കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി സഞ്ജു സാംസണ്‍ ആറാമനായിട്ടാണ് ബാറ്റിംഗിനെത്തിയത്. ആലപ്പി റിപ്പിള്‍സിനെതിരെ നിരാശപ്പെടുത്തുകയും ചെയ്തു. 22 പന്തില്‍ 13 റണ്‍സ്. ഏഷ്യാകപ്പ് അടുത്തിരിക്കെ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനാണ് ചര്‍ച്ചാവിഷയം.
ഈ സാഹചര്യത്തിലാണ് കെസിഎല്ലില്‍ സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങി ഫിനിഷറായി കളിക്കുന്നതെന്നാണ് സൂചന.
58
ഏഷ്യാ കപ്പ് ടീമില്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുകയും തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മൂന്നും നാലും സ്ഥാനങ്ങളിലെത്തുകയും ചെയ്യുമെന്നുറപ്പാണ്.
68
അഞ്ചാം നമ്പറില്‍ മാത്രമാണ് പിന്നീട് സഞ്ജുവിന് സാധ്യതയുള്ളത്.
78
കെ സി എല്ലില്‍ മധ്യനിരയില്‍ ഫിനിഷറായി തിളങ്ങിയാല്‍ ഏഷ്യാ കപ്പിലും സഞ്ജുവിന് ആ പൊസിഷനില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.
88
ആദ്യമായി കെ സി എല്ലില്‍ കളിച്ച സഞ്ജു യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് മധ്യനിരയിലേക്ക് മാറിയതെന്നും വാദമുണ്ട്.