ഇനി കളി മാറും, ഹിറ്റ് വിക്കറ്റും ഓവർത്രോയും പഴയതുപോലെയല്ല; ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് എംസിസി

Published : Feb 05, 2026, 07:21 AM IST

ക്രിക്കറ്റ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മെരിലിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). 73 നിയമങ്ങളിലാണ് എംസിസി ഒറ്റയടിക്ക് ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

PREV
18
പുതിയ ബാറ്റ്

ഒന്നിലധികം മരക്കഷ്ണങ്ങൾ ചേർത്തുവെച്ച് നിർമ്മിക്കുന്ന 'ലാമിനേറ്റഡ്' ബാറ്റുകൾക്ക് ക്ലബ് ക്രിക്കറ്റിൽ അനുമതി. ഇത് പരമ്പരഗാതമായി ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന ബാറ്റുകളെക്കാൾ വില കുറഞ്ഞതാണ്.

28
ടെസ്റ്റില്‍ വിക്കറ്റ് വീണാല്‍ കളി നിര്‍ത്തില്ല

നിലവിലെ നിയമപ്രകാരം, ദിവസത്തെ അവസാന ഓവറുകളിൽ വിക്കറ്റ് വീണാൽ ഉടൻ കളി നിർത്താമായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച്, വിക്കറ്റ് വീണാലും ആ ഓവർ പൂർത്തിയാക്കണം. പുതിയ ബാറ്റർ ക്രീസിലെത്തി ബാക്കി പന്തുകൾ നേരിടേണ്ടി വരും.

38
ഓവർത്രോയിലും മാറ്റം

ഫീൽഡർ വിക്കറ്റിലേക്ക് പന്ത് എറിയുകയും അത് ബൗണ്ടറി കടക്കുകയും ചെയ്താൽ മാത്രമേ ഇനി 'ഓവർത്രോ' ആയി കണക്കാക്കൂ. ഫീൽഡറുടെ കൈയിൽ നിന്ന് പന്ത് വഴുതിപ്പോയി ബൗണ്ടറിയിൽ എത്തിയാൽ അത് ഓവർത്രോ ആയി കണക്കാക്കില്ല.

48
ഹിറ്റ് വിക്കറ്റ്

ഒരു ബാറ്റർ ഫീൽഡറുമായി കൂട്ടിയിടിക്കുകയും തുടർന്ന് സ്റ്റംപിൽ തട്ടി ബെയിൽസ് വീഴുകയും ചെയ്താൽ ഇനി മുതൽ 'ഔട്ട്' നൽകില്ല. എന്നാൽ ഷോട്ട് കളിക്കുന്നതിനിടെ ബാറ്റ് കൈയിൽ നിന്ന് വഴുതി സ്റ്റംപിൽ തട്ടിയാൽ അത് പഴയതുപോലെ ഹിറ്റ് വിക്കറ്റ് ഔട്ട് ആയിരിക്കും.

58
ഡെഡ് ബോൾ

പന്ത് 'ഡെഡ് ബോൾ' ആയി പ്രഖ്യാപിക്കാൻ അത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിൽ എത്തണമെന്ന നിർബന്ധം ഒഴിവാക്കി. പന്ത് ഫീൽഡിൽ എവിടെയെങ്കിലും നിശ്ചലമാവുകയും ഇനി റൺസ് എടുക്കാൻ സാധ്യതയില്ലെന്ന് അമ്പയർക്ക് തോന്നുകയും ചെയ്താൽ അത് ഡെഡ് ബോൾ ആയി വിളിക്കാം.

68
വിക്കറ്റ് കീപ്പറുടെ ചലനങ്ങള്‍

ബൗളർ പന്തെറിയുന്നതിന് തൊട്ടുമുമ്പ് വിക്കറ്റ് കീപ്പർ അനാവശ്യമായി സ്ഥാനം മാറുന്നത് ഐസിസി നേരത്തെ നിരോധിച്ചിരുന്നു. ഇത് കൂടുതൽ വ്യക്തതയോടെ എംസിസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

78
നിയനം നടപ്പിലാവുക എപ്പോള്‍

2026 ഒക്ടോബർ 1 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

88
ആരാണ് എംസിസി

ക്രിക്കറ്റ് നിയമങ്ങളുടെ ഔദ്യോഗിക സംരക്ഷകർ എന്നാണ് എംസിസി എന്നറിയപ്പെടുന്ന മെരിലിബോൺ ക്രിക്കറ്റ് ക്ലബ് അറിയപ്പെടുന്നത്. 1787-ൽ ലണ്ടനിലാണ് ഈ ക്ലബ് സ്ഥാപിതമായത്. ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ആസ്ഥാനം. ക്രിക്കറ്റ് ലോകത്തെ നിയന്ത്രിക്കുന്നത് ഐസിസി ആണെങ്കിലും, ക്രിക്കറ്റിലെ നിയമങ്ങളുണ്ടാക്കുന്നതും പരിഷ്കരിക്കുന്നതും ഇപ്പോഴും എംസിസി ആണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സ്വാധീനശക്തിയുള്ളതുമായ സ്വകാര്യ ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നാണിത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories