ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഞ്ച് എസ്‌യുവികൾ

Published : Nov 27, 2025, 02:55 PM IST

ബജറ്റ് വിലയിൽ എസ്‌യുവി ലുക്കും ഗ്രൗണ്ട് ക്ലിയറൻസും ശക്തമായ സ്റ്റൈലുമൊക്കെ ആളുകൾ ആഗ്രഹിക്കുന്നു. ഇന്ത്യൻ വാഹനവിപണിയിൽ എസ്‌യുവികൾക്ക് പ്രിയമേറുന്ന സാഹചര്യത്തിൽ, 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച മോഡലുകളെക്കുറിച്ച് അറിയാം.

PREV
17
എസ്‌യുവി ഭ്രമം

ഇന്ത്യൻ വാഹനവിപണിയിൽ എസ്‌യുവികളോടുള്ള ഭ്രമം ഓരോ വർഷവും വർദ്ധിച്ചുവരികയാണ്. ബജറ്റ് വിലയിൽ എസ്‌യുവി ലുക്കും ഗ്രൗണ്ട് ക്ലിയറൻസും ശക്തമായ സ്റ്റൈലുമൊക്കെ ആളുകൾ ആഗ്രഹിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെ വില വരുന്നതും ഫീച്ചറുകളുടെ കാര്യത്തിലും മികച്ചതുമായ നിരവധി എസ്‌യുവികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

27
ഏറ്റവും വിലകുറഞ്ഞ എസ്‌യുവികൾ

നിങ്ങൾക്ക് കുറഞ്ഞ ബജറ്റ് ആണെങ്കിലും ഒരു വലിയ എസ്‌യുവി സ്വപ്‍നമാണെങ്കിൽ, ഈ ലിസ്റ്റ് നിങ്ങൾക്ക് അനുയോജ്യമാണ്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 10 എസ്‌യുവികളെക്കുറിച്ച് അറിയാം. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള അടിസ്ഥാന വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ്

37
മാരുതി സുസുക്കി ഫ്രോങ്ക്സ്

മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വില 6.85 ലക്ഷം മുതൽ ആരംഭിക്കുന്നു . ടൊയോട്ട ടൈസറിനെപ്പോലെ, ഫ്രോങ്ക്‌സും മാരുതിയുടെ സ്മാർട്ട്, ആധുനിക എസ്‌യുവി-കൂപ്പെയാണ്. ഫീച്ചറുകളും എഞ്ചിനുകളും അനുസരിച്ച് ഒമ്പത് വേരിയന്‍റുകളിൽ ഈ കാർ ലഭ്യമാണ്. 10 ലക്ഷത്തിൽ താഴെയാണ് വില. ഇത് രണ്ട് സിഎൻജി വേരിയന്റുകളും രണ്ട് ടർബോ-പെട്രോൾ വേരിയന്‍റുകളും വാഗ്ദാനം ചെയ്യുന്നു. ഇത് സ്‍മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്‍ദാനം ചെയ്യുന്നു.

47
ഹ്യുണ്ടായി എക്‌സ്റ്റർ

ഈ വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയാണ് ഹ്യുണ്ടായി എക്‌സ്റ്റർ . ഇതിന്റെ പ്രാരംഭ വില 5.49 ലക്ഷം രൂപ. നിലവിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള എസ്‌യുവിയാണ് ഹ്യുണ്ടായി എക്‌സ്റ്റർ. ഇത് 40-ലധികം വേരിയന്റുകളിൽ ലഭ്യമാണ്. അവയ്‌ക്കെല്ലാം 10 ലക്ഷം രൂപയിൽ താഴെയാണ് വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മാനുവൽ, എഎംടി ഓപ്ഷനുകൾ ഇതിനൊപ്പം ലഭ്യമാണ്. ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുമായി (69 എച്ച്പി) ഇത് വരുന്നു.

57
നിസാൻ മാഗ്നൈറ്റ്

നിസാൻ മാഗ്നൈറ്റിന്‍റെ വില 5.61 ലക്ഷം മുതൽ ആരംഭിക്കുന്നു. മാഗ്നെറ്റിന്‍റെ 28 വേരിയന്റുകളിൽ 20 എണ്ണത്തിന് 10 ലക്ഷത്തിൽ താഴെയാണ് വില. റെനോ കൈഗറിൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ടർബോ വേരിയന്റും ലഭ്യമാണ്. ഡീലർ ഘടിപ്പിച്ച സിഎൻജി കിറ്റ് (75,000 രൂപ) ഇതിലുണ്ട്.

67
റെനോ കിഗർ

റെനോ കിഗർ ഒരു സ്റ്റൈലിഷും ബജറ്റ് സൗഹൃദവുമായ എസ്‌യുവിയാണ്. വില 5.76 ലക്ഷം മുതൽ ആരംഭിക്കുന്നു. മുഖംമിനുക്കിയതിനു ശേഷവും കിഗർ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നായി തുടരുന്നു. 1.0L പെട്രോളും 1.0L ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനുമാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് മാനുവൽ, എഎംടി, സിവിടി ഓപ്ഷനുകളിൽ ലഭ്യമാണ്. ഡീലർ ഘടിപ്പിച്ച സിഎൻജി കിറ്റും ഇതിലുണ്ട്. ഇതിന് 79,500 രൂപ അധികം നൽകണം. ഒരു എസ്‍യുവിയുടെ സ്റ്റൈലും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് കിഗർ അനുയോജ്യമായ ഓപ്‍ഷനാണ്.

77
ടാറ്റ പഞ്ച്

ടാറ്റ പഞ്ചിന്റെ വില 5.99 ലക്ഷം മുതൽ ആരംഭിക്കുന്നു. പഞ്ച് ഇന്ത്യൻ വിപണിയെ കീഴടക്കി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണിത്. ഇത് 14 വേരിയന്റുകളിൽ ലഭ്യമാണ്. 10 ലക്ഷം രൂപയിൽ താഴെയാണ് വില. ടാറ്റയുടെ  മുഖമുദ്രയായ ശക്തമായ ബിൽഡ് ക്വാളിറ്റി പഞ്ചിനുമുണ്ട്.

Read more Photos on
click me!

Recommended Stories