ഹോള്‍ഡര്‍ കൊടുങ്കാറ്റോടെ ക്രിക്കറ്റിന്‍റെ മാസ് തിരിച്ചുവരവ്; ആഘോഷമാക്കി താരങ്ങളും ആരാധകരും

First Published Jul 10, 2020, 9:33 AM IST

സതാംപ്ടണ്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം ആവേശത്തിന്‍റെ പിച്ചിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തിയിരിക്കുന്നു. സതാംപ്‌ടണില്‍ ഇംഗ്ലണ്ട്- വിന്‍ഡീസ് ആദ്യ ടെസ്റ്റിന് ബുധനാഴ്‌ച തുടക്കമായപ്പോള്‍ കണ്ടത് കരീബിയന്‍ പേസ് കൊടുങ്കാറ്റിന്‍റെ സൗന്ദര്യം. ഇതോടെ ആരാധകര്‍ ത്രില്ലടിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ... 

കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന് പുറത്തായി.
undefined
മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും മൂന്ന് റണ്ണുമായി ഷായ് ഹോപ്പും ക്രീസില്‍. 28 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.
undefined
വിന്‍ഡീസ് സ്കോര്‍ 43ല്‍ നില്‍ക്കെ ആന്‍ഡേഴ്സണാണ് കാംപ്‌ബെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ വിന്‍ഡീസിന് ഇനി 147 റണ്‍സ് കൂടി വേണം.
undefined
നേരത്തെ, ഇംഗ്ലണ്ടിനെ ആറ് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറും നാലു വിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും ചേര്‍ന്നാണ് 204 റണ്‍സിലൊതുക്കിയത്.
undefined
43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. സ്റ്റോക്സിന് പുറമെ റോറി ബേണ്‍സ്(30), ജോസ് ബട്‌ലര്‍(35), ഡൊമനിക് ബെസ്സ്(31 നോട്ടൗട്ട്), ജോ ഡെന്‍ലി(18) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്.
undefined
875 എന്ന സ്കോറില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സും ബട്‌ലറും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബട്‌ലറെ മടക്കി ഹോള്‍ഡര്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലാക്കി. അവസാന വിക്കറ്റില്‍ ബെസ്സും ആന്‍ഡേഴ്സണും(10) ചേര്‍ന്ന് നേടിയ 30 റണ്‍സാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്.
undefined
ജേസണ്‍ ഹോള്‍ഡര്‍ എന്ന ഉയരക്കാരിന് മുന്നില്‍ അടിയറവു പറയുകയായിരുന്നു ഇംഗ്ലീഷ് ബാറ്റിംഗ് നിര. 20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡര്‍ ആറ് വിക്കറ്റെടുത്തത്. ഹോള്‍ഡറുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.
undefined
മൂന്ന് ദിവസം അവശേഷിക്കേ സതാംപ്ടണില്‍ ആരാധകരെ കാത്തിരിക്കുന്നത് എന്തൊക്കെയാവാം. ഇംഗ്ലണ്ടിനെ ബാറ്റിംഗിലും കീഴ്‌പ്പെടുത്തി വിന്‍ഡീസ് വിജയം കൊയ്യുമോ.അതോജെയിംസ് ആന്‍ഡേഴ്‌സണ്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലീഷ് ബൗളിംഗ് നിര വിന്‍ഡീസിനെ വെള്ളം കുടിപ്പിക്കുമോ. കണ്ടറിയാം...
undefined
click me!