റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍

Published : Dec 07, 2025, 03:32 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു വിരാട് കോലി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 302 റണ്‍സ് നേടിയ കോലി പ്ലെയര്‍ ഓഫ് ദ പുരസ്‌കാരവും സ്വന്തമാക്കി. ചില നാഴികക്കല്ലുകളും കോലികളും സ്വന്തമാക്കി.

PREV
110
കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന താരമായി വിരാട് കോലി.

210
സച്ചിനെ പിന്തള്ളി

സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളാന്‍ കോലിക്ക് സാധിച്ചു. കോലിക്ക് നിലവില്‍ 20 പുരസ്‌കാരങ്ങളാണുള്ളത്. ക്രിക്കറ്റ് ഇതിഹാസം 19 പുരസ്‌കാരങ്ങളുമായി രണ്ടാം സ്ഥാനത്ത്.

310
ഷാക്കിബ് മൂന്നാമന്‍

ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. 17 തവണ ബംഗ്ലാ ഓള്‍റൗണ്ടര്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടി.

410
കാലിസും പട്ടികയില്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ് നാലാം സ്ഥാനത്തുണ്ട്. 14 പുരസ്‌കാരങ്ങളാണ് അക്കൗണ്ടില്‍.

510
ജയസൂര്യ അഞ്ചാമത്

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 13 പുരസ്‌കാരങ്ങള്‍ വീതമുണ്ട്.

610
ഏകദിനത്തില്‍ സച്ചിന്‍

ഏകദിനങ്ങള്‍ മാത്രമെടുത്താന്‍ സച്ചിനാണ് മുന്നില്‍. 14 പ്ലെയര്‍ ഓഫ് ദ സീരീസ് സച്ചിന്‍ നേടി.

710
കോലി തൊട്ടുപിന്നില്‍

11 എണ്ണം വീതം നേടിയ സനത് ജയസൂര്യ, വിരാട് കോലി എന്നിവര്‍ രണ്ടാം സ്ഥാനത്ത്. വരും പരമ്പരകളില്‍ കോലിക്ക് ജയസൂര്യയെ മറികടക്കാന്‍ അവസരമുണ്ട്.

810
ഗെയ്‌ലും ഉള്‍പ്പെടും

എട്ടെണ്ണം വീതം നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും, മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്കും തൊട്ടടുത്ത സ്ഥാനങ്ങളില്‍.

910
കോലി ജനുവരിയില്‍ തിരിച്ചെത്തും

കോലി ഇനി ജനുവരിയിലാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുക. അതിന് മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും.

1010
ഇനി ന്യൂസിലന്‍ഡിനെതിരെ

ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. കോലിയുടെ ബാറ്റില്‍ നിന്ന് കൂടുതല്‍ റെക്കോര്‍ഡുകള്‍ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more Photos on
click me!

Recommended Stories