില്ല. വികസിത രാജ്യങ്ങളില്‍ കുറഞ്ഞ സ്ഥലപരിമിതിയില്‍ വലിയ രീതിയില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്നും പ്രാരംഭഘട്ടത്തിലാണ് ഈ കൃഷിരീതിയുള്ളത്. ഹൈഡ്രോപോണിക്സ് കൃഷി രീതികളെക്കുറിച്ചും അതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളെയും അതിന് വേണ്ടി വരുന്ന ചെലവിനേയും കുറിച്ചുള്ള തെറ്റിധാരണയാണ് ഇതിന് വെല്ലുവിളിയാവുന്നതില്‍ മുഖ്യം.
undefined
പലവികസിത രാജ്യങ്ങളിലും പിന്തുടരുന്ന അതേരീതിയാണ് ഹൈഡ്രോപോണിക്സ് രീതി ഇന്ത്യയിലും പിന്തുടരുന്നത്. ആ രാജ്യങ്ങളിലെ കാലാവസ്ഥയെ അനുസരിച്ചാണ് ഈ കൃഷിരീതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ കാലവസ്ഥയില്‍ സമാനമായ സാഹചര്യം സൃഷ്ടിക്കേണ്ടി വരുന്നു.
undefined
പോളിഹൌസ് പോലുള്ള കൃത്രിമ സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടി വരുന്നു.ഒരു സാധാരണ കര്‍ഷകന്‍ ഒരു വര്‍ഷം കൃഷിക്കായി ചെലവിടുന്ന തുകയുമായാണ് ഈ സജ്ജീകരണങ്ങളെ തുലനം ചെയ്യുന്നത്. ആ സാഹചര്യത്തില്‍ ഈ ചെലവ് കൂടിയതായി തോന്നും.
undefined
എന്നാല്‍ ഒരുതവണ സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ കാര്യമായ മെയിന്‍റന്‍സ് ഈ രീതിക്ക് ആവശ്യമില്ല. ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ഈ കൃഷിരീതി ലാഭകരമാണെന്ന് മെട്രോ നഗരമായ മുംബൈയില്‍ ഹൈഡ്രോപോണിക്സ് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ അര്‍ബന്‍ ഫാമ്സ് ഉടമ ആല്‍സണ്‍ ഡേവിഡ് പറയുന്നു.
undefined
വികസിത രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഈ കൃഷിരീതിയില്‍ പ്രായോഗിക തലത്തില്‍ മാറ്റം വരുത്തുന്നത് വളര്‍ന്നുവരുന്ന തലമുറയ്ക്ക് കൃഷിയോടുള്ള ആഭിമുഖ്യം കൂടാന്‍ കാരണമാകുമെന്നും ആല്‍സണ്‍ നിരീക്ഷിക്കുന്നു.
undefined
പോഷകമൂല്യങ്ങള്‍ ജലത്തിലൂടെ നല്‍കുന്നുവെന്ന് കേളഅ‍ക്കുമ്പോള്‍ അത് വിഷപ്രയോഗമെന്ന സാധാരണ ചിന്തയിലേക്കാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്.
undefined
അതുകൊണ്ട് തന്നെ ഓര്‍ഗാനിക് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീഴുന്ന ഉപഭോക്താക്കള്‍ ഹൈഡ്രോപോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് നേരെ മുഖംതിരിക്കുന്നത് ഒരു വെല്ലുവിളിയാണെന്നും ആല്‍സണ്‍ പറയുന്നു.
undefined
ചെടികള്‍ക്ക് ആവശ്യമായ വെള്ളവും പോഷകാശംങ്ങളും പലതരം പരിശോധനകള്‍ക്കനുസരിച്ച് നല്‍കിയാണ് ഈ കൃഷിരീതിയുടെ പുരോഗമിക്കുന്നത്. ചെടികള്‍ക്ക് വളരാന്‍ ജലം മാത്രമാണ് ഈ കൃഷി രീതിയില്‍ സ്വീകരിക്കുന്നത്. ഈ ജലത്തില്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളാണ് കലര്‍ത്തുന്നത്.
undefined
ഈ രീതിയേക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ ബോധ്യമുണ്ടാക്കുക വഴിയാണ് ഈ മിഥ്യാധാരണയെ മറികടക്കാനാവുമെന്നാണ് ആല്‍സണ്‍ വിലയിരുത്തുന്നത്.
undefined
നിലവില്‍ പിന്തുടരുന്ന ഹൈഡ്രോപോണിക്സ് രീതിയില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ചെലവേറിയതാകാന്‍ സാധ്യതയുണ്ട്.
undefined
വാണിജ്യ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ പോളി ഹൌസ് അന്തരീക്ഷത്തിലെ താപനില ക്രമീകരണം തുടങ്ങി നിരവധി സജ്ജീകരണങ്ങള്‍ ചെയ്യേണ്ടതായി വരും.
undefined
ഇത്തരം ക്രമീകരണങ്ങള്‍ക്ക് വൈദ്യുതി ചെലവ് വരും. എന്നാല്‍ സോളാര്‍ പോലുള്ള രീതികള്‍ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറക്കാന്‍ സഹായിക്കും.
undefined
ഹൈഡ്രോപോണിക്‌സ് വഴി നിങ്ങള്‍ക്ക് ചെറിയ അപ്പാര്‍ട്ട്‌മെന്റിലും ബെഡ്‌റൂമിലും അടുക്കളയിലും വരെ കൃഷി ചെയ്യാം. വേരുകളിലൂടെ നേരിട്ട് പോഷകങ്ങള്‍ വലിച്ചെടുക്കപ്പെടുന്നു.
undefined
മണ്ണില്‍ നിന്നും വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന ഊര്‍ജനഷ്ടം ഇല്ലാതാക്കി വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഈ രീതിയിലുള്ള കൃഷിയിലൂടെ കഴിയുമെന്നും ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ പറയുന്നു.
undefined
കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ സബ്സിഡികള്‍ നല്‍കുന്നത് സമാന്തര രീതികളിലുള്ള കൃഷിരീതികള്‍ ചെയ്യാന്‍ യുവതലമുറയെ പ്രോല്‍സാഹിപ്പിക്കും.
undefined
നമ്മുക്ക് അത്ര പരിചിതമല്ലാത്ത ലോക്ക്ഡൌണ്‍ പോലുള്ള സാഹചര്യങ്ങളില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായുള്ള പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനേക്കുറിച്ച് മന്ത്രിമാര്‍ പലകുറി സംസാരിച്ചിട്ടുള്ളതുമാണ്.
undefined
click me!