ഐപിഎൽ മാതൃകയിൽ എലിമിനേറ്ററും സൂപ്പർ 7 ഘട്ടവും, ഏകദിന, ടി20 ലോകകപ്പുകളില്‍ വമ്പൻ പരിഷ്കാരങ്ങളുമായി ഐസിസി

Published : Jul 16, 2026, 12:33 PM IST

ക്രിക്കറ്റ് ലോകകപ്പുകളുടെ ആവേശം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഐസിസി ഘടനയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2027 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം ഒഴിവാക്കി 'സൂപ്പർ 7' രീതിയും, 2028 ടി20 ലോകകപ്പിൽ ഐപിഎൽ മാതൃകയിലുള്ള എലിമിനേറ്ററുകളും അവതരിപ്പിക്കും.

PREV
110
പരിഷ്കാരവുമായി ഐസിസി

ആഗോളതലത്തിൽ ക്രിക്കറ്റിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനൊപ്പം ടൂർണമെന്‍റുകളിലെ ആവേശം ഉർത്താൻ ലക്ഷ്യമിട്ട് ലോകകപ്പ് ഘടനയിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച എഡിൻബർഗിൽ ചേർന്ന വാർഷിക യോഗത്തിലാണ് ഐസിസി ഈ ചരിത്രപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

210
ഗ്രൂപ്പ് ഘട്ടം ഒഴിവാക്കും

ഗ്രൂപ്പ് ഘട്ടങ്ങളിലെ വിരസമായ മത്സരങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടവീര്യം നിലനിർത്താനാണ് ഐസിസിയുടെ പുതിയ നീക്കം. 2027-ലെ പുരുഷ ഏകദിന ലോകകപ്പിലും 2028-ലെ ടി20 ലോകകപ്പിലുമായിരിക്കും ഈ പുതിയ നിയമങ്ങൾ നടപ്പിലാകുക.

310
ഏകദിന ലോകകപ്പിൽ 'സൂപ്പർ 7' പോരാട്ടം

2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ 14 ടീമുകൾ മാറ്റുരയ്ക്കും. എന്നാൽ പഴയ ഗ്രൂപ്പ് ഘട്ട രീതിക്ക് പകരം നാല് റൗണ്ടുകളുള്ള കടുത്ത മത്സരക്രമമാണ് ഇനി വരുന്നത്.

410
റൗണ്ട് 1-സൂപ്പർ സീരീസ്

ഏറ്റവും കുറഞ്ഞ റാങ്കുള്ള അവസാനത്തെ 3 ടീമുകൾ ടൂർണമെന്‍റിന്‍റെ പ്രധാന ഘട്ടത്തിന് മുൻപ് പരസ്പരം മത്സരിക്കും. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഒരേയൊരു ടീമിന് മാത്രമേ ബാക്കി 11 മുൻനിര ടീമുകൾക്കൊപ്പം പ്രധാന ടൂർണമെന്‍റിലേക്ക് പ്രവേശനമുള്ളൂ. ബാക്കി രണ്ട് ടീമുകൾ തുടക്കത്തിലേ പുറത്താകും.

510
റൗണ്ട് 2-ഗ്രൂപ്പ് ഘട്ടങ്ങൾ

അവശേഷിക്കുന്ന 12 ടീമുകളെ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇരു ഗ്രൂപ്പിലെയും ആദ്യ 3 ടീമുകൾ വീതം നേരിട്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. അവശേഷിക്കുന്ന ഒരു സ്ഥാനം (ഏഴാം സ്ഥാനം) ഇരു ഗ്രൂപ്പുകളിലെയും മൊത്തം പ്രകടനം വിലയിരുത്തി ഏറ്റവും മികച്ച പോയിന്‍റുള്ള ടീമിന് നൽകും.

610
റൗണ്ട് 3-സൂപ്പർ 7 മാരത്തൺ

മുൻപുണ്ടായിരുന്ന 'സൂപ്പർ സിക്സ്' രീതിക്ക് പകരം യോഗ്യത നേടിയ 7 ടീമുകളെ ഉൾപ്പെടുത്തി ഒരൊറ്റ ലീഗ് ഘട്ടം (സൂപ്പർ 7) രൂപീകരിക്കും. ഈ റൗണ്ട് റോബിൻ ലീഗിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും.

710
ടി20 ലോകകപ്പിൽ ഐപിഎൽ മാതൃകയിൽ എലിമിനേറ്ററുകൾ

2028-ലെ ടി20 ലോകകപ്പിൽ 20 ടീമുകൾ തന്നെ പങ്കെടുക്കുമെങ്കിലും സൂപ്പർ 8 ഘട്ടത്തിന് പകരം 'സൂപ്പർ 10' ഘട്ടവും ഐപിഎൽ മാതൃകയിലുള്ള 'എലിമിനേറ്ററുകളും' അവതരിപ്പിക്കും.

810
ഗ്രൂപ്പ് ഘട്ടത്തില്‍ 5 ഗ്രൂപ്പുകള്‍

മുൻപുണ്ടായിരുന്ന 5 ടീമുകൾ അടങ്ങിയ 4 ഗ്രൂപ്പുകൾക്ക് പകരം, ഇനി 4 ടീമുകൾ വീതമുള്ള 5 ഗ്രൂപ്പുകളായിരിക്കും ഉണ്ടാകുക. ഗ്രൂപ്പ് മത്സരങ്ങളുടെ എണ്ണം 40-ൽ നിന്ന് 30 ആയി കുറയും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

910
സൂപ്പർ 10 ഘട്ടം

യോഗ്യത നേടുന്ന 10 ടീമുകളെ 5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. അസോസിയേറ്റ് (ചെറിയ) രാജ്യങ്ങൾക്ക് കൂടുതൽ വലിയ മത്സരങ്ങൾ കളിക്കാൻ ഇതിലൂടെ അവസരം ലഭിക്കും.

1010
ഐപിഎൽ മോഡൽ എലിമിനേറ്ററുകൾ

രണ്ട് ഗ്രൂപ്പുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും. എന്നാൽ ഫൈനൽ ഫോറിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പ്ലേ-ഓഫ് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനക്കാർ, ഗ്രൂപ്പ് ബി-യിലെ മൂന്നാമത്തെയും രണ്ടാമത്തെയും സ്ഥാനക്കാരുമായി 'എലിമിനേറ്റർ' മത്സരങ്ങൾ കളിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും സെമിയിലെത്തുന്ന അവസാന രണ്ട് ടീമുകൾ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories