അണ്ടർ-19 ലോകകപ്പിൽ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി എത്തുന്ന ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
29
പ്രതീക്ഷ ബാറ്റിംഗ് നിരയില്‍
സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ ആയുഷ് മാത്രയും സംഘവും ഇറങ്ങുന്നത്. ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.
39
വൈഭവ് വെടിക്കെട്ടില്‍ പ്രതീക്ഷ
കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് അർധസെഞ്ച്വറികൾ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സെമിയിൽ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഫോം കണ്ടെത്തിയ നായകൻ ആയുഷ് മാത്രെയും മലയാളി ഓപ്പണർ ആരോൺ ജോർജും ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വിഹാൻ മൽഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും മധ്യനിര കാക്കും.
59
വൈഭവ്-മാന്നി ലംസ്‌ഡൻ പോരാട്ടം
ടൂർണമെന്‍റിലെ മികച്ച ബൗളറായ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ (15 വിക്കറ്റുകൾ) ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക. ലംസ്‌ഡന്‍റെ വേഗതയെ സൂര്യവന്‍ഷിയും സംഘവും എങ്ങനെ നേരിടും എന്നത് മത്സരത്തിൽ നിർണ്ണായകമാകും.
69
ചരിത്രം ഇന്ത്യയ്ക്കൊപ്പം
അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.
79
ഇംഗ്ലണ്ടിന് പ്രതികാരം തീര്‍ക്കണം
1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാൽ 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതെന്ന ചരിത്രം ഇന്ത്യൻ ടീമിന് മുൻതൂക്കം നൽകുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
89
ബൗളിംഗ് നിരയുടെ വെല്ലുവിളി
അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ 300-ന് മുകളിൽ റൺസ് വഴങ്ങിയത് ഇന്ത്യക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്. എങ്കിലും ദീപേഷ് ദേവേന്ദ്രൻ, ഹെനിൽ പട്ടേൽ എന്നിവരടങ്ങുന്ന പേസ് നിരയും കനിഷ്ക് ചൗഹാന്‍റെ സ്പിൻ കരുത്തും ഫൈനലിൽ നിർണ്ണായകമാകും. ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്തായ ബെൻ മെയ്‌സിനെയും (399 റൺസ്) ക്യാപ്റ്റൻ തോമസ് റ്യൂവിനെയും നേരത്തെ പുറത്താക്കുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ ലക്ഷ്യം.
99
മത്സരം കാണാനുള്ള വഴികള്‍
ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്മയം കാണാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!