ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 നാളെ. ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ മാറ്റം വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു, ഇഷാന്‍, അക്‌സര്‍ എന്നിവരെല്ലാം ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സാധ്യതാ ഇലവന്‍...
ആദ്യ ടി20യില്‍ 35 പന്തില്‍ 84 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ സ്ഥാനത്തിന് ഇളക്കമില്ല. അഭിഷേക് നല്‍കിയ തുടക്കമാണ് നാഗ്പൂരില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
210
സഞ്ജു സാംസണ്‍
ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു തുടരും. ഒരു മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജു പുറത്താവില്ല. 10 റണ്‍സിന് പുറത്തായ സഞ്ജു ഒരു റിവ്യൂ കളയുകയും ഗ്ലെന്‍ ഫിലിപ്സിനെ റണ്ണൗട്ടാക്കാനുള്ള അവസരം നഷ്ടമാക്കുകയും ചെയ്തിരുന്നു. ഡെവോണ്‍ കോണ്‍വെയെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ച് മാത്രമാണ് എടുത്തുപറയാനുള്ളത്.
310
ഇഷാന്‍ കിഷന്‍
ആദ്യ മത്സരത്തില്‍ തിലക് വര്‍മയ്ക്ക് പകരം മൂന്നാമനായി കളിച്ച കിഷന്‍ എട്ട് റണ്‍സുമായിട്ടാണ് മടങ്ങിയത്. ആദ്യ മത്സരങ്ങള്‍ ആയതിനാല്‍ കിഷന്‍ മൂന്നാമനായി തുടരും. ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയാല്‍ മാത്രമെ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കൂ.
410
സൂര്യകുമാര്‍ യാദവ്
ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യ പന്തില്‍ 22 പന്തില്‍ 32 റണ്‍സുമായി അഭിഷേകിന് പിന്തുണ നല്‍കിയിരുന്നു സൂര്യ. എന്നാല്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് വന്നിട്ടില്ല. വരും മത്സരങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കാം.
510
ഹാര്‍ദിക് പാണ്ഡ്യ
ഇന്ത്യന്‍ ടീമിനെ ബാലന്‍സ് ചെയ്യിപ്പിക്കുന്ന പ്രധാന ഘടകമാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റെടുക്കുമ്പോഴും പന്തെടുക്കുമ്പോവും ഡീസന്റ് പ്രകടനം. 16 പന്തില്‍ 25 റണ്‍സ് നേടിയ ഹാര്‍ദിക് പന്തെടുത്തപ്പോള്‍ രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
610
ശിവം ദുബെ
നാഗ്പൂരില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു താരം. നാല് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ബൗളിംഗില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ദുബെ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്നു. സ്ഥാനത്ത് ഇളക്കമുണ്ടാവില്ല.
710
റിങ്കു സിംഗ്
ഇന്ത്യയുടെ റിയല്‍ ഫിനിഷര്‍. ആദ്യ ടി20യില്‍ 20 പന്തുകള്‍ മാത്രം നേരിട്ട റിങ്കു പുറത്താവാതെ 44 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെട്ട ഇന്നിംഗ്‌സ്. റിങ്കുവും ടീമില്‍ തുടരും.
810
അക്‌സര്‍ പട്ടേല്‍
ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയ അക്‌സര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഒരു മത്സരത്തില്‍ മോശം പ്രകടനം നടത്തിയെങ്കിലും വൈസ് ക്യാപ്റ്റനെ പുറത്തിടാന്‍ ടീം മാനേജ്‌മെന്റ് ധൈര്യപെടില്ല.
910
വരുണ്‍ ചക്രവര്‍ത്തി
ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വരുണ്‍ ആദ്യ ടി20യില്‍ വീഴ്ത്തിയത്.
1010
ജസ്പ്രിത് ബുമ്ര
സ്റ്റാര്‍ പേസര്‍ ബുമ്രയും ടീമില്‍ തുടരും. ആദ്യ ടി20യില്‍ മൂന്ന് ഓവറില്‍ 29 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളറാണ് അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!