ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു, ഇഷാനും പ്ലേയിങ് ഇലവനിൽ; ദുബെ പുറത്താകും

Published : Sep 11, 2026, 04:03 PM IST

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും. ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ തിരിച്ചെത്തിയതോടെ, ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ ആർക്കൊക്കെ അവസരം ലഭിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം.

PREV
110
ആദ്യ ടി20 ഞായറാഴ്ച

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജസ്പ്രീത് ബുംറ അടക്കമുള്ള മുൻനിര താരങ്ങൾ തിരിച്ചെത്തുന്നത് പരമ്പരയുടെ ആവേശം കൂട്ടും.

210
പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പര തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയതോടെ ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ച.

310
സഞ്ജുവും ബുംറയും തിരിച്ചെത്തി

മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, പേസ് ബൗളർ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെല്ലാം തിരിച്ചെത്തുന്നതോടെ കരുത്തുറ്റ ടീമിനെതന്നെ അണിനിരത്താനാണ് ടീം മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.

410
വിക്കറ്റ് കീപ്പറായി സഞ്ജുവോ കിഷനോ

വിക്കറ്റ് കീപ്പർ ബാറ്റര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആർക്കായിരിക്കും പ്ലേയിംഗ് ഇലവനില്‍ മുൻഗണന എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. എന്നാൽ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

510
വൈഭവ് പുറത്തിരിക്കുമോ

സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറാകും. സഞ്ജുവും അഭിഷേകും ഓപ്പണ്‍ ചെയ്താൽ കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തിരിരിക്കേണ്ടിവരും. വൈഭവിനെ പുറത്തിരുത്താൻ ടീം മാനേജ്മെന്‍റ് തയാറാവുമോ എന്നാണ് കാത്തിരുന്ന് കാണ്ടേത്.

610
സ്ഥാനമുറപ്പിച്ച് കിഷന്‍

മൂന്നാം നമ്പറിൽ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ടസെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി ഈസ്റ്റ് സോണിന് കിരീടം സമ്മാനിച്ചാണ് ഇഷാന്‍ അഫ്ഗാനെതിരായ പോരാട്ടത്തിനിറങ്ങുന്നത്.

710
നാലാം നമ്പറില്‍ ശ്രേയസ് തന്നെ

നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ തിലക് വർമ്മയും ഇറങ്ങുമെന്നാണ് കരുതുന്നത്. സമീപകാല മത്സരങ്ങളിൽ നിറം മങ്ങിയ ശിവം ദുബെയ്ക്ക് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും.

810
സ്പിന്‍ ഓൾ റൗണ്ടറായി അക്സ‍ർ

സ്പിൻ നിരയിൽ അക്സർ പട്ടേൽ ടീമിലെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയും കളിക്കുമെന്നാണ് കരുതുന്നത്.

910
പേസ് പടയെ നയിക്കാൻ വീണ്ടും ബുംറ

പേസ് പടയെ നയിക്കാൻ വീണ്ടും ജസ്പ്രീത് ബുംറയെത്തുമ്പോള്‍ അർഷ്ദീപ് സിങ്ങാകും രണ്ടാം പേസര്‍.

1010
നേർക്കുനേർ കണക്കുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യമാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ 8 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. (ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു).

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories