ടി20 ലോകകപ്പില്‍ ശനിയാഴ്ച്ച അമേരിക്കയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളാണ് ഇന്ത്യ. എന്നാല്‍ ഓപ്പണിംസ് സ്ഥാനം തലവേദനയാണ്. സഞ്ജുവാണോ കിഷനാണോ കളിക്കുകയെന്നത് താമസിയാതെ അറിയാം. ഇന്ത്യ-യുഎസ് മത്സരത്തിന്റെ സാധ്യതാ ഇലവനും മറ്റും…
മുംബൈയിലെ ചരിത്രപ്രസിദ്ധമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയിലെ ഈ ഉദ്ഘാടന മത്സരം നടക്കുന്നത്.
210
തിലക് വര്‍മ്മ തിരിച്ചെത്തുന്നു
പരിക്കില്‍ നിന്ന് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്ത 23-കാരനായ തിലക് വര്‍മ്മ ടീമിലേക്ക് മടങ്ങിയെത്തും. ഇതോടെ താരം തന്റെ സ്വാഭാവിക ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍ കളിക്കും.
310
സഞ്ജു - ഇഷാന്‍
തിലക് വര്‍മ്മയുടെ വരവോടെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകൂ. സഞ്ജുവിന്റെ മോശം ഫോം ഇഷാന് വഴിതുറന്നേക്കും.
410
സഞ്ജുവിന് തിരിച്ചടി
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി അവസരം ലഭിച്ചിട്ടും അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
510
ഇഷാന്റെ തകര്‍പ്പന്‍ ഫോം
കഴിഞ്ഞ പരമ്പരയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ 231 സ്‌ട്രൈക്ക് റേറ്റില്‍ 215 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ തിരുവനന്തപുരത്ത് നേടിയ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
610
പുതിയ ഓപ്പണിംഗ് ജോഡി
ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. 2023 ആഗസ്റ്റിന് ശേഷം ആദ്യമായാകും ഇഷാന്‍ ഇന്ത്യയ്ക്കായി ഓപ്പണിംഗില്‍ എത്തുന്നത്. ഏതാണ്ട് 916 ദിവസങ്ങള്‍ക്ക് ശേഷം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അത്.
710
മധ്യനിരയിലെ കരുത്ത്
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും, തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നീ വെടിക്കെട്ട് താരങ്ങളും അണിനിരക്കും.
810
ബൗളിംഗ് നിര
വാംഖഡെയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാര്‍ക്കൊപ്പം ഹാര്‍ദിക്കും ദുബെയും പന്തെറിയും.
910
സ്പിന്നറായി വരുണ്‍
ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്ക് നറുക്കുവീഴുമ്പോള്‍ കുല്‍ദീപ് യാദവിന് സ്ഥാനം നഷ്ടമായേക്കാം. അക്‌സര്‍ പട്ടേലിന്റെ നാല് ഓവറുകളും നിര്‍ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!