വീട്ടിലും നട്ടുവളർത്താം സ്ട്രോബറി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?

Published : Aug 05, 2025, 10:14 PM IST

വിത്ത് വിതച്ചാണ് സ്ട്രോബെറി മുളപ്പിക്കുന്നതെങ്കിൽ 12 മുതൽ 18 മാസത്തിനുള്ളിൽ കായ്ഫലം ലഭിക്കും.

PREV
17

വീട്ടിൽ സ്ട്രോബറി നട്ടുവളർത്താനാവുമോ? എങ്ങനെയാണ് അവ വളർത്തിയെടുക്കുന്നത്? എന്തൊക്കെ ശ്രദ്ധിക്കണം.

27

തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയിൽ സ്ട്രോബറി നട്ടുവളർത്താം.‌ ഗ്രോബാഗിലും മണ്ണിലും സ്ട്രോബറി നട്ടു വളർത്താവുന്നതാണ്. സ്ട്രോബെറിയിലെ എവർ ബെയറിങ് ഇനങ്ങളാണ് കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് നല്ലത്.

37

നല്ല വേരോട്ടത്തിന് സാധ്യതയുള്ള കണ്ടെയ്നറുകളിൽ വേണം തൈ നടാൻ. തൈകൾ തമ്മിൽ നല്ല അകലം പാലിക്കണം.

47

ഈർപ്പം ആവശ്യമാണെങ്കിലും വെള്ളം കെട്ടിനിൽക്കാൻ പാടില്ല. മണ്ണിൽ മണലും കമ്പോസ്റ്റും ചേർത്തതിനു ശേഷം തൈകൾ നടാം.

57

സൂര്യപ്രകാശം ആവശ്യമാണ്, എന്നാൽ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാൻ പാടില്ല. അതുനോക്കി വേണം സ്ട്രോബറി നടാനുള്ള സ്ഥലം കണ്ടെത്തുന്നത്.

67

കീടരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. ഒച്ചുകളാണ് സ്ട്രോബെറിക്ക് വെല്ലുവിളിയാകാറുള്ളത്. അതിനാൽ കേടായ ഇലകൾ ഉടനടി നീക്കം ചെയ്യണം.

77

വിത്ത് വിതച്ചാണ് സ്ട്രോബെറി മുളപ്പിക്കുന്നതെങ്കിൽ 12 മുതൽ 18 മാസത്തിനുള്ളിൽ കായ്ഫലം ലഭിക്കും. പൂർണമായും ചുവപ്പ് നിറത്തിലാകുമ്പോൾ വിളവെടുക്കാം. രാവിലെ തണുപ്പുള്ള സമയത്ത് വിളവെടുക്കുന്നതാണ് ഉചിതം.

Read more Photos on
click me!

Recommended Stories