നഷ്ടപ്പെടാനൊന്നുമില്ല; മൂന്നാം ഏകദിനത്തില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കോലിപ്പട

First Published Dec 1, 2020, 5:48 PM IST

കാന്‍ബറ: സിഡ്നിയിലെ ആദ്യ രണ്ട് തോല്‍വികളോടെ ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയില്‍ മാനം കാക്കാനുള്ള പോരാട്ടത്തിന് ഓസ്ട്രേലിയക്കെതിരെ നാളെ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും നാണംകെട്ട തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും ജയിച്ച് ആശ്വാസജയം സ്വന്തമാക്കാനാണ് കോലിയും സംഘവും ഇറങ്ങുന്നത്. നഷ്ടപ്പെടാന്‍ ഇനിയൊന്നുമില്ലാത്തിനാല്‍ മൂന്നാം ഏകദിനത്തില്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഇന്ത്യന്‍ ടീം തയാറായേക്കുമെന്നാണ് സൂചന. മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ശിഖര്‍ ധവാന്‍: ഓപ്പണിംഗില്‍ തന്നെ കാര്യമായ പരീക്ഷണത്തിന് ഇന്ത്യ തയാറേയേക്കുമെന്നാണ് സൂചനയെങ്കിലും ഒരറ്റത്ത് ശിഖര്‍ ധവാന്‍ തന്നെയാവും ഓപ്പണറായി എത്തുക.
undefined
ശുഭ്മാന്‍ ഗില്‍: രണ്ടാം ഓപ്പണര്‍ സ്ഥാനത്ത് മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച തുടക്കം കിട്ടിയിട്ടും അത് വമ്പന്‍ സ്കോറാക്കി മാറ്റാന്‍ മായങ്കിന് കഴിഞ്ഞിരുന്നില്ല.
undefined
വിരാട് കോലി: മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ എത്തും.
undefined
ശ്രേയസ് അയ്യര്‍: ആദ്യ രണ്ട് ഏകദിനങ്ങളിലും കാര്യമായി തിളങ്ങിയില്ലെങ്കിലും ശ്രേയസ് അയ്യര്‍ തന്നെയാവും നാലാം നമ്പറില്‍ എത്തുക. ശ്രേയസിനെ മാറ്റുകയാണെങ്കില്‍ മനീഷ് പാണ്ഡെക്ക് അവസരം ഒരുങ്ങും.
undefined
കെ എല്‍ രാഹുല്‍: അഞ്ചാം സ്ഥാനത്ത് രാഹുല്‍ തന്നെ ഇറങ്ങും. മായങ്കിന് പകരം രാഹുല്‍ ആണ് ധവാനൊപ്പം ഓപ്പണറാവുന്നതെങ്കില്‍ ഈ സ്ഥാനത്ത് മനീഷ് പാണ്ഡെയെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
undefined
ഹര്‍ദ്ദിക് പാണ്ഡ്യ: ആറാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തന്നെ എത്തും.
undefined
രവീന്ദ്ര ജഡേജ: വിക്കറ്റെടുക്കുന്നില്ലെങ്കിലും റണ്‍സ് അധികം വിട്ടുകൊടുക്കാത്ത രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍ റൗണ്ടറായി തുടര്‍ന്നേക്കും.
undefined
ജസ്പ്രീത് ബുമ്ര: ഏകദിനത്തില്‍ മോശം ഫോമിലാണെങ്കിലും പഴയ താളം കണ്ടെത്താന്‍ ബുമ്രക്ക് വീണ്ടും അവസരം നല്‍കാനാണ് സാധ്യത.
undefined
മുഹമ്മദ് ഷമി: ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ഷമിയായിരുന്നു. അതുകൊണ്ടുതന്നെ ഷമി ടീമില്‍ തുടര്‍ന്നേക്കും.
undefined
ടി നടരാജന്‍: ആദ്യ രണ്ട് ഏകദിനങ്ങളിലും റണ്‍സേറെ വഴങ്ങിയ നവ്ദീപ് സെയ്നിക്ക് പകരം ടി നടരാജന്‍ ഏകദിനങ്ങളില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നടരാജനല്ലെങ്കില്‍ ശര്‍ദ്ദുല്‍ ഠാക്കൂറാവും ഈ സ്ഥാനത്ത്.
undefined
കുല്‍ദീപ് യാദവ്: ആദ്യ രണ്ട് ഏകദിനങ്ങളിലും തീര്‍ത്തും നിരാശപ്പെടുത്തി യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ എത്തിയേക്കും.
undefined
click me!