അനുമോളെ അനീഷ് പ്രപ്പോസ് ചെയ്‍തിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ കോമണറായി എത്തിയ അനീഷ്, അനുമോളെ പ്രപ്പോസ് ചെയ്തത് അകത്തും പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ അനീഷ് തനിക്ക് സഹോദരനെ പോലെയാണെന്ന് അനുമോൾ വ്യക്തമാക്കുകയും ചെയ്തു. ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് അനുമോൾ. ദുബായിൽ നടന്ന ഒരു പരിപാടിക്കിടെ ഓഡിയൻസിൽ ഒരാളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

''അനീഷേട്ടനെ ഞാൻ തേച്ചിട്ടൊന്നും ഇല്ല. നിങ്ങൾ സ്റ്റാർ മാജിക്കിൽ എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ കണ്ടിട്ടുണ്ടാവും. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരീ-സഹോദര ബന്ധം ആണ്. അനീഷട്ടനുമായും അതുപോലെ തന്നെ. അനീഷേട്ടൻ തന്നെ പല എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് അനിഷേട്ടന്റെ അനിയത്തിക്കുട്ടിയാണ് അനുമോൾ എന്ന്.

അനീഷേട്ടനാണ് എന്നോട് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് വന്ന് പ്രൊപ്പോസ് ചെയ്യുന്നത്. ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. രണ്ടു വർഷം കഴിഞ്ഞിട്ടേ എന്റെ കല്യാണം ഉള്ളു, എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ് ഞാൻ അനീഷേട്ടനോട് പറഞ്ഞത്. ഒരു എപ്പിസോഡിലും അനീഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റിൽ ആവാൻ രണ്ടര വർഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേൾക്കുന്നതിന് മുൻപേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ? ഞാൻ തേച്ചതാണോ'' എന്നാണ് അനുമോൾ ചോദിച്ചത്.

അതേസമയം, ബിഗ്ബോസിനു ശേഷം ഉദ്ഘാടനങ്ങളും സ്റ്റേജ് പരിപാടികളുമായി തിരക്കിലാണ് അനീഷും അനുമോളും അടക്കമുള്ള ബിഗ്ബോസ് താരങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ പ്രപ്പോസൽസ് വരുന്നുണ്ടെന്നും ഒന്നും ഇതുവരെ സീരിയസായി എടുത്തിട്ടില്ലെന്നും അനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക