സൂപ്പര്‍ 8ല്‍ ഐസിസി ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് കണ്ട് അന്തംവിട്ട് ആരാധകര്‍, ഗ്രൂപ്പ് ചാമ്പ്യൻമരെല്ലാം ചേർന്നൊരു മരണഗ്രൂപ്പ്

Published : Feb 21, 2026, 11:44 AM IST

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന് പകരം ഐസിസിയുടെ പ്രീ-സീഡിംഗ് സംവിധാനം ഉപയോഗിച്ച് സൂപ്പർ 8 ഗ്രൂപ്പുകൾ തീരുമാനിച്ചതിൽ വിമര്‍ശനവുമായി ആരാധകര്‍.

PREV
111
ഐസിസിയുടെ സര്‍പ്രൈസ്

സൂപ്പര്‍ 8ൽ ഇന്ത്യയുടെ എതിരാളികളെ കണ്ട് സർപ്രൈസായിരിക്കുകയാണ് ആരാധകർ. ടൂർണമെന്‍റിൽ തോൽവി അറിയാതെ മുന്നേറിയ ടീമുകളെല്ലാം ഒരു ഗ്രൂപ്പിൽ വന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാധാരണയായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്ക് അടുത്ത റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ അത് മാറിമറിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്‍റ് പട്ടിക നോക്കാതെ, ടൂർണമെന്‍റിന് മുമ്പേ നിശ്ചയിച്ച സീഡിംഗ് അടിസ്ഥാനമാക്കിയാണ് സൂപ്പർ 8 ഗ്രൂപ്പുകളെ തിരിച്ചത്.

211
ഗ്രൂപ്പ് ചാമ്പ്യൻമാര്‍ ഒരു ഗ്രൂപ്പില്‍

നാല് ഗ്രൂപ്പിലും ഒന്നാമതെത്തിയ ടീമുകളെല്ലാം ചേർന്നൊരു സൂപ്പർ 8 ഗ്രൂപ്പായതില്‍ ആരാധകരും അങ്കലാപ്പിലാണ്. ഗ്രൂപ്പിലെ എല്ലാ കളിയും ജയിച്ചതിന്‍റെ ആനുകൂല്യം ലഭിക്കാത്ത ഐസിസിയുടെ ഗ്രൂപ്പ് തിരിക്കലിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

311
ഇതെങ്ങനെ സംഭവിച്ചു

ശരിക്കും എന്തുകൊണ്ടാണ് ഗ്രൂപ്പ് ചാംപ്യൻമാരെല്ലാം ആദ്യ ഗ്രൂപ്പിലെത്തുന്നത്. ഐസിസിയുടെ പ്രീ സീഡിങ് കാരണമാണിത്. രണ്ട് രാജ്യങ്ങളിലായി നടക്കുന്നതിനാൽ വേദികളും ഷെഡ്യൂളും മുൻകൂട്ടി ക്രമീകരിക്കണമെന്നും അതിനാൽ ഇത്തരം പ്രീ-സീഡിംഗ് സംവിധാനം അനിവാര്യമാണെന്നുമാണ് ഐസിസി നിലപാട്

411
എന്താണ് പ്രീ സീഡിങ്ങ്

സംഗതി സിംപിളാണ്. ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഐസിസി റാങ്കിംഗ് അനുസരിച്ച് ടീമുകൾക്കെല്ലാം സീഡിങ് നൽകിയിരുന്നു. ഉദാഹരണത്തിന് ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സീഡിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ചു. എ വൺ. റാങ്കിംഗില്‍ പിന്നിലുള്ള പാകിസ്ഥാൻ എ 2 ആയി.

511
സൂപ്പര്‍ 8ല്‍ സീഡിങ് എങ്ങനെ

സൂപ്പർ 8 ലേക്ക് വരുമ്പോൾ X, Y എന്നിങ്ങനെ ടീമുകളെ ഐസിസി തരം തിരിച്ചു. ഇന്ത്യ എക്സ് വണ്ണായി, ഓസ്ട്രേലിയ എക്സ് 2, വിൻഡീസ് എക്സ് 3, ദക്ഷിണാഫ്രിക്ക എക്സ് 4.

611
വൈ ഗ്രൂപ്പിലെ സീഡിങ് എങ്ങനെ

വൈ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് വൈ 1, ന്യൂസിസലന്‍ഡ് വൈ 2, പാകിസഥാൻ വൈ 3, ശ്രീലങ്ക വൈ 4 എന്നിങ്ങനെയാണ് ഐസിസി നല്‍കിയ സീഡിങ്.

711
സിംബാബ്‌വെ എങ്ങനെ എക്സ് 2 ആയി

ഓസ്ട്രേലിയയെ പുറത്താക്കി സിംബബാബ്‍വെ സൂപ്പർ എട്ടിലെത്തിയതോടെ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ അവര്‍ എക്സ്-2 ആയി. ഗ്രൂപ്പ് ഘട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയെയും മുന്‍ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെയും അട്ടിമറിച്ചാണ് സിംബാബ്‌വെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പര്‍ 8ല്‍ എത്തിയത്.

811
എന്തുകൊണ്ട പ്രി സീഡിങ്

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ, കാണികൾക്കും ബ്രോഡ്കാസ്റ്റർമാർക്കും സൗകര്യമാകാൻ വേണ്ടിയാണ് ഐസിസിയുടെ പ്രീ സീഡിങ് സംവിധാനം. ടിക്കറ്റ് വിൽപ്പന, സംപ്രേക്ഷണ സമയം ടീമുകളുടെ യാത്ര സൗകര്യം എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനാണ് ഐസിസി ഇത്തരമൊരു രീതി നടപ്പിലാക്കുന്നത്. ഇന്ത്യയെപ്പോലെയുള്ള വലിയ ടീമുകളുടെ മത്സരങ്ങൾ എവിടെ, എപ്പോൾ നടക്കുമെന്ന് നേരത്തെ നിശ്ചയിക്കുന്നത് വഴി വലിയ ലാഭമാണ് ഐസിസി ലക്ഷ്യമിടുന്നത്.

911
ഇത് വളരെ മോശമായിപ്പോയി

ഒന്നാം സ്ഥാനത്ത് എത്തിയവരെ കടുപ്പമേറിയ ഗ്രൂപ്പിലേക്ക് തള്ളിയിട്ട പരിപാടി മോശമായെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല, ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ശക്തരായ രണ്ട് ടീമുകൾ സെമി കാണാതെ പുറത്താവുന്ന സ്ഥിതി ഉണ്ടാകും. ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമുകളെല്ലാം വൈ ഗ്രൂപ്പിലാണുള്ളത്.

1011
അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് പ്രസക്തിയില്ലാതായി

സൂപ്പർ 8 സ്ഥാനനിർണ്ണയത്തിൽ അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് വലിയ പ്രാധാന്യമില്ലാതായി.അടിമുടി ആവേശം നിറയേണ്ട ലോകകപ്പ് മത്സരങ്ങളിൽ പ്രീ സീഡിങ് കാരണം അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ആവേശം കുറഞ്ഞുവെന്നാണ് ആരാധകരുടെ പരാതി.

1111
സൂപ്പർ 8-ലെ 'സീഡിംഗ്' കുരുക്ക് ഇതാദ്യമല്ല

ടി20 ലോകകപ്പിന്‍റെ സൂപ്പർ 8 ഗ്രൂപ്പുകൾ തീരുമാനിക്കുന്നതിൽ ഐസിസി നടപ്പിലാക്കിയ പ്രീ-സീഡിംഗ് ഇതാദ്യമായല്ല ഐസിസി പരീക്ഷിക്കുന്നത്. കഴിഞ്ഞ തവണ അമേരിക്കയും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024 ടി20 ലോകകപ്പിലും ഇതേ രീതിയാണ് പിന്തുടർന്നത്. അന്ന് ഗ്രൂപ്പ് 1-ൽ ഇന്ത്യയോടൊപ്പം അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories