പുറത്താകുക തിലക് വര്‍മയോ ഇഷാന്‍ കിഷനോ, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക്, ഇംഗ്ലണ്ടിനെതിരായ നാലാം ടി20 നാളെ, സാധ്യതാ ഇലവന്‍

Published : Jul 08, 2026, 04:57 PM IST

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തുമോയെന്നും ടീമിൽ മറ്റ് മാറ്റങ്ങളുണ്ടാകുമോയെന്നുമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

PREV
110
ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടം

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ബ്രിസ്റ്റളില്‍ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയില്‍ 0-2ന് പിന്നിലാണ്. നാലാം ടി20യിലും തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ഇന്ത്യക്ക് നാളത്തെ മത്സരം ജീവന്‍മരണ പോരാട്ടമാണ്.

210
ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍

ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍

310
ആദ്യ ജയത്തിന് ശ്രേയസ്

ഇന്ത്യൻ നായകസ്ഥാനം ഏറ്റെടുത്തശേഷം നായകനായ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്കായിട്ടില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ശ്രേയസിന് കീഴില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് കളികളിലും തോറ്റിരുന്നു.

410
വൈഭവം തുടരുമോ

പ്രതീക്ഷയോടെ അരങ്ങേറിയ 15കാരന്‍ വൈഭവ് സൂര്യവംശിക്ക് ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാണ്. ടോപ് ത്രീയില്‍ മൂന്ന് ഇടം കൈയന്‍മാരുള്ളതിനാല്‍ ഓഫ് സ്പിന്നര്‍ വില്‍ ജാക്സിനെ ഉപയോഗിച്ച് ഇംഗ്ലണ്ട് ഇന്ത്യയെ വെള്ളം കുടിപ്പിച്ചതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

510
അഭിഷേക് തുടരും

ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ അഭിഷേക് ശര്‍മ മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് തുടരുമെന്നാണ് കരുതുന്നത്.

610
ഇഷാന്‍ കിഷനും സമ്മര്‍ദ്ദത്തില്‍

ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഇഷാന്‍ കിഷന്‍റെ പ്രകടനവും ആശാവഹമല്ല. മഴ മുടക്കിയ ആദ്യ മത്സരത്തില്‍ റണ്ണെടുക്കാതെ പുറത്തായ കിഷന്‍ രണ്ടാം മത്സരത്തില്‍ 40 പന്തില്‍ നിന്ന് 49 റണ്‍സ് മാത്രമാണ് നേടിയത്. മൂന്നാം മത്സരത്തിലാകട്ടെ 9 പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങി. കിഷന് പകരം സഞ്ജുവിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

710
തിലകിന് തിളക്കമില്ല

തിലക് വര്‍മയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ അടുത്ത ആശങ്ക. മഴ മുടക്കിയ ആദ്യ കളിയില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത തിലക് രണ്ടാം മത്സരത്തില്‍ 11 പന്തില്‍ 24 റൺസും മൂന്നാം മത്സരത്തില്‍ 11 പന്തില്‍ 3 റണ്‍സും മാത്രമാണെടുത്തത്.

810
അക്സറിന് പകരം സൂര്യാൻഷ് ഷെഡ്ഗെ

ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ അക്സര്‍ പട്ടേലിനോ ശിവം ദുബെക്കോ പകരക്കാരനായി സൂര്യാൻഷ് ഷെഡ്ഗെ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്.

910
പേസ് നിരയില്‍ മാറ്റമുണ്ടാകില്ല

പേസ് നിരയില്‍ കാര്യമായ മാറ്റമുണ്ടാകാനിടയില്ല. അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും തന്നെ പേസര്‍മാരായി തുടരാനാണ് സാധ്യത.

1010
വരുണ്‍ പുറത്താകും

മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ഇന്ത്യ നാളെ വാഷിംഗ്ടണ്‍ സുന്ദറെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories