ഗ്രൂപ്പ് ഘട്ടം വെറും ട്രെയിലർ, യഥാർത്ഥ പോരാട്ടം സൂപ്പർ-8ൽ, ഇന്ത്യ 'മരണഗ്രൂപ്പിൽ'; സൂര്യയുടെ സംഘത്തെ വിറപ്പിക്കാൻ വമ്പൻമാർ

Published : Feb 16, 2026, 04:49 PM IST

ടി20 ലോകകപ്പിൽ തുടർച്ചയായ വിജയങ്ങളോടെ സൂപ്പർ-8ൽ പ്രവേശിച്ച ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത മത്സരങ്ങളാണ്.സൂപ്പർ-8ൽ 'മരണഗ്രൂപ്പിലാണ്' ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. 

PREV
110
ഗ്രൂപ്പ് ഘട്ടം അനായാസം

പാകിസ്ഥാനെകൂടി കീഴടക്കിയതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ടി20 ലോകകപ്പിന്‍റെ സൂപ്പർ-8 ഘട്ടത്തിലേക്ക് ഇന്ത്യ യോഗ്യത നേടിയെങ്കിലും സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികള്‍.

210
ഇന്ത്യ 'മരണഗ്രൂപ്പിൽ'

ഐസിസിയുടെ സീഡിംഗ് പ്രകാരം ഇന്ത്യ സൂപ്പർ-8-ൽ ഗ്രൂപ്പ് 1-ലാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ. ടൂർണമെന്‍റിലെ ഏറ്റവും കഠിനമായ ഗ്രൂപ്പായാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.

310
സൂപ്പർ-8 ഗ്രൂപ്പുകൾ ഒറ്റനോട്ടത്തിൽ

ഗ്രൂപ്പ് 1 (X): ഇന്ത്യ (X1), ഓസ്‌ട്രേലിയ (X2), വെസ്റ്റ് ഇൻഡീസ് (X3), ദക്ഷിണാഫ്രിക്ക (X4).

ഗ്രൂപ്പ് 2 (Y): ഇംഗ്ലണ്ട് (Y1), ന്യൂസിലൻഡ് (Y2), പാകിസ്ഥാൻ (Y3), ശ്രീലങ്ക (Y4).

410
അവസാന പോരാട്ടം നെതര്‍ലന്‍ഡ്സിനെതിരെ

ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ഒരു പോരാട്ടം കൂടി ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. ബുധനാഴ്ച അഹമ്മദാബാദിലാണ് മത്സരം. ഇതിനുശേഷമാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ തുടങ്ങുക.

510
ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ

ഫെബ്രുവരി 22ന് നടക്കുന്ന ആദ്യ സൂപ്പര്‍-8 മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും മത്സരം.

610
രണ്ടാം മത്സരം ഓസ്ട്രേലിയക്കെതിരെ

ഫെബ്രുവരി 26ന് ചെന്നൈയിൽ വെച്ച് നടക്കുന്ന രണ്ടാം സൂപ്പര്‍-8 മത്സരത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

710
വിന്‍ഡീസിനെതിരായ പോരാട്ടം ഈഡനില്‍

മാർച്ച് 1ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും.

810
ഗ്രൂപ്പില്‍ ഒന്നാമതായാലും രണ്ടാമതായാലും ഒരുപോലെ

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഒന്നാമതോ രണ്ടാമതോ ആയാലും മുൻകൂട്ടി നിശ്ചയിച്ച 'X1' എന്ന സീഡിംഗിൽ തന്നെ തുടരും. അതിനാൽ സൂപ്പർ-8-ലെ ഇന്ത്യയുടെ മത്സരക്രമത്തിൽ മാറ്റമുണ്ടാകില്ല.

910
സെമിയിലെത്തുക ആദ്യ രണ്ട് സ്ഥാനക്കാര്‍

4 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചുള്ള സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

1010
സെമി പോരാട്ടം മാര്‍ച്ചില്‍

മാര്‍ച്ച് നാലിനും അഞ്ചിനുമാണ് ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടം നടക്കുക. ആദ്യ സെമിയുടെ വേദി പാകിസ്ഥാന്‍ യോഗ്യത നേടുന്നതിന് അനുസരിച്ച് മാറാനിടയുള്ളതിനാല്‍ പ്രഖ്യാപിച്ചിട്ടില്ല. അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി ഫൈനല്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories