അടിതെറ്റി ഇന്ത്യ, ആശാന്‍റെ നാണക്കേടിനൊപ്പം അഭിഷേക്, കൂട്ടിന് നെഹ്റയും, വാങ്കഡെയില്‍ അമേരിക്കയുടെ പവര്‍ പ്ലേ

Published : Feb 07, 2026, 08:22 PM IST

ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ അമേരിക്കക്കെതിരെ ഗോൾഡൻ ഡക്കായി പുറത്തായി അഭിഷേക് ശർമ്മ. അഭിഷേകിന് പുറമെ ശിവം ദുബെയും പൂജ്യത്തിന് പുറത്തായപ്പോൾ ഇഷാൻ കിഷനും തിലക് വർമ്മക്കും തിളങ്ങാനായില്ല. 

PREV
18
അഭിഷേക് ഗോള്‍ഡന്‍ ഡക്ക്

ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ അമേരിക്കക്കെതിരെ നേരിട്ട ആദ്യ പന്തില്‍ പുറത്തായ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് അഭിഷേക് ഡീപ് കവറില്‍ ക്യാച്ച് നല്‍കി മടങ്ങിയത്.

28
ഗൗതം ഗംഭീറിനൊപ്പം അഭിഷേകും

ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് അഭിഷേക് ശര്‍മ. നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ, ആശിഷ് നെഹ്റ, ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗോള്‍ഡന്‍ ഡക്കായ മറ്റ് ഇന്ത്യൻ ബാറ്റര്‍മാര്‍.

38
കരിയറിലെ പന്ത്രണ്ടാം ഡക്ക്

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്കുമായി അഭിഷേകിന്‍റെ കരിയറിലെ 174-ാമത് ടി20 മത്സരമായിരുന്നു ഇന്നത്തേത്. കരിയറിൽ 12-ാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താവുന്നത്. ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അഭിഷേകിന്‍റെ നാലാമത്തെ ഗോള്‍ഡന്‍ 'ഡക്ക്' ആണിത്.

48
വാങ്ക‍ഡെയിലെ നിരാശ

ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റിംഗ് വിക്കറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന വാങ്കഡെയില്‍ അഭിഷേകിന് തിളങ്ങാനാനാഞ്ഞത് ആരാധകരെയും നിരാശരാക്കി. ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 14 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് റെക്കോര്‍ഡിട്ടിരുന്നു.

58
അഭിഷേക് മാത്രമല്ല ദുബെയും ഗോള്‍ഡന്‍ ഡക്ക്

അഭിഷേക് ശര്‍മക്ക് പിന്നാലെ പവര്‍ പ്ലേയില്‍ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി മടങ്ങി. തിലക് വര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ ഷാഡ്‌ലി വാൻ ഷാൽക്വിക്കിന്‍റെ സ്ലോ ബോളിലാണ് ക്യാച്ച് നല്‍കി മടങ്ങിയത്.

68
അടിതെറ്റി കിഷനും

ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഇഷാന്‍ കിഷനും ലോകകപ്പ് അരങ്ങേറ്റത്തില്‍ തിളങ്ങാനായില്ല. രണ്ട് സിക്സും ഒരു ഫോറും അടിച്ചെങ്കിലും ഷാഡ്‌ലി വാൻ ഷാൽക്വിക്കിന്‍റെ ആറാം ഓവറിലെ രണ്ടാം പന്തില്‍ 16 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

78
തിരിച്ചുവരവില്‍ തിലകിനും തിളക്കമില്ല

ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരം കളിച്ച തിലക് വര്‍മക്കും തിളങ്ങാനായില്ല. പരിക്കുമൂലം നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ തിലക് നന്നായി തുടങ്ങിയെങ്കിലും 16 പന്തില്‍ 25 റണ്‍സെടുത്ത് ഷാഡ്‌ലി വാൻ ഷാൽക്വിക്കിന്‍റെ ഓവറില്‍ വീണു.

88
അമേരിക്കയുടെ പവര്‍ ഷോ

പവര്‍ പ്ലേയില്‍ ഇന്ത്യക്ക് അടിതെറ്റിയപ്പോള്‍ അമേരിക്കയുടെ പവര്‍ ഷോ ആണ് പവര്‍ പ്ലേയില്‍ കണ്ടത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories