റെക്കോർഡ് ബുക്കിലേക്ക് ഒരു 'ബ്രണ്ട്' അടി! വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ കന്നി സെഞ്ചുറി മുംബൈ താരത്തിന്

Published : Jan 26, 2026, 10:18 PM IST

വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ച് മുംബൈ ഇന്ത്യൻസിന്‍റെ നാറ്റ് സ്കൈവ‍ർ ബ്രണ്ട്. ആര്‍സിബിക്കെതിരെ 57 പന്തിൽ സെഞ്ച്വറി നേടിയ ബ്രണ്ടിന്റെ മികവിൽ മുംബൈ 199 റൺസ് നേടി. 

PREV
15
ചരിത്രം കുറിച്ച് മുംബൈ താരം

വനിതാ പ്രീമിയര്‍ ലീഗിന്‍റെ മൂന്ന് സീസണുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. ലീഗ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ച് മുംബൈ ഇന്ത്യൻസിന്‍റെ ഇംഗ്ലീഷ് താരം നാറ്റ് സ്കൈവ‍ർ ബ്രണ്ട് ചരിത്രനേട്ടം സ്വന്തമാക്കി. വഡോദരയിലെ കൊട്ടാംബി സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരെയാണ് (ആര്‍സിബി) ബ്രണ്ടിന്‍റെ റെക്കോര്‍ഡ് പ്രകടനം.

25
അടിച്ച് തകർത്ത് ബ്രണ്ട്

വെറും 57 പന്തുകളിൽ നിന്നാണ് ബ്രണ്ട് തന്‍റെ കന്നി സെഞ്ച്വറി പൂർത്തിയാക്കിയത്. 16 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ബ്രണ്ടിന്‍റെ ഇന്നിംഗ്‌സ്. ടൂർണമെന്‍റ് ചരിത്രത്തിൽ ഇതുവരെ പത്തോളം താരങ്ങൾ 90-ന് മുകളിൽ സ്കോർ ചെയ്തിട്ടുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി ഇതോടെ നാറ്റ് സ്കൈവർ ബ്രണ്ടിന് സ്വന്തമായി.

35
സജനക്ക് നിരാശ

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ സജന സജീവനെ (7) നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഹെയ്‌ലി മാത്യൂസിനൊപ്പം (56) ചേർന്ന ബ്രണ്ട് 131 റൺസിന്‍റെ വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ മുംബൈ വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

45
മുംബൈയ്ക്ക് കൂറ്റൻ സ്കോർ

നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന കൂറ്റൻ സ്കോറാണ് മുംബൈ ഇന്ത്യൻസ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20) നടത്തിയ മിന്നൽ പ്രകടനവും മുംബൈയെ 200-ന് അടുത്തുള്ള സ്കോറിലെത്തിക്കാൻ സഹായിച്ചു. ബാംഗ്ലൂരിനായി ലോറൻ ബെൽ 4 ഓവറിൽ 21 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

55
പ്ലേ ഓഫ് പോരാട്ടം കനക്കുന്നു

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. മറുവശത്ത്, ഈ മത്സരം വിജയിച്ചാൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ആര്‍സിബി ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories