സൂപ്പര്‍ സണ്‍ഡേ! കാര്യവട്ടത്ത് സഞ്ജുവിനേയും കൂട്ടരേയും കാണാനെത്തിയത് ജനക്കൂട്ടം, കൂടെ ത്രില്ലര്‍ വിജയം

Published : Aug 24, 2025, 11:48 PM IST

കെസിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്ലേഴ്സ്- കൊച്ചി ബ്ലൂടൈഗേഴ്സ് മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 11,000 പേര്‍. അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ സിക്സടിച്ച് കൊച്ചി തങ്ങളുടെ വിജയം ആഘോഷിച്ചപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു. 

PREV
110

സഞ്ജു സാംസന്റെ സെഞ്ച്വറിയും കൊച്ചിയുടെ അവിസ്മരണീയ വിജയവും ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്മാനിച്ചത് സൂപ്പര്‍ സണ്‍ഡേ തന്നെയായിരുന്നു.

210

ഗ്രീന്‍ഫീല്‍ഡിനെ ഇരുടീമിന്റെയും താരങ്ങള്‍ ആവേശത്തിലാക്കിയ ദിനമായിരുന്നു ഞായറാഴ്ച്ച. ഓരോ ബൗണ്ടറിക്കും സിക്‌സറിനും വിക്കറ്റിനും ആര്‍പ്പുവിളികളുമായി കാണികള്‍ കളിക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. 

310

സഞ്ജുവിന്റെ ഓരോ ഷോട്ടും ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചതിനൊപ്പം കാണികള്‍ക്ക് അവിസ്മരണീയമായ അനുഭവവും നല്‍കി.

410

മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷം പിറന്നത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു.

510

കൊല്ലത്തിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സഞ്ജു, മിന്നല്‍ വേഗത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ ഗാലറി ആവേശത്തിമിര്‍പ്പിലായി.

610

കെസിഎല്ലിന് ദിനംപ്രതി ജനപ്രീതി ഏറിവരുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു സ്റ്റേഡിയത്തിലെ ആരവം.

710

നേരത്തെ കൊല്ലത്തിന് വേണ്ടി സച്ചിനും വിഷ്ണു വിനോദും മികച്ച ഇന്നിങ്‌സ് കാഴ്ച്ചവെച്ചപ്പോഴും വന്‍ ആരവമായിരുന്നു ഗ്യാലറിയില്‍.

810

കെസിഎല്ലിന്റെ തുടര്‍ന്നുള്ള മത്സരങ്ങളിലും ഇതേ ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

910

പ്രാദേശിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, സഞ്ജുവിനെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

1010

വരും ദിവസങ്ങളില്‍ കെസിഎല്‍ കൂടുതല്‍ ആവേശകരമാകുമെന്നതിന്റെ സൂചനയാണ് നാലാം ദിനത്തിലെ വന്‍ ജനത്തിരക്ക്.

Read more Photos on
click me!

Recommended Stories