ക്രിക്കറ്റിലെ 'ആറാം തമ്പുരാക്കന്‍മാര്‍' ഇവരാണ്

First Published May 22, 2020, 4:12 PM IST

മുംബൈ: ടി20 ക്രിക്കറ്റിന്റെ സ്വാധീനവും ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ക്രിക്കറ്റ് നിയമങ്ങളില്‍ ബാറ്റ്സ്മാന് അനുകൂലമായിവന്ന പരിഷ്കാരങ്ങളുമെല്ലാം സിക്സര്‍ നേടാനുള്ള ബാറ്റ്സ്മാന്‍മാരുടെ സാധ്യത കൂട്ടിയിട്ടുണ്ട്. ടി20 ക്രിക്കറ്റും കഴിഞ്ഞ് ടെന്‍ ക്രിക്കറ്റിന്റെ കാലമാണ് ഇനി വരാന്‍ പോകുന്നത്. ആദ്യ പന്ത് മുതല്‍ അടിച്ചുതകര്‍ക്കുന്ന ക്രിക്കറ്റിന്റെ കാപ്സൂള്‍ പതിപ്പ് കൂടി വരുന്നതോടെ നിലവിലെ സിക്സര്‍ വീരന്‍മാര്‍ പോലും ഒരുപക്ഷെ പിന്തള്ളപ്പെട്ടേക്കും. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയിട്ടുള്ള അഞ്ച് ബാറ്റ്സ്മാന്‍മാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ക്രിക്കറ്റിലെ ആറാം തമ്പുരാക്കന്‍മാരെക്കുറിച്ച്.

ക്രിസ് ഗെയ്ല്‍: സിക്സറുകള്‍ നേടുന്നതില്‍ ആറാം തമ്പുരനായി നില്‍ക്കുന്നത് വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആണ്. 20 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ആകെ കളിച്ച 462 മത്സരങ്ങളില്‍ നിന്ന് 534 സിക്സറുകളാണ് ഗെയ്ല്‍ ഇതുവരെ നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത നാല്‍പതുകാരനായ ഗെയ്ല്‍ ഇനിയുമൊട്ടേറെ സിക്സറുകള്‍ നേടുമെന്നുറപ്പാണ്. 534 സിക്സറുകള്‍ക്ക് പുറമെ 2312 ബൗണ്ടറികളും ഗെയ്‌ലിന്റെ പേരിലുണ്ട്. കളിച്ച മത്സരത്തെക്കാള്‍ കൂടുതല്‍ സിക്സറുകള്‍ ഗെയ്‌‌ലിന്റെ പേരിലുണ്ട്.
undefined
ഷാഹിദ് അഫ്രീദി: പാക്കിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണറായും ലെഗ് സ്പിന്നറായും തിളങ്ങിയ അഫ്രീദി ആദ്യ പന്തില്‍ തന്നെ വമ്പന്‍ ഷോട്ട് കളിക്കാന്‍ മുതിരുന്ന കളിക്കാരനാണ്. 22 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 476 സിക്സറുകളാണ് അഫ്രീദി സ്വന്തമാക്കിയത്. 1053 ബൗണ്ടറികളും അഫ്രീദി സ്വന്തമാക്കി.
undefined
രോഹിത് ശര്‍മ: അഫ്രീദിയുടെയും ഗെയ്‌ലിന്റെയും റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള സമകാലീന ക്രിക്കറ്റിലെ ഒരേയൊരു താരം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി കളിച്ച 364 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 423 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഗെയ്‌ലിനെ പോലെ കളിച്ച മത്സരത്തെക്കാള്‍ കൂടുതല്‍ സിക്സറുകള്‍ നേടിയ മറ്റൊരു താരമാണ് രോഹിത്.
undefined
എം എസ് ധോണി: സിക്സറുകളിലൂടെ വിജയറണ്‍ കുറിക്കല്‍ ശീലമാക്കിയ ധോണിയാണ് ഈ പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി കളിച്ച 538 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 359 സിക്സറുകളാണ് ധോണി സ്വന്തമാക്കിയത്.
undefined
ബ്രെണ്ടന്‍ മക്കല്ലം: വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലം. ഇത് മക്കല്ലത്തിന്റെ സിക്സര്‍ നേട്ടത്തിലും കാണാം. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി കളിച്ച 432 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 398 സിക്സുകളാണ് മക്കല്ലം നേടിയത്.
undefined
click me!