ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, ഓപ്പണർ സ്ഥാനത്ത് ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനം ഇന്ത്യൻ ടീമിന് ആശങ്കയാകുന്നു. ഗില്ലിനേക്കാൾ മികച്ച റെക്കോർഡുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങളെ സെലക്ടര്‍മാര്‍ അവഗണിക്കുന്നു.
ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ബായിരിക്കെ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി തിരിച്ചുകൊണ്ടുവന്നുള്ള പരീക്ഷണം തിരിച്ചടിച്ചതിന്‍റെ ആശങ്കയിലാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റ്.
29
നേരിട്ടത് വെറും 3 പന്തുകള്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. കട്ടക്കില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. ഇന്ലെ ഗോൾഡന്‍ ഡക്കുമായി.
39
30ന് മുകളില്‍ സ്കോര്‍ ചെയ്തത് 3 തവണ
ടി20 ടീമിലേക്ക് ഗില്ലെത്തിയതിന് ശേഷം 14 ഇന്നിങ്സുകള്‍, 30 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത് മൂന്ന് തവണ മാത്രം. ഒറ്റയക്കത്തില്‍ പുറത്തായത് അഞ്ച് പ്രാവശ്യം.
ബംഗ്ലാദേശിനെതിരെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.184 പന്തുകള്‍ നേരിട്ട ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലേക്ക് എത്തിയ സിക്സറുകളുടെ എണ്ണം വെറും 4 എണ്ണം മാത്രമാണ്.
59
സഞ്ജുവിന്‍റെ റെക്കോര്‍ഡ്
ഗില്ലിന് വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്ത മലയാളി താരം സഞ്ജു സാംണ്‍ 17 ഇന്നിങ്സുകളില്‍ നിന്ന് 178 സ്ട്രൈക്ക് റേറ്റില്‍ 522 റണ്‍സ് നേടിയിരുന്നു. മൂന്ന് സെഞ്ചുറിയും, ഒരു അര്‍ദ്ധ സെഞ്ചുറിയും ഇതിലുള്‍പ്പെടും.
69
കിഷന്‍ മിന്നും ഫോമില്‍
ആഭ്യന്തര ടി20 ലീഗായ മുഷ്താക് അലി ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന ഇഷാന്‍ കിഷനും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ്. ഇന്ത്യക്കായി 32 ടി20 മത്സരങ്ങളില്‍ കളിച്ച കിഷന്‍ 124 സ്ട്രൈക്ക് റേറ്റില്‍ 796 റണ്‍സടിച്ചിട്ടുണ്ട്.
79
ജയ്സ്വാളനോടും അവഗണന
സഞ്ജു മാത്രമല്ല ഗില്ലിന് പകരക്കാരനാവാന്‍ യോഗ്യതയുള്ള നിരവധിപേരുണ്ട്. അതില്‍ പ്രധാനം യശസ്വി ജയ്സ്വാളാണ്. ഇന്ത്യക്കായി 23 ടി20 മത്സരങ്ങളില്‍ കളിച്ച ജയ്സ്വാള്‍ 164.32 സ്ട്രൈക്ക് റേറ്റില്‍ 2 സെഞ്ചുറിയടക്കം 723 റണ്‍സടിച്ചിട്ടുണ്ട്. എന്നിട്ടും ജയ്സ്വാളിനെ ടി20 ടീമിലേക്ക് പരിഗണിക്കുന്നേയില്ല.
89
റുതുരാജിനെയും കണ്ടില്ലെന്ന് നടിക്കുന്നു
ഐപിഎല്ലില്‍ ഓപ്പണറായും മൂന്നാം നമ്പറിലും തിളങ്ങിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദാണ് പരിഗണന ലഭിക്കാത്ത മറ്റൊരു താരം. ഇന്ത്യക്കായി 23 ടി20 മത്സരങ്ങള്‍ കളിച്ച റുതുരാജ് ഇതുവരെ 143.54 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറി അടക്കം 633 റണ്‍സടിച്ചിട്ടുണ്ട്.
99
വൈഭവും എത്രയോ മിടുക്കൻ
ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലും ഇന്ത്യ എക്കായും അണ്ടര്‍ 19 ടീമിനായും ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിനായുമെല്ലാം തകര്‍ത്തടിക്കുന്ന പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും പരിഗണിക്കപ്പെടാവുന്ന കളിക്കാരനാണ്.