സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സുപ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം പാർഥിവ് പട്ടേൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ദയനീയ പരാജയത്തിന് പിന്നാലെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് പാർഥിവ് വ്യക്തമാക്കി.
29
സഞ്ജു തിരിച്ചുവരണം
വ്യാഴാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണെയും അക്ഷർ പട്ടേലിനെയും പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
39
ഇടത് പ്രതിസന്ധിക്ക് പരിഹാരം
ഓപ്പണിംഗിൽ ഇഷാന്‍കിഷനും അഭിഷേക് ശര്‍മയും ഇടംകൈയൻ ബാറ്റർമാരാണ്. ഇവര്‍ക്കുശേഷം വരുന്ന തിലക് വര്‍മയും ഇടം കൈയനാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തണമെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം 15 റൺസ് നേടിയ അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്തണമെന്നാണ് പാർഥിവ് പറയുന്നത്. അഭിഷേകിനെയോ ഇഷാൻ കിഷനെയോ മാറ്റുന്നതിനോട് പാര്‍ത്ഥിവ് യോജിക്കുന്നില്ല. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന ഗംഭീറിന്‍റെ നിലപാടിനെ പാര്‍ത്ഥിവും പിന്തുണച്ചു.
59
പുറത്താകുക തിലക്
സഞ്ജു ടീമില്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തുപോകുക മോശം ഫോമിലുള്ള അഭിഷേക് ശര്‍മയല്ലെന്നും പാര്‍ത്ഥിവ് പറഞ്ഞു. മോശം ഫോമിലുള്ള തിലക് വർമ്മയെ മാറ്റി പകരം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്താനാണ് പാർഥിവ് നിർദ്ദേശിക്കുന്നത്.
69
സഞ്ജു ഓപ്പണറല്ല
സഞ്ജു ടീമിലെത്തിയാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. സഞ്ജു കളിക്കുന്നില്ലെങ്കിൽ ഇടം കൈയൻമാരുടെ ആധിക്യം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലേക്ക് മാറണമെന്നും പാര്‍ത്ഥിവ് പറഞ്ഞു.
79
റാസയെ നേരിടാന്‍ സഞ്ജു മതി
എതിർ ടീമിലെ ഓഫ് സ്പിന്നർമാരെ നേരിടാൻ ടോപ്പ് ഓർഡറിൽ സഞ്ജു) വരുന്നത് ഇന്ത്യക്ക് ഗുണകരമാകും. പ്രത്യേകിച്ച് സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയെപ്പോലുള്ളവരെ നേരിടാൻ ഇത് അത്യാവശ്യമാണ്.
89
അക്ഷർ പട്ടേൽ തിരിച്ചുവരണം
അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ അക്ഷറിനെ പുറത്തിരുത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ചെന്നൈയിലെ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പകരം അക്ഷർ തന്നെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചുവരണമെന്ന് പാർഥിവ് പറഞ്ഞു. പലപ്പോഴും നിർണ്ണായക ഇന്നിംഗ്സുകൾ കളിക്കാൻ അക്ഷറിന് സാധിച്ചിട്ടുണ്ട്. ടീമിന്‍റെ സന്തുലിതാവസ്ഥയ്ക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടതെന്നും പാർഥിവ് പറഞ്ഞു.
99
ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടം
വ്യാഴാഴ്ച ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിൽ സെമി സാധ്യത നിലനിര്‍ത്താൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ 8 പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!