ജോണ്ടി റോഡ്സ് പറയുന്നു, ഇവരാണ് ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാര്‍

First Published May 18, 2020, 5:36 PM IST

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് കൊണ്ട് മാച്ച് വിന്നറാകാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്ഡ്. 1992ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ സ്റ്റമ്പിലേക്ക് ഒരു പറവയെപ്പോലെ പറന്നിറങ്ങിയ റോഡ്സിന്റെ ചിത്രം ആരാധകര്‍ക്ക് മറക്കാനാവില്ല. റോഡ്സിനെക്കണ്ട് വളര്‍ന്ന തലമുറലിയുള്ളവരാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാവരും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാരെ റോഡ്സ് തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.

ഓസ്ട്രേലിയയുടെ മൈക്കല്‍ ബെവനാണ് റോഡ്സ് തെരഞ്ഞെടുത്ത മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍. ഓസ്ട്രേലിയക്കായി 18 ടെസ്റ്റില്‍ കളിച്ചിട്ടുള്ള ബെവന്‍ എട്ട് ക്യാച്ചുകളും 232 ഏകദിനങ്ങളില്‍ 69 ക്യാച്ചുകളും എടുത്തിട്ടുണ്ട്.
undefined
ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലാണ് റോഡ്സ് തെരഞ്ഞെടുത്ത മറ്റൊരു താരം. ഏകദിനലോകകപ്പില്‍ എം എസ് ധോണിയെ റണ്ണൗട്ടാക്കിയ ഗപ്ടിലിന്റെ ത്രോ ഇന്ത്യന്‍ ആരാധകര്‍ മറക്കാനിടയില്ല. ന്യൂസിലന്‍ഡിനായി 47 ടെസ്റ്റില്‍ നിന്ന് 50 ക്യാച്ചുകളും 183 ഏകദിനത്തില്‍ നിന്ന് 91 ക്യാച്ചുകളും 88 ടി20 മത്സരങ്ങളില്‍ നിന്ന് 47 ക്യാച്ചുകളും ഗപ്ടില്‍ സ്വന്തമാക്കിയിട്ടുണ്ട്.
undefined
ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന എ ബി ഡിവില്ലിയേഴ്സാണ് ജോണ്ടി റോഡ്സ് തെരഞ്ഞെടുത്ത മറ്റൊരു മികച്ച ഫീല്‍ഡര്‍. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റില്‍ നിന്ന് 222 ക്യാച്ചുകളും അഞ്ച് സ്റ്റംപിംഗുകളും 228 ഏകദിനങ്ങളില്‍ നിന്ന് 176 ക്യാച്ചും അഞ്ച് സ്റ്റംപിംഗുകളും 78 ടി20 മത്സരങ്ങളില്‍ നിന്ന് 65 ക്യാച്ചുകളും ഏഴ് സ്റ്റംപിംഗുകളും ഡിവില്ലിയേഴ്സ് നടത്തി.
undefined
രവീന്ദ്ര ജഡേജയാണ് റോഡ്സിന്റെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. ഇന്ത്യക്കായി 49 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജഡേജ 36 ക്യാച്ചുകളെടുത്തിട്ടുണ്ട്. 165 ഏകദിനങ്ങളില്‍ 58 ക്യാച്ചുകളും 49 ടി20 മത്സരങ്ങളില്‍ 21 ക്യാച്ചുകളും ജഡേജ എടുത്തിട്ടുണ്ട്. ചില അസാമാന്യ ക്യാച്ചുകള്‍ ജഡേജ സ്വന്തമാക്കിയിട്ടുണ്ടെന്ന് റെയ്നയുമായുള്ള അഭിമുഖത്തില്‍ റോഡ്സ് പറഞ്ഞിരുന്നു.
undefined
click me!