IND vs NZ 2nd Test : വിരാട് കോലിക്ക് ആര് വഴിമാറും? ഇന്ത്യ-ന്യൂസിലന്‍ഡ് മുംബൈ ടെസ്റ്റ് സാധ്യതാ ഇലവന്‍

First Published Dec 2, 2021, 12:25 PM IST

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് (India vs New Zealand 2nd Test) നാളെ മുംബൈയില്‍ (Wankhede Stadium Mumbai) തുടക്കമാകും. നായകന്‍ വിരാട് കോലി (Virat Kohli) തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ (Team India) പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ (Ajinkya Rahane) ഇതോടെ പുറത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാണ്‍പൂരില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ (Shreyas Iyer) മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ മാനേജ്‌മെന്‍റിന് ചിന്തിക്കാനാവില്ല എന്നതാണ് ഇതിന് കാരണം. മുംബൈ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ നോക്കാം. 
 

ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ സഖ്യം തുടരാനാണ് സാധ്യത. എന്നാല്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മായങ്കിന് മത്സരത്തിന് മുമ്പ് സമ്മര്‍ദം നല്‍കും. 

താളം പിഴയ്‌ക്കുമ്പോഴും ചേതേശ്വര്‍ പൂജാര മൂന്നാം നമ്പറില്‍ തുടരാനാണ് സാധ്യത. നാലാം നമ്പറില്‍ നായകന്‍ വിരാട് കോലി ബാറ്റേന്തും. 

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി കളംവാണ യുവതാരം ശ്രേയസ് അയ്യരാകും പിന്നാലെ ക്രീസിലെത്തുക. നിലവിലെ ഫോമില്‍ അയ്യരെ പുറത്തിരുത്താന്‍ ടീമിനാവില്ല. 

പരിക്ക് അലട്ടുന്ന വൃദ്ധിമാന്‍ സാഹയോ അതോ കെ എസ് ഭരതോ മുംബൈയില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുക എന്ന ആശയക്കുഴപ്പം നില്‍നില്‍ക്കുന്നുണ്ട്. 

കാണ്‍പൂരില്‍ ഫിഫ്റ്റിയും അഞ്ച് വിക്കറ്റും സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കും. 

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനും തുടരും. 

സീനിയര്‍ താരം ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവുമായിരിക്കും മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയിലെ പേസ് ബൗളര്‍മാര്‍. 

click me!