ചെപ്പോക്കില്‍ ബാറ്റിംഗിലും കിംഗായി അശ്വിന്‍; സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

Published : Feb 15, 2021, 06:24 PM IST

ചെന്നൈ: പന്തുകൊണ്ടു മാത്രമല്ല ബാറ്റുകൊണ്ടും ഇംഗ്ലണ്ടിനെ വലച്ച ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

PREV
15
ചെപ്പോക്കില്‍ ബാറ്റിംഗിലും കിംഗായി അശ്വിന്‍; സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

ഇംഗ്ലണ്ടിന്‍റെ ഇയാന്‍ ബോതമിനുശേഷം രണ്ടോ അധിലധികമോ ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം കളിക്കാരനാണ് അശ്വിന്‍. ഇത് മൂന്നാം തവണയാണ് അശ്വിന്‍ ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്നത്. രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ജാക്വിസ് കാലിസ്, ഗാരി സോബേഴ്സ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്താഖ് മുഹമ്മദ് എന്നിവരെയാണ് അശ്വിന്‍ ഇന്ന് പിന്നിലാക്കിയത്.

25

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അശ്വിന്‍ ചെപ്പോക്കില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ തമിഴ്നാട് താരമാണ്. 1986-87ല്‍ പാക്കിസ്ഥാനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്  ആണ് ചെന്നൈയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ തമിഴ്നാട് താരം.

35

അശ്വിന്‍ ടെസ്റ്റില്‍ ഇതിന് മുമ്പ് നേടിയ നാലു സെഞ്ചുറികളും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു. ഇതാദ്യമായാണ് അശ്വിന്‍  വിന്‍ഡീസ് അല്ലാത്ത ഒരു ടീമിനെതിരെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്.

45

എട്ടാം നമ്പറില്‍ ഇറങ്ങി മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് അശ്വിന്‍ ഇന്ന് കുറിച്ചത്. എട്ടാം നമ്പറില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടവും ഇതോടെ അശ്വിന്‍ സ്വന്തമാക്കി. എട്ടാം സ്ഥാനത്ത് ഇറങ്ങി രണ്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ധോണി, കപില്‍, ഹര്‍ഭജന്‍ എന്നിവരെയാണ് അശ്വിന്‍ ഇന്ന് പിന്നിലാക്കിയത്.

55

300ലേറെ വിക്കറ്റും അഞ്ചോ അതില്‍ കൂടുതലോ  ടെസ്റ്റ് സെഞ്ചുറികളും സ്വന്തമാക്കിയ അഞ്ച് താരങ്ങളെ ടെസ്റ്റ് ചരിത്രത്തിലുള്ളു. അശ്വിന് പുറമെ ഇയാന്‍ ബോതം,. കപില്‍ ദേവ്, ഡാനിയേല്‍ വെറ്റോറി, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവര്‍.

click me!

Recommended Stories