നിങ്ങൾക്കൊരു അടുക്കളത്തോട്ടമുണ്ടോ? ഒരല്പം സ്ഥലമുണ്ടെങ്കിൽ ആർക്കും ഒരുക്കിയെടുക്കാവുന്നതേയുള്ളൂ അടുക്കളത്തോട്ടം. അവിടെ അത്യാവശ്യം നമുക്ക് വേണ്ടുന്ന എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറികൾ വളർത്തിയെടുക്കാവുന്നതാണ്.
28
വളർത്താനും പരിപാലിക്കാനും വിളവെടുക്കാനും വളരെ എളുപ്പമായതിനാൽ തുടക്കക്കാരായ തോട്ടക്കാർക്ക് ബീൻസ് മികച്ചതാണ്. കൃഷിക്കായി ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക
38
കൃഷി ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച്, ഏപ്രിൽ മാസങ്ങളാണ്. കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് പോഷകസമൃദ്ധമായ മണ്ണാണ്. കമ്പോസ്റ്റും പോട്ടിംഗ് മണ്ണും നന്നായി കലർത്തി കളിമണ്ണ് പോലെയുള്ളവ ഒഴിവാക്കി വേണം കൃഷി ചെയ്യാൻ.
48
ബീൻസിന് വായുവിൽ നിന്ന് നൈട്രജൻ വലിച്ചെടുക്കാനും മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ഠമാക്കാനും കഴിയും. ബീൻസ് വിത്തുകൾ നേരിട്ട് നിലത്ത് വിതയ്ക്കുന്നതാണ് നല്ലത്.
58
ചെടിയുടെ വേരുകൾ വളരെ ലോലമായതും എളുപ്പത്തിൽ കേടുവരുത്തുന്നതുമായതിനാൽ ഇത് തുടക്കത്തിൽ പറിച്ചുനടുകയോ വീടിനകത്ത് വളർത്തുകയോ ചെയ്യരുത്.
68
വിത്ത് പാകുമ്പോൾ അവ തമ്മിൽ പരസ്പരം 9-12 ഇഞ്ച് എന്ന അകലത്തിൽ നേരിട്ട് മണ്ണിൽ നടുക. 1 ഇഞ്ച് ആഴത്തിൽ കുഴി കുഴിച്ച് വിത്തുപാകി മണ്ണിട്ടു മൂടണം. പെട്ടെന്ന് മുള വരുന്നതിനായി 3-4 ദിവസത്തേക്ക് പതിവായി നനയ്ക്കുക.
78
വളർന്നു കഴിഞ്ഞാൽ ചെടികളുടെ വളർച്ചയെ സഹായിക്കുന്നതിന് 2-3 ദിവസത്തിലൊരിക്കൽ നനയ്ക്കുക. ചെടിക്ക് അമിതമായി വെള്ളം നൽകരുത്.
88
വിത്തുകൾ മുളച്ചു തുടങ്ങിയ ശേഷം, ചവറുകൾ കൊണ്ട് സംരക്ഷണം കൊടുക്കുക. ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളാൽ സമ്പന്നമായ വളങ്ങൾ തിരഞ്ഞെടുക്കുക.