എത്ര തിരിച്ചുവരവുകള്‍ കാഴ്‌ചവെച്ച മനുഷ്യനാണ്, വേഗം സുഖപ്പെടട്ടെ; സച്ചിന് സന്ദേശങ്ങളുടെ പ്രവാഹം

First Published Mar 27, 2021, 2:30 PM IST

മുംബൈ: ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതാണ് ഇന്ന് ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും പ്രധാന വാര്‍ത്ത. തനിക്ക് കൊവിഡ് പോസിറ്റീവായതായി സച്ചിന്‍ തന്നെ ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികളെ അറിയിക്കുകയായിരുന്നു. നേരിയ ലക്ഷണങ്ങളുള്ള സച്ചിനിപ്പോള്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്. 

നേരിയ ലക്ഷണങ്ങളുള്ള സച്ചിന്‍ മുംബൈയിലെ വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും രോഗബാധയില്ല. തന്‍റെ ആരോഗ്യത്തിലടക്കം സദാശ്രദ്ധ പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ചാണ് സച്ചിന്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
undefined
മുംബൈയിലെ വസതിയില്‍ വിശ്രമിക്കുന്ന സച്ചിന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. സച്ചിന്‍റെ കൊവിഡ് വാര്‍ത്ത പുറത്തു വന്നതോടെസാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങളുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി.
undefined
റായ്‌പൂരില്‍ അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്‍റി20 ടൂര്‍ണ്ണമെന്‍റിന്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് സച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.
undefined
സച്ചിന്‍ വേഗം സുഖംപ്രാപിക്കട്ടെ എന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു.
undefined
സച്ചിന് സന്ദേശം അറിയിച്ച മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ താരത്തിന്‍റെ മുന്‍ ഐപിഎല്‍ ക്ലബ് കൂടിയായ മുംബൈ ഇന്ത്യന്‍സിന്‍റേതായിരുന്നു. സച്ചിന്‍റെ ട്വീറ്റിനുള്ള മറുപടിയായായിരുന്നു ഇത്.
undefined
ഏറെക്കാലം ഒന്നിച്ച് കളിച്ചിട്ടുള്ള വിവിഎസ് ലക്ഷ്‌മണിന്‍റെയും വിനോദ് കാംബ്ലിയുടേയും സ്‌നേഹസന്ദേശങ്ങളും സച്ചിനെ തേടിയെത്തി.
undefined
മുന്‍താരം പ്രഗ്യാന്‍ ഓജ, ഇന്ത്യന്‍ പേസര്‍ നവ്‌ദീപ് സെയ്‌നി, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഐപിഎല്‍ ക്ലബുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവയും സന്ദേശങ്ങള്‍ കൈമാറി.
undefined
പരിക്ക് വലച്ച രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറില്‍ എല്ലാക്കാലത്തും ശക്തമായ തിരിച്ചുവരവുകളുമായി അമ്പരപ്പിച്ച താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അതിനാല്‍ വേഗം സച്ചിന്‍ സുഖപ്പെടുംഎന്നാണ് ഏവരുടേയും പ്രതീക്ഷ.
undefined
click me!