ബിഗ് ബോസ്; രജിത്തിന്‍റെ അസാന്നിധ്യത്തില്‍ വഴിതേടി കൂട്ടുകാര്‍

First Published Mar 14, 2020, 4:40 PM IST


രജിത്ത് എന്ന ഒറ്റയാന്‍റെ അസാന്നിധ്യം ബിഗ് ബോസിലെ കളികളുടെ ദിശ തന്നെ മാറ്റിയിരിക്കുന്നു. രജിത്തിന്‍റെ സാന്നിധ്യത്തില്‍, പല വഴിക്കായി രജിത്ത് രഹസ്യമായും പരസ്യമായും സൃഷ്ടിച്ചെടുത്ത ഗ്രൂപ്പുകളില്‍ ആശയദാരിദ്രം പ്രകടമായിത്തുടങ്ങി. പരസ്യമായി മാറ്റി നിര്‍ത്തിയിരുന്ന ദയയോടും ഫുക്രുവിനോടും രജിത്തിന് ചില പ്രത്യേക താല്‍പര്യങ്ങളുണ്ടായിരുന്നു. ദയയ്ക്ക് വ്യക്തിപരമായി രജിത്തിനോടുള്ള താല്പര്യത്തെ പലപ്പോഴും, രജിത്തിന് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. അതോടൊപ്പം, രണ്ട് ടീമുകളില്‍ നില്‍ക്കെത്തന്നെ ഒരുരഹസ്യ പരസ്പരധാരണ വച്ച് പുലര്‍ത്താനും രജിത്തും ഫുക്രുവും ശ്രദ്ധിച്ചിരുന്നു. 

രജിത്തിന്‍റെ പിന്മാറ്റത്തോടെ ദയയ്ക്ക് ചൂണ്ടിക്കാണിച്ച് കരയാന്‍ ഒരാളില്ലാതായി. അതോടെ ദയ ചുവട് മാറ്റി. ബിഗ് ബോസ് കഴ്ചക്കാരുമായുള്ള രജിത്തിന്‍റെ ആശയവിനിമയോപാധി ആത്മഭാഷണങ്ങളായിരുന്നു. രജിത്ത് പോയതോടെ ഈ ആത്മഭാഷണങ്ങളെ ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുന്നത് ദയയാണ്. പക്ഷേ ഒരു പ്രശ്നം മാത്രം, ആണധികാരങ്ങളുടെ പ്രയോഗവത്ക്കരണമായിരുന്നു രജിത്തിന്‍റെ ആത്മഭാഷണങ്ങളെങ്കില്‍ ദയയുടേത് അതിവൈകാരികമായ ഭാഷണങ്ങളാണ്.  ഫുക്രുവാകട്ടെ പോയവര്‍ പോയി. സ്വന്തം കളികളിലാണ്. 

എന്നാല്‍ രജിത്ത് സൃഷ്ടിച്ചെടുത്ത സ്വന്തം സംഘാംഗങ്ങളാകട്ടെ ആശയദാരിദ്രത്തില്‍പ്പെട്ട് ഉഴറുകയാണ്. അത് സുജോയും രഘുവും ഇടയ്ക്കിടെ വിളിച്ച് പറയുന്നുമുണ്ട്. ഒറ്റയ്ക്കായാലും സംഘത്തിലായാലും രജിത്ത് നിര്‍മ്മിച്ചെടുത്ത സ്ക്രീന്‍ സ്പേയ്സ് ഇപ്പോള്‍ പങ്കിടുന്നതാകട്ടെ ഫുക്രുവും എലീനയുമാണ്. അമൃതയും അഭിരാമിയുമാകട്ടെ സ്കൂള്‍ ടാസ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മൊത്തത്തില്‍ താളം നഷ്ടപ്പെട്ടാണ് നില്‍ക്കുന്നത്.
 

കരഞ്ഞ് കരഞ്ഞ് ഞാന്‍ ഏങ്ങടാണോവോ പോണേ...
undefined
നിങ്ങക്കറിയ്യോ ? സ്വന്തം കാര്യത്തിനല്ലാട്ടാ... ഞാന്‍ കരേണത്. അണ്ണന് വേണ്ടിയുള്ള കരച്ചിലാണ്...
undefined
24 മണിക്കൂറും ദൈവത്തെ വിളിച്ച് നടന്ന മനുഷ്യനാണ്. പക്ഷേ, ആ കളിയില്‍ അങ്ങേരെ പിശാച് ബാധിച്ചു. പാവം സേര്...
undefined
കുറ്റബോധത്തില്‍ സേര് നീറണേണ്... ബിഗ് ബോസെ... തിരുത്താന്‍ ഒര് അവസരം കൊട് ബിഗ് ബോസേ...
undefined
ഞാന് പറണേത് ശരിയല്ലേ... ല്ലേ...
undefined
ന്‍റെ ആത്മഗതങ്ങള്‍ ഇവിടൊള്ളവര്‍ക്ക് ഇഷ്ടമല്ല. അതാ ‌ഞാനിവിടെ ഒറ്റപ്പെടണത്...
undefined
മാഷ് ഉള്ളപ്പോള്‍ കൂടെ നടക്കാതെ ... ന്നെ നടത്താത്തതാ... ഞാന് സേറിന്‍റെ കൂടെ നടന്നാല്‍ സാറിന് സാറിന്‍റെ പേര് പോവൂന്ന് സേറ് പറയും. ഏങ്ങോട്ടാ സാറിന്‍റെ പേര് പോവൂന്ന് മാത്രം സേറ് പറഞ്ഞില്ല. പാവന്‍റെ സേറ്...
undefined
ശ്ഓ... ഞാ പറണേത് തെറ്റാണാ... ബിഗ് ബോസേ... ന് ന്നോട് ശെമിച്ചളാ ബിഗ് ബോസെ...
undefined
നിക്ക് സേറിനോട് ഇഷ്ടില്ലാഞ്ഞിട്ടല്ല. ഇഷ്ടക്കൂടലേനൂം.. ഞാപറേണത് തെറ്റാണോ ബോസേ.. നിക്ക് ഇങ്ങനെ പറയാനെ അറിയൂ..
undefined
ഉം മ് ഉം.. ങീ...
undefined
അങ്ങേര് ഫിനാലേക്ക് വന്നാലും ഇല്ലേലും ഞാന്‍ വിളിക്കും അങ്ങേര് വരാന്‍ പറഞ്ഞാല്‍ ഞാമ്പോയി കാണും.
undefined
ന്‍റെ മനസ് പറയേണ് സേറ് പോയിട്ടില്ലേന്നാണ്... ബിഗ് ബോസിന് തെറ്റ് പറ്റേതാവും
undefined
പിന്നെ നുമ്മ ഗെറ്റുഗദര്‍ വെക്കണ്ണ്ട്. അപ്പോ കാണാല്ലോ.. പിന്നെ ദയച്ചേച്ചി അങ്ങനെയല്ല. ബിഗ് ബോസ് ഒരാളല്ല. അത് ഒരു കൂട്ടം ആളോളാണ്.
undefined
ചേച്ചിക്ക് പുള്ളിയെ ഇവിടുന്നുള്ള പരിജയല്ലേ ഉള്ളൂ. പുറത്ത് അങ്ങേര് ഒരു രാഷ്ട്രീയക്കാരനെ പോലെയാണ്. വല്യ പവറൊക്കെയിട്ട് നടക്കണ ആളാണ്. പുള്ളാര് വിളിച്ച് പറഞ്ഞത് കേട്ടില്ല്യേ... ? സാറിന്‍റെ കളിയും ചിരിയുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ട്... ആ... ദയയും ഫുക്രുവും പലപ്പോഴായി രജിത്തിന്‍റെ സൗഹൃദവലയത്തിലുള്ളവരായിരുന്നു. ദയയോട് ചെറിയൊരു അകല്‍ച്ച രജിത്ത് കാണിച്ചിരുന്നെങ്കിലും ദയയെ പലപ്പോവും രജിത്ത് പരിഗണിച്ചിരുന്നുവെന്നത് ദയയ്ക്കും അറിവുള്ള കാര്യമാണ്. ഫുക്രുവാകട്ടെ പലപ്പോഴും രജിത്തുമായി രഹസ്യമായി പല പദ്ധതികളും ഉണ്ടാക്കിയിരുന്നു. അതും രണ്ട് ഗ്രൂപ്പുകളില്‍ നില്‍ക്കുമ്പോള്‍ പോലും ഇരുവരും രഹസ്യ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ, രജിത്തിനെ തള്ളിപ്പറയാന്‍ ഇരുവരും തയ്യാറാകാതിരുന്നതും.
undefined
രജിത്തിന്‍റെ അഭാവം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സുജോയെയായിരുന്നു. അത് സുജോ സാന്ദ്രയുടെ അടുത്ത് പ്രകടിപ്പിക്കുകയും ചെയ്തു. രജിത്ത് ഉണ്ടായിരുന്നപ്പോള്‍ ആരെ എലിമിനേറ്റ് ചെയ്യണം ആരെ നേതാവാക്കണം എന്നിവയ്ക്കൊക്കെ ആദ്യമേ തന്നെ ഒരു തീരുമാനം ഉണ്ടാക്കുകയും അതിനനുസരിച്ച് മറ്റുള്ളവരെ മാറ്റിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്കില്‍ ആരാണ് നന്നായി പര്‍ഫോം ചെയ്തതെന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് ഫുക്രുവെന്നായിരുന്നു രഘുവിന്‍റെ ഉത്തരം. ഇതായിരുന്നു രഘുവിനെതിരെ സംസാരിക്കാന്‍ സുജോയെ പ്രയരിപ്പിച്ചതും. രഘു ആദ്യമേ ഫുക്രുവിന്‍റെ പേര് പറഞ്ഞതോടെ മറ്റുള്ളവരും അതേറ്റെടുക്കാന്‍ നിര്‍ബന്ധിതരായെന്നായിരുന്നു സുജോ ഉദ്ദേശിച്ചത്. എന്നാല്‍ അത് സാന്ദ്രയുടെ അടുത്ത് കൃത്യമായി അവതരിപ്പിക്കാന്‍ സുജോയ്ക്ക് കഴിഞ്ഞില്ല. സ്വാഭാവികമായും സുജോയെ തിരുത്താന്‍ സന്ദ്രയ്ക്കായി.
undefined
സുജോ : രഘുവെന്ത് മാങ്ങാത്തൊലിയാണ് കാണിച്ചേ... സാന്ദ്ര: ഞങ്ങളെല്ലാരും മാങ്ങാത്തെലിയാണ് കാണിച്ചേ...
undefined
എല്ലാം അറിയാം. എപ്പഴും അവര് ഫൗള്‍ പ്ലേ കളിക്കുവാന്നും അറിയാം. എന്നിട്ടും ഏഴുന്നേറ്റ് ആദ്യമേ അവന്‍റെ പേര് വിളിച്ച്.
undefined
രഘുതന്നെയാണ് പറഞ്ഞോണ്ട് നടക്കുന്നത്. ഫുക്രു അങ്ങനെയാണ് ഫുക്രു ഇങ്ങനെയാണ്.. മറ്റേയാണ് മറിച്ചതാണ്.. ചക്കയാണ് മാങ്ങയാണ്... തേങ്ങയാണെന്നൊക്കെ.. ന്നിട്ട് ഇപ്പോപ്പോയി...
undefined
നമ്മളെല്ലാം ജനുവിനായിട്ടാണ് അവിടെ പറഞ്ഞത്.
undefined
ഇല്ല ഇങ്ങനെ മണ്ടത്തരം കാണിക്കാനാണേല്‍ പിന്നെന്തിനാ ജസ്റ്റിസ് മാത്രമേ കാണിക്കൂന്ന് പറഞ്ഞ് നിക്കണത്.
undefined
ഞങ്ങള്‍ ക്ലാസിലിരുന്ന സ്റ്റുഡന്‍റ്സാണ്. ഞങ്ങള്‍ക്കറിയാം ഫുക്രു എങ്ങനെയാണ് ക്ലാസെടുത്തതെന്ന്.
undefined
അപ്പോ, ജനുവിനായിട്ട് നമ്മുക്ക് മറ്റൊരു പേര് പറയാനില്ല.
undefined
പിന്നെ ഇവിടെല്ലാം ഇപ്പോള്‍ ജനുവിനായിട്ടല്ലേ നടന്നോണ്ടിരുന്നത്. അല്ലേ.. ?
undefined
നമ്മളുടെ റിലേഷന്‍ ജനുവിനായിരുന്നില്ലേ.. ?
undefined
ശരിക്കുവാണോ ... ആണോ... ?
undefined
ആണോ ... ? ആണ്. മനസിലായി. ആണ്... മനസിലായി... സുജോ ചിരിക്കുന്നു. സാന്ദ്രയില്‍ നിന്ന് ഇത്തരമൊരു ചോദ്യം സുജോ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോ, രജിത്തേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ ഇതുപോലൊത്തൊരു വര്‍ത്ത.. ഇതുപോലൊത്തൊരു ഊള... സുജോ.. പലപ്പോഴും വാക്കുകളെ വിഴുങ്ങിക്കെണ്ടിരുന്നു.
undefined
ഇപ്പോ രജിത്തേണ്ടനുണ്ടായിരുന്നേല്‍ നിനക്കൊരു വോട്ട് എക്സട്രാകിട്ടിയേനേ..
undefined
അല്ല അത്... രജിത്തേട്ടന്‍ അറ്റ്ലീസ്റ്റ് ഒരു ഐഡിയ തന്നേനെ.. ഇങ്ങനെ ചെയ്യണമെന്ന്... പറഞ്ഞ്. ..
undefined
ഇതാണ് പറഞ്ഞത് ബുദ്ധി ഉപയോഗിച്ച് കളിക്കണമെന്ന്. പറയണത്. അവര് ഓള്‍റെഡി ആള് കൂടുതലാണ്. അപ്പോ അവര് അവന്‍റെ പേരെ പറയൂള്ളൂ. അപ്പോ ഇവിടെ ഇരിക്കുന്നവനും കൂടി അവന്‍റെ പേര് പറഞ്ഞാ പിന്നെ അവിടെ എന്താണ് സംഭവിക്കുന്നത്. ?
undefined
എടാ മണ്ടാ.. അപ്പോഴും അവനല്ലേ വോട്ട് കിട്ടണേ... ?
undefined
അതെ രജിത്തേട്ടനുണ്ടായിരുന്നെങ്കില്‍ അത് നടക്കത്തില്ലായിരുന്നെന്നാണ് ഞാന്‍ പറഞ്ഞത്.
undefined
സാന്ദ്ര : എന്ത് എന്ത് ഡിഫറന്‍സ് കൊണ്ടു വന്നേനേ ? സുജോ : പുള്ളിയവിടെ ബുദ്ധിപരമായിട്ട് സംസാരിക്കാന്‍ പറഞ്ഞേനെ..
undefined
സാന്ദ്ര: ബുദ്ധിപരമായി സംസാരിച്ചാല്‍ എന്ത് മാറ്റം വരും. സാന്ദ്ര: ബുദ്ധിപരമായി സംസാരിച്ചാല്‍ എന്ത് മാറ്റം വരും. സുജോ : വരും
undefined
സാന്ദ്ര : ഞങ്ങള് ചെയ്താലും ചെയ്തില്ലേലും ഫുക്രുവരും. സുജോ : വരും.. വരും...
undefined
സുജോ: നിങ്ങടെ മൂന്ന് വോട്ടാണ് ഫുക്രുവിന് പോയത്. ഫുക്രുവിന് ഏഴ് വോട്ടാണ് കിട്ടിയത്. സാന്ദ്ര : ഓക്കെ. ഞങ്ങടെ മൂന്ന് വോട്ട് മാറ്റിവച്ച് ബാക്കിയെണ്ണ്. സുജോ : ഏഴ് വോട്ട് സെവന്‍ ഈച്ച്. സാന്ദ്ര : ദയ , എലീന, ആര്യ, ഷാജി, രേഷ്മ അഞ്ച് വോട്ട് അവന് കിട്ടും. സുജോ : ബാക്കിയെത്രപേരുണ്ട്. അഭിരാമി, ഞാന്, നീയ്, രഘു. ഉം.. അപ്പോ.... സുജോയ്ക്ക് കാര്യങ്ങളില്‍ അവ്യക്തകള്‍ മാത്രം.
undefined
സുജോ : അല്ല എടക്കൂന്ന് പിന്നെയും വോട്ട് സ്പ്ലിറ്റാവൂല്ലോ.. ഇത് പോയന്‍റ് അവിടെ കേറുന്നതാ... അവന് കൂടുതല്‍ പോയന്‍റ് കിട്ടിയത്. അവര് അവന് കൊടുത്തതാ... സാന്ദ്ര : ഇപ്പോ അവന്‍റെ പേര് ഞങ്ങളവിടെ പറയാതെ അഭിരാമിയുടെ പേര് പറഞ്ഞാല്‍. മൊത്തം അവമ്മാര് തൂത്തോണ്ട് പോകും. സുജോ : ആയിക്കോട്ടേ.. എനിക്കിപ്പോ പ്രശ്നമൊന്നുമില്ല. ഇപ്പോ അവിടെയും ഇവിടെയും ഇരുന്ന് നിങ്ങളെല്ലാരും തന്നെ അവനെ കുറ്റം പറയും. ഫുക്രു അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞത്. എന്നിട്ട് ഇപ്പോ... ലാസ്റ്റ്...
undefined
സുജോ : ടാസ്കിന്‍റെ ബേയ്സിലാണെങ്കില്‍ ഞാനെന്തുകൊണ്ട് ആര്യുടെ പേര് പറയാതെ സാന്ദ്രയുടെ പേര് പറഞ്ഞേ.. അപ്പോ അവിടെ ഞാന്‍ മണ്ടനായില്ലേ... സാന്ദ്ര : ഞാന്‍ നിന്‍റെ പേരാ പറഞ്ഞേ... സുജോ : ഞാന്‍ രേഷ്മയുടെ പേര് പറഞ്ഞാല്‍ രേഷ്മ എന്‍റെ പേര് പറയും. നൂറ് ശതമാനം. ന്നാലും രഘു ഇത്തരമൊരു മണ്ടത്തരം പറയുമെന്ന് ഞാന്‍ കരുതിയില്ല. ഞാനിനി ചര്‍ച്ച ചെയ്തുള്ള പരിപാടിക്ക് ഞാനിനി ഇല്ല. അത് രഘു അങ്ങ് ചെയ്യട്ടെ... ഞാനിനിയില്ല. സുജോ, രഘു തന്‍റെ പേര് ക്യാപ്റ്റന്‍സി ടാസ്കിലെ വിജയിയെ തെരഞ്ഞെടുക്കേണ്ട സമയത്ത് പറയാതിരുന്നതിലുള്ള നീരസം എടുത്ത് പറഞ്ഞു.
undefined
കണ്ണിന് അസുഖം കഴിഞ്ഞ് തിരിച്ചെത്തിയ രഘു നേരെയെത്തിയത് രജിത്തിന്‍റെ സംഘത്തിലേക്കായിരുന്നു. അന്ന് രജിത്തിന്‍റെ തന്ത്രങ്ങളെ രഘു സര്‍വ്വാത്മനാ പിന്താങ്ങിയിരുന്നു. എന്നാല്‍ രേഷ്മയുടെ കണ്ണില്‍ രജിത്ത് മുളകരച്ചതോടെ രഘു മറുകണ്ടം ചാടി. മറുകണ്ടം ചാടിയെന്ന് മാത്രമല്ല, രജിത്തിന്‍റെ കീഴിലുണ്ടായിരുന്ന സഖ്യത്തെ രണ്ടായി ഭാഗിക്കാനുള്ള ശ്രമത്തിലുമാണ് രഘു. രഘുവിന്‍റെ തന്ത്രങ്ങള്‍ ഇനി കാണാനിരിക്കുന്നേയുള്ളൂ. രഘു രഹസ്യമായി ഉച്ചതാഴ്ത്തിയാണ് സുജോയോട് സംസാരിച്ചത്. ബിഗ് ബോസാകട്ടെ ആ സംഭാഷണം കാഴ്ചക്കാര്‍ക്കായി എഴുതിക്കാണിച്ചു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
രഘു, രജിത്തിന്‍റെ കാര്യത്തില്‍ തന്‍റെ നിലപാട് സുജോയോട് വളരെ വ്യക്തമായി തന്നെ അറിയിച്ചു. രജിത്ത് പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് അങ്ങേരുടെ മാത്രം കൈയിലിരിപ്പ് കൊണ്ട് മാത്രമാണ്. അതില്‍ ബിഗ് ബോസ് ഹൗസിലെ ഒരാള്‍ക്കും പങ്കില്ല. ഇനി ഷോ തീരുന്നതിന് മുന്നേ രജിത്ത് തിരിച്ചെത്തുകയാണെങ്കില്‍ ഈ കാര്യത്തെ കുറിച്ച് താന്‍ രജിത്തെ ചോദ്യം ചെയ്യാനും മടിക്കില്ലെന്നും രജിത്ത് രേഷ്മയോട് ചെയ്തത് ഇന്‍ജസ്റ്റിസായിരുന്നെന്നും രഘു. സുജോയോട് സമയം കിട്ടുമ്പോഴോക്കെ ഉപദേശിച്ചു കൊണ്ടിരുന്നു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!