മൂന്നാം പാദത്തില്‍ ഫിനാന്‍സ് ചെലവ് 198 കോടി രൂപയായി കുറഞ്ഞു. കമ്പനി കൂടുതല്‍ ലാഭകരമായ വളര്‍ച്ചയും പുതുമയുള്ള വാഹന ലോഞ്ചുകളും വഴി മുന്നോട്ട് പോകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വാഹന വിഭാഗം 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. വരുമാനം 21500 കോടി രൂപയായി, എബിറ്റ്ഡ 2700 കോടി രൂപയിലേക്കും ഉയര്‍ന്നു. ഈ മാര്‍ജിന്‍ തുടര്‍ച്ചയായി 10-ാം പാദവും ഡബിള്‍ ഡിജിറ്റില്‍ 12.7% ആയി. ശക്തമായ പ്രവര്‍ത്തനഫലവും കാര്യക്ഷമമായ വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റും മൂലം മൂന്നാം പാദത്തില്‍ ഫ്രീ കാഷ് ഫ്‌ലോ 4800 കോടി രൂപയായി. 2025 ഡിസംബര്‍ 31നുള്ളതിനകം ആഭ്യന്തര ബിസിനസില്‍ നെറ്റ് കാഷ് 3900 കോടി രൂപയായി. കണ്‍സോളിഡേറ്റഡ് ഫലങ്ങള്‍ പ്രകാരം മൊത്തം വരുമാനം 21800 കോടി രൂപയും, നെറ്റ് കാഷ് 6100 കോടി രൂപയും ആയി. മൂന്നാം പാദത്തില്‍ ഫിനാന്‍സ് ചെലവ് 198 കോടി രൂപയായി കുറഞ്ഞു. കമ്പനി കൂടുതല്‍ ലാഭകരമായ വളര്‍ച്ചയും പുതുമയുള്ള വാഹന ലോഞ്ചുകളും വഴി മുന്നോട്ട് പോകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
