ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും സ്പോര്‍ട്സ് അവതാരക ഷെഫാലി ബഗ്ഗയും ഒരുമിച്ച് ഡിന്നറിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിനും ആർജെ മഹാവേഷിനെ അൺഫോളോ ചെയ്തതിനും പിന്നാലെയാണ് ഈ കൂടിക്കാഴ്ച,
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും സ്‌പോർട്‌സ് അവതാരകയും നടിയുമായ ഷെഫാലി ബഗ്ഗയും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈയിലെ ഒരു റെസ്റ്റോറന്‍റിൽ നിന്ന് ഇരുവരും ഒരുമിച്ച് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ചാഹലിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ പുതിയ വീഡിയോ ചർച്ചയാകുന്നത്.
27
ആരാണ് ഷെഫാലി ബഗ്ഗ
സ്പോര്‍ട്സ് അവതാരകയും സോഷ്യൽ മീഡിയ താരവും നടിയുമാണ് ഷെഫാലി ബഗ്ഗ. ബിഗ് ബോസ് സീസൺ 13-ലെ പങ്കാളിത്തത്തിലൂടെയാണ് ഷെഫാലി ശ്രദ്ധിക്കപ്പെടുന്നത്. ഈ റിയാലിറ്റി ഷോയിൽ റണ്ണറപ്പായ ഷെഹ്നാസ് ഗില്ലുമായി ഷെഫാലിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.
37
ഡിന്നര്‍ ഡേറ്റിന് ചാഹലും ഷെഫാലിയും
കറുത്ത ഷർട്ടും നീല ഡെനിമും ധരിച്ച് ഡിന്നര്‍ ഡേറ്റിനെത്തിയ ചാഹൽ മുഖം മാസ്ക് കൊണ്ട് മറച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഷെഫാലി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ഇരുവരും മാത്രമായിരുന്നില്ല, സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ചാഹൽ തന്‍റെ മുൻ കാമുകിയെന്ന് പറയപ്പെടുന്ന ആർജെ മഹാവേഷിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത വാർത്തകൾക്ക് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
നർത്തകിയായ ധനശ്രീ വർമ്മയുമായുള്ള അഞ്ച് വർഷത്തെ വിവാഹബന്ധം കഴിഞ്ഞ വർഷം മാർച്ചിൽ കോടതി മുഖേന വേർപിരിഞ്ഞതിന് ശേഷം ചാഹലിന്‍റെ പ്രണയബന്ധങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ താൻ ഇപ്പോൾ പ്രണയത്തിന് തയ്യാറല്ലെന്നും ഒരാളോട് ഹൃദയം കൊണ്ട് അടുക്കാൻ ഭയമാണെന്നും ഒരു പോഡ്കാസ്റ്റിൽ ചഹൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
57
പരസ്പരം അണ്‍ഫോളോ ചെയ്ത് ചാഹലും മഹാവേഷും
ധനശ്രീയുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് ആര്‍ ജെ മഹാവേഷുമായി ചാഹല്‍ അടുത്തത്. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇവർ അൺഫോളോ ചെയ്തതിന്‍റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പലരും ഈ മാറ്റം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പാപ്പരാസികൾ ഇത് കണ്ടെത്തിയതോടെ സംഭവം വലിയ ചർച്ചയായി മാറുകയായിരുന്നു.
67
ഇന്ത്യൻ ടീമില്‍ ഇടമില്ല, പക്ഷെ ഐപിഎല്ലിലെ വിലകൂടിയ സ്പിന്നർ
കളിക്കളത്തിൽ പഞ്ചാബ് കിംഗ്‌സിന്‍റെ താരമാണ് ചാഹൽ. 2025 ലെ ഐപിഎൽ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചാഹലിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ സ്പിന്നർ എന്ന റെക്കോർഡ് ചാഹലിന് സ്വന്തമാണ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിരുന്നു.
77
അവസാനം ഇന്ത്യക്കായി കളിച്ചത് 3 വര്‍ഷം മുമ്പ്
നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന ചാഹല്‍ 2023 ഓഗസ്റ്റിലാണ് അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2024ലെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെപ്പോലെ ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനത്തിലൂടെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് 35-കാരനായ ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!