അന്ന് ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും പിന്മാറി; ക്രിക്കറ്റ് ലോകകപ്പില്‍ ബഹിഷ്കരണം ആദ്യമല്ല, 10 സംഭവങ്ങള്‍

Published : Feb 03, 2026, 08:45 PM IST

ക്രിക്കറ്റില്‍ പലപ്പോഴും രാഷ്ട്രീയവും സുരക്ഷാ പ്രശ്‌നങ്ങളും കളിക്കളത്തിലേക്ക് പടരാറുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുമെന്ന് പറയുന്നു. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. പരിശോധിക്കാം… 

PREV
110
വെസ്റ്റ് ഇന്‍ഡീസ് (1982 വനിതാ ലോകകപ്പ്)

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം നിലനിന്നിരുന്ന കാലമായിരുന്നു അത്. അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയെ കായികരംഗത്ത് നിന്ന് ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ റഗ്ബി ടീമിന് തങ്ങളുടെ രാജ്യത്ത് പര്യടനം നടത്താന്‍ അനുവദിച്ചു. ന്യൂസിലന്‍ഡ് സ്വീകരിച്ചതെന്ന് പല രാജ്യങ്ങളും ആരോപിച്ചു. പ്രതിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായും പിന്മാറി.

210
ദക്ഷിണാഫ്രിക്കയുടെ വിലക്ക് (1975-1987)

വര്‍ണ്ണവിവേചന നയങ്ങള്‍ കാരണം ആദ്യ നാല് ലോകകപ്പുകളില്‍ നിന്നും ദക്ഷിണാഫ്രിക്കയെ വിലക്കിയിരുന്നു. 1992-ല്‍ അവര്‍ തിരിച്ചെത്തിയത് ക്രിക്കറ്റ് ചരിത്രത്തിലെ വികാരനിര്‍ഭരമായ നിമിഷമായിരുന്നു.

310
ഓസ്ട്രേലിയ - ശ്രീലങ്ക (1996 ഏകദിന ലോകകപ്പ്)

കൊളംബോയിലെ ബോംബാക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയ ശ്രീലങ്കയില്‍ കളിക്കാന്‍ വിസമ്മതിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നഷ്ടമായെങ്കിലും, ഫൈനലില്‍ ഇതേ ടീമുകള്‍ വീണ്ടും ഏറ്റുമുട്ടി. അന്ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക കന്നി കിരീടം ചൂടി.

410
വെസ്റ്റ് ഇന്‍ഡീസ് - ശ്രീലങ്ക (1996 ഏകദിന ലോകകപ്പ്)

ഓസ്ട്രേലിയയുടെ പാത പിന്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയിലെ മത്സരം ബഹിഷ്‌കരിച്ചു. എന്നിരുന്നാലും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ അവര്‍ക്ക് സാധിച്ചു.

510
ഇംഗ്ലണ്ട് - സിംബാബ്വെ (2003 ഏകദിന ലോകകപ്പ്)

റോബര്‍ട്ട് മുഗാബെയുടെ ഭരണത്തോടുള്ള എതിര്‍പ്പും സുരക്ഷാ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഇംഗ്ലണ്ട് സിംബാബ്വെയിലേക്ക് പോകാന്‍ വിസമ്മതിച്ചു. ഐസിസി വഴങ്ങാതിരുന്നതോടെ ഇംഗ്ലണ്ട് പോയിന്റ് വിട്ടുകൊടുത്തു. ഇത് ഇംഗ്ലണ്ടിന്റെ ടൂര്‍ണമെന്റിലെ നേരത്തെയുള്ള പുറത്താകലിന് കാരണമായി.

610
ന്യൂസിലന്‍ഡ് - കെനിയ (2003 ഏകദിന ലോകകപ്പ്)

മൊംബാസയിലെ ബോംബാക്രമണത്തിന് പിന്നാലെ നെയ്റോബിയില്‍ കളിക്കാന്‍ ന്യൂസിലന്‍ഡ് തയ്യാറായില്ല. മത്സരത്തിലെ പോയിന്റ് കെനിയയ്ക്ക് ലഭിച്ചു. ഈ പോയിന്റുകള്‍ കെനിയയെ ആ വര്‍ഷം സെമി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

710
സിംബാബ്വെ (2009 ടി20 ലോകകപ്പ്)

രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിംബാബ്വെ പിന്മാറി. സിംബാബ്വെ താരങ്ങള്‍ക്ക് വിസ നല്‍കില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് അവര്‍ക്ക് പകരക്കാരായി എത്തി.

810
ഓസ്ട്രേലിയ (2016 അണ്ടര്‍-19 ലോകകപ്പ്)

ബംഗ്ലാദേശിലെ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ജൂനിയര്‍ ടീം പിന്മാറി. അയര്‍ലന്‍ഡ് പകരം ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

910
ബംഗ്ലാദേശ് (2026 ടി20 ലോകകപ്പ്)

ഇന്ത്യയുമായുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ബംഗ്ലാദേശ് പിന്മാറിയതാണ് ഇപ്പോഴത്തെ ഇന്ത്യ-പാക് പ്രതിസന്ധിക്ക് തുടക്കമിട്ടത്. സ്‌കോട്ട്‌ലന്‍ഡ് ആണ് ഇത്തവണ ബംഗ്ലാദേശിന് പകരം കളിക്കുന്നത്.

1010
ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം അനിശ്ചിതത്വത്തില്‍ (2026 ടി20 ലോകകപ്പ്)

2026 ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഫെബ്രുവരി 15-ന് കൊളംബോയില്‍ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് മത്സരങ്ങള്‍ പുനര്‍ക്രമീകരിക്കാന്‍ ഐസിസി വിസമ്മതിച്ചതിലുള്ള പ്രതിഷേധമായാണ് ഈ നടപടി. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories