ടാറ്റ കർവ്വ് ഇവിക്ക് ജൂലൈയിൽ ബമ്പർ ഓഫർ; 3.35 ലക്ഷം വരെ കിഴിവ്

Published : Jul 09, 2026, 11:53 AM IST

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ കർവ്വ് ഇവിക്ക് ജൂലൈ മാസത്തിൽ വമ്പൻ കിഴിവുകൾ നൽകുന്നു. വേരിയന്റുകൾക്കനുസരിച്ച് 3.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ നേടാം.

PREV
19
ഇവി വാങ്ങാൻ പ്ലാനുണ്ടോ?

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ജൂലൈ മാസം മികച്ച സമയ ആയിരിക്കും. ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ കർവ്വ് ഇവി-യിൽ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വേരിയന്റിനെ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

29
3.35 ലക്ഷം വരെ ആനുകൂല്യം

കമ്പനിയുടെ ഏറ്റവും വലിയ ഓഫർ കർവ്വ് ഇവി X വേരിയന്റിന് ലഭ്യമാണ്. ഈ മോഡലിൽ മൊത്തം 3.35 ലക്ഷം വരെ ആനുകൂല്യം ലഭിക്കും. ഇതിൽ മൂന്നു ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ വരെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു.

39
ക്രിയേറ്റീവ് വേരിയന്‍റ്

അതേസമയം, ക്രിയേറ്റീവ് വേരിയന്‍റ് വാങ്ങുന്നവർക്ക് 2.50 ലക്ഷം ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ് കൂടി ചേർന്നാൽ ആകെ ആനുകൂല്യം 2.85 ലക്ഷം വരെ എത്തും. ചില വേരിയന്റുകളിൽ ലോയൽറ്റി ബോണസും ഉൾപ്പെടെ 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും റിപ്പോർട്ടുകളുണ്ട്.

49
രണ്ട് ബാറ്ററി ഓപ്ഷനുകൾ; 500 കിലോമീറ്ററിലധികം റേഞ്ച്

ടാറ്റ കർവ്വ് ഇവിയിൽ രണ്ട് ബാറ്ററി പാക്കുകളാണ് ലഭിക്കുന്നത്. 45 kWh ബാറ്ററി – ഏകദേശം 430 കിലോമീറ്റർ റേഞ്ച്, 55 kWh ബാറ്ററി – ഏകദേശം 502 കിലോമീറ്റർ റേഞ്ച്. ദീർഘദൂര യാത്രകൾക്കായി അനുയോജ്യമായ ഇലക്ട്രിക് എസ്‌യുവിയായി കർവ്വ് ഇവി പരിഗണിക്കപ്പെടുന്നു.

59
ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ; കൂപ്പ്-സ്റ്റൈൽ ലുക്ക്

കർവ്വ് ഇവിയുടെ ഡിസൈൻ അതിന്റെ പ്രധാന ആകർഷണമാണ്. മുന്നിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, DRL-കൾ, ക്ലോസ്‌ഡ് ഗ്രിൽ എന്നിവ ഉൾപ്പെടുന്നു. കൂപ്പ്-സ്റ്റൈൽ ചരിഞ്ഞ റൂഫ്, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. 500 ലിറ്റർ ബൂട്ട് സ്‌പേസും 35 ലിറ്റർ ഫ്രങ്ക് സ്റ്റോറേജും കാറിന്റെ പ്രായോഗികത വർധിപ്പിക്കുന്നു.

69
പ്രീമിയം ഇന്റീരിയറും സ്‍മാർട്ട് ഫീച്ചറുകളും

ഇന്റീരിയറിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് കണക്റ്റിവിറ്റി, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. V2L (Vehicle to Load), V2V (Vehicle to Vehicle) ചാർജിംഗ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളും കർവ്വ് ഇവിയുടെ പ്രത്യേകതകളാണ്.

79
സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന

ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ എന്നിവ സുരക്ഷ വർധിപ്പിക്കുന്നു. കൂടാതെ ലെവൽ 2 ADAS സംവിധാനവും ലഭ്യമാണ്. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്നു.

89
ഓഫറുകൾ ഡീലർ അനുസരിച്ച് മാറാം

നിലവിലെ ഓഫറുകൾ നഗരത്തിനും ഡീലർക്കും സ്റ്റോക്കിനും അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ വാങ്ങുന്നതിന് മുമ്പ് അടുത്തുള്ള ടാറ്റ ഷോറൂമിൽ ഓഫർ വിശദമായി സ്ഥിരീകരിക്കുന്നത് ഉചിതമാണ്.

99
പ്രത്യേകം ശ്രദ്ധിക്കുക

വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

Read more Photos on
click me!

Recommended Stories