ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ്റെ ഭീഷണി നിലനിൽക്കെ, ഐസിസി നിയമപ്രകാരം മത്സരം ഉറപ്പാക്കാൻ ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകും.
ടി20 ലോകകപ്പില്‍ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, മത്സരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ. ഇക്കാര്യം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
29
എന്തുകൊണ്ട് ഇന്ത്യ കൊളംബോയിലേക്ക്
ഐസിസി നിയമപ്രകാരം ഒരു ടീം ബഹിഷ്കരണം പ്രഖ്യാപിച്ചാലും, എതിർ ടീമിന് വിജയം ലഭിക്കണമെങ്കിൽ അവർ കൃത്യസമയത്ത് മൈതാനത്ത് റിപ്പോർട്ട് ചെയ്യണം. ഇതിനായി വേണ്ട നടപടിക്രമങ്ങളുടെ ഭാഗയാമാണ് ഇന്ത്യൻ ടീം കൊളംബോയിലേക്ക് പറക്കുന്നത്.
39
എല്ലാം മുന്‍ നിശ്ചയിച്ചതുപോലെ
പാകിസ്ഥാനെതിരായ മത്സരം നടന്നില്ലെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തുകയും കൊളംബോയിൽ താമസിക്കുകയും ചെയ്യും. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിലും വാർത്താ സമ്മേളനങ്ങളിലും ക്യാപ്റ്റനും ടീമും പങ്കെടുക്കും.
ഫെബ്രുവരി 15-ന് കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിൽ ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിന് മുമ്പ് സാധാരണപോലെ റിപ്പോർട്ട് ചെയ്യും. ഇതിനുശേഷം ടോസിനായി മാച്ച് റഫറി ഗ്രൗണ്ടിലിറങ്ങും. എന്നാല്‍ പാകിസ്ഥാന്‍ നായകൻ സല്‍മാന്‍ അലി ആഗ ടോസിനായി എത്തിയില്ലെങ്കിൽ മാത്രമാകും മാച്ച് റഫറി ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുക.
59
ഇന്ത്യ പോയില്ലെങ്കില്‍ എന്ത് സംഭവിക്കും
പാകിസ്ഥാന്‍ ബഹിഷ്കരണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ത്യ കൊളോംബോയിലേക്ക് പോകുകയോ ടോസിനായി ഗ്രൗണ്ടില്‍ എത്തുകയോ ചെയ്യാതിരുന്നാല്‍ മത്സരം റദ്ദായതായിട്ടാവും കണക്കാക്കുക. ഈ സാഹചര്യത്തില്‍ പോയന്‍റുകള്‍ ഇരു ടീമുകള്‍ക്കും തുല്യമായി പങ്കിടുകയാണ് ചെയ്യുക.
69
പാകിസ്ഥാന്‍ വന്നില്ലെങ്കില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ 2 പോയന്‍റ്
പാകിസ്ഥാന്‍ ടോസിനായി എത്തിയില്ലെങ്കില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ 2 പോയന്‍റ് എത്തും. പാകിസ്ഥാന്‍ തോറ്റതായി പ്രഖ്യാപിക്കുകയും ചെയ്യും.
79
നെറ്റ് റണ്‍റേറ്റിലും കനത്ത തിരിച്ചടി
മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യക്ക് വാക്കോവര്‍ ലഭിച്ചാല്‍ പാകിസ്ഥന്‍റെ നെറ്റ് റണ്‍റേറ്റിനെയും ഇത് പ്രതികൂലമായി ബാധിക്കും. മത്സരിച്ച് തോറ്റാലും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്. എന്നാല്‍ ഇവിടെ ബഹിഷ്കരിക്കുന്നതിലൂടെ പാകിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് പൂജ്യമായിട്ടായിരിക്കും കണക്കാക്കുക. ഇത് മറ്റ് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ പാകിസ്ഥാന് പണിയാകും.
89
മഴയുടെ കളി
നെറ്റ് റണ്‍റേറ്റിന് പുറമെ കൊളംബോയിലെ പ്രവചനാതീതമായ കാലാവസ്ഥയും പാകിസ്ഥാന് പണി കൊടുക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ച് 2 പോയന്‍റ് നഷ്ടമായാലും ഗ്രൂപ്പിലെ മറ്റ് ടീമുകളായ അമേരിക്ക, നമീബിയ, നെതര്‍ലന്‍ഡ്സ് എന്നിവരെ തോല്‍പ്പിച്ച് സൂപ്പര്‍ 8ലെത്താമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ മഴ കാരണം കളി മുടങ്ങിയാല്‍ പാകിസ്ഥാന്‍റെ പ്ലാനുകളെല്ലാം പൊളിയും. ഇന്ന് കൊളംബോയില്‍ നടക്കേണ്ട ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം മഴ മുടക്കിയിരുന്നു.
99
ബിസിസിഐ നിലപാട്
ടൂർണമെന്‍റിന്‍റെ മര്യാദകൾ കാത്തുസൂക്ഷിക്കാൻ ഐസിസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഐസിസിയുടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും രാഷ്ട്രീയ കാരണങ്ങളാൽ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ബിസിസിഐയുടെ പക്ഷം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!