ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഓപ്പണറായി തിരഞ്ഞെടുത്തു.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇഷാന്‍ കിഷനെയാണ് പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്തത്. ഇഷാന്‍ ഓപ്പണറാകുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
29
സഞ്ജുവിനെ എന്തുകൊണ്ട് ഒഴിവാക്കി
നിലവിൽ മികച്ച ഫോമിലുള്ള കളിക്കാരെയാണ് ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകളിൽ ടീമിൽ വേണ്ടതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ ഇഷാൻ മിന്നും സെഞ്ച്വറി നേടിയിരുന്നു. അവന്റെ വിക്കറ്റ് കീപ്പിംഗും മികച്ചതാണ്. അതിനാൽ സഞ്ജുവിനേക്കാൾ മുൻതൂക്കം ഇഷാനാണെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.
39
തിലക് തിരിച്ചെത്തും
മൂന്നാം നമ്പറില്‍ യുവതാരം തിലക് വര്‍മ തിരിച്ചെത്തുമെന്ന് പാര്‍ത്ഥിവ് പറഞ്ഞു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവുമാണ് പാര്‍ത്ഥിവിന്‍റെ പ്ലേയിംഗ് ഇലവനിലെ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്നത്. ടീമില്‍ തിരിച്ചെത്തുന്ന തിലക് വർമ്മയെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കണമെന്നും പാർത്ഥിവ് നിർദ്ദേശിച്ചു.
പരിക്കുമൂലം പുറത്തായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് കായികക്ഷമത തെളിയിക്കാനാവുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ത്ഥിവ് പറഞ്ഞു.
79
പേസര്‍മാരായി അര്‍ഷ്ദീപും ബുമ്രയും
ഹര്‍ഷിത് റാണയെ ഒഴിവാക്കിയപ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാണ് പാര്‍ത്ഥിവ് തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.
89
കറക്കിയിടാന്‍ വരുണ്‍ ചക്രവര്‍ത്തി
കുല്‍ദീപും സുന്ദറും പുറത്തായപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്.
99
പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!