ടി20 ലോകകപ്പിന് തൊട്ടുമുമ്പ് മലയാളി താരം സഞ്ജു സാംസണ് പൂർണ്ണ പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴാണ്, ലോകകപ്പില്‍ സഞ്ജു ചരിത്രം തിരുത്തുമെന്ന് റെയ്ന പ്രവചിക്കുന്നത്.
27
16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരം സുരേഷ് റെയ്‌നയാണ്. നീണ്ട 16 വർഷമായി മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടത്തിലെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ആ കാത്തിരിപ്പിന് അന്ത്യം കുറിക്കുമെന്ന് റെയ്‌ന സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
37
സഞ്ജു ക്ലാസ് പ്ലേയര്‍
ഫോം താൽക്കാലികമാണ്, പക്ഷേ സഞ്ജുവിന്‍റെ ക്ലാസ് സ്ഥിരമാണ്. ദക്ഷിണാഫ്രിക്കയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ താരമാണ് സഞ്ജു. ലോകകപ്പിൽ ഓപ്പണറായി ഇറങ്ങുന്ന സഞ്ജുവിന് സെഞ്ച്വറി നേടാനുള്ള എല്ലാ കഴിവുമുണ്ടെന്നും റെയ്‌ന പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷമായി മോശം ഫോമിലായിരുന്നിട്ടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കോച്ച് പിന്തുണച്ചത് പോലെ സഞ്ജുവിനും ടീം മാനേജ്‌മെന്‍റ് പിന്തുണ നൽകണമെന്നും റെയ്‌ന ആവശ്യപ്പെട്ടു. ടീമിന്‍റെ പിന്തുണയുണ്ടെങ്കില്‍ മികവ് കാട്ടാനാകുമെന്ന് സഞ്ജു പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും റെയ്ന പറഞ്ഞു.
57
സഞ്ജുവിനൊപ്പം ഇഷാനും അഭിഷേകും
സഞ്ജുവിനൊപ്പം ലോകകപ്പില്‍ സെഞ്ചുറി നേടാന്‍ സാധ്യതയുള്ള രണ്ട് താരങ്ങള്‍ കൂടിയുണ്ടെന്ന് റെയ്ന വ്യക്തമാക്കി. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയും ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനുമാണ് അതെന്ന് റെയ്ന പറഞ്ഞു.
67
'തിലകിൽ ഞാന്‍ എന്നെത്തന്നെ കാണുന്നു'
യുവതാരം തിലക് വർമ്മയെക്കുറിച്ചും റെയ്‌ന വാചാലനായി. 'തിലക് ഒരു ഉറച്ച പോരാളിയാണ്. സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള അവന്‍റെ കഴിവും മികച്ച ഫീൽഡിങ്ങും എന്നെ അത്ഭുതപ്പെടുത്തുന്നു. അവനിൽ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ അവനായിരിക്കും'; റെയ്‌ന കൂട്ടിച്ചേർത്തു.
77
ലോകകപ്പിലെ ഇന്ത്യയുടെ വരുണാസ്ത്രം
ബാറ്റർമാരെല്ലാം തകര്‍ത്തടിച്ചാലും ലോകകപ്പില്‍ ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നത് സ്പിന്നർ വരുൺ ചക്രവർത്തി ആയിരിക്കുമെന്ന് റെയ്‌ന പറഞ്ഞു. വരുണിന്‍റെ മിസ്റ്ററി സ്പിൻ മനസിലാക്കാൻ ലോകത്തെ മറ്റ് ബാറ്റർമാർക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ലാത്തത് ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്ന് റെയ്ന നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!