വിഷരഹിത ചീര കൃഷി; നൂറുമേനി കൊയ്യാൻ എളുപ്പവഴികൾ

Published : Feb 11, 2026, 03:06 PM IST

മലയാളിയുടെ നിത്യഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ചീര. എന്നാൽ വിപണിയിൽ ലഭിക്കുന്ന ചീരയിൽ അമിതമായി കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക പലർക്കുമുണ്ട്. അടുക്കളത്തോട്ടത്തിലും ടെറസിലും ലളിതമായ രീതിയിൽ വിഷരഹിതമായ ചീര കൃഷി ചെയ്താം. 

PREV
111
കാലാവസ്ഥ

കേരളത്തിലെ കാലാവസ്ഥയിൽ വർഷം മുഴുവനും ചീര കൃഷി ചെയ്യാമെങ്കിലും ജൂൺ-ജൂലൈ, ഒക്ടോബർ-നവംബർ മാസങ്ങളാണ് ഏറ്റവും അനുയോജ്യം.

211
ഇനങ്ങൾ

അരുൺ, കണ്ണാറ ലോക്കൽ (ചുവപ്പ്), മോഹിനി (പച്ച) തുടങ്ങിയ ഇനങ്ങളാണ് നമ്മുടെ നാട്ടിൽ മികച്ച വിളവ് നൽകുന്നത്.

311
ഇടകലർത്തി കൃഷി

പച്ചച്ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് രോഗബാധ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

411
നിലമൊരുക്കൽ

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ചീര കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. ഗ്രോബാഗിലായാലും നിലത്തായാലും മണ്ണ് നന്നായി കിളച്ചിളക്കി കല്ലും പുല്ലും നീക്കം ചെയ്യണം.

511
അടിവളം

അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാം. വിത്ത് പാകുമ്പോൾ ഉറുമ്പ് ശല്യം ഒഴിവാക്കാൻ അല്പം മഞ്ഞൾപ്പൊടി ചേർക്കുന്നത് നല്ലതാണ്.

611
വിത്ത്

വിത്തുകൾ കട്ടപിടിക്കാതെ വീഴാൻ മണലുമായി കലർത്തി വിതറുന്നതാണ് ഉചിതം

711
പരിചരണം

വിത്ത് മുളച്ച് രണ്ടാഴ്ചയായാൽ മേൽവളം നൽകി തുടങ്ങാം. പുളിപ്പിച്ച കടലപ്പിണ്ണാക്ക് ലായനി, ജീവാമൃതം, അല്ലെങ്കിൽ മീൻ അമിനോ ആസിഡ് എന്നിവ പത്ത് ദിവസത്തിലൊരിക്കൽ നൽകുന്നത് ചീര തഴച്ചു വളരാൻ സഹായിക്കും.

811
ജലസേചനം

നനയ്ക്കുമ്പോൾ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം, ഇത് വേരുചീയൽ തടയും.

911
രോഗപ്രതിരോധം

ഇലപ്പുള്ളി രോഗം, കൂടുകെട്ടി പുഴുക്കൾ എന്നിവയാണ് പ്രധാന ഭീഷണികൾ. കീടബാധയുടെ തുടക്കത്തിൽ തന്നെ ബാധിച്ച ഇലകൾ നുള്ളി നശിപ്പിക്കണം.

1011
വേപ്പെണ്ണ മിശ്രിതം

രാസകീടനാശിനികൾക്ക് പകരം വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കുന്നത് ജൈവരീതിയിൽ കീടങ്ങളെ അകറ്റാൻ സഹായിക്കും. വിത്ത് പാകി 30 ദിവസത്തിനുള്ളിൽ വിളവെടുക്കാം.

1111
മുറിച്ചെടുക്കുക

ചീര ചുവടോടെ പിഴുതെടുക്കാതെ മുറിച്ചെടുത്താൽ കൂടുതൽ ശാഖകൾ വരികയും പലതവണ വിളവെടുക്കാൻ സാധിക്കുകയും ചെയ്യും.

Read more Photos on
click me!

Recommended Stories