സുനില്‍ ഗാവസ്‌കറിന് 71; ആശംസകളുമായി സച്ചിന്‍ മുതല്‍ നീണ്ടനിര

First Published Jul 10, 2020, 3:23 PM IST

മുംബൈ: ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്ററും ലോകകപ്പ് ജേതാവും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കറിന്‍റെ 71-ാം ജന്‍മദിനമാണിന്ന്. ലോക ക്രിക്കറ്റില്‍ 10,000 ടെസ്റ്റ് റണ്‍സ് തികച്ച ആദ്യ താരം എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള സണ്ണിക്ക് ആശംസകള്‍ നേരുകയാണ് സച്ചിനടക്കമുള്ള പിന്‍ഗാമികളും ആരാധകരും. 

തന്‍റെ മാതൃകാ പുരുഷനായ സുനില്‍ ഗാവസ്‌കറിനെ 1987ല്‍ ആദ്യമായി കണ്ടുമുട്ടിയത് ഓര്‍മ്മിച്ചായിരുന്നു സച്ചിന്‍റെ ആശംസ. താന്‍ ഏറെ ആരാധനയോടെ നോക്കിക്കണ്ട, അനുകരിക്കാന്‍ ശ്രമിച്ച താരത്തെ കാണാനുള്ളഭാഗ്യം ഒരു 13 വയസുകാരന് വിശ്വസിക്കാനായില്ലഎന്ന് സച്ചിന്‍ പറയുന്നു.
undefined
സുനില്‍ ഗാവസ്‌കറിന് ആശംസയുമായി ബിസിസിഐയും രംഗത്തെത്തി. ലോകകപ്പ് ജേതാവ്, ടെസ്റ്റില്‍ പതിനായിരം തികച്ച ആദ്യ താരം, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ്(774) തുടങ്ങിയ പരാമര്‍ശങ്ങളോടെയായിരുന്നു ബിസിസിഐയുടെ ആശംസ.
undefined
ഇതിഹാസ ക്രിക്കറ്റര്‍ക്ക് ആശംസകള്‍ ഐസിസിയും ട്വീറ്റ് ചെയ്‌തു. അദേഹത്തിന്‍റെ വിസ്‌മയ റെക്കോര്‍ഡുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു സന്ദേശം.
undefined
വര്‍ഷങ്ങളോളം തന്നെ പ്രചോദിപ്പിച്ച താരമെന്ന പ്രശംസയോടെയാണ് വിവിഎസ് ലക്ഷ്‌മണിന്‍റെ ആശംസ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗാവസ്‌കര്‍ക്കൊപ്പം കമന്‍ററി ബോക്‌സില്‍ സമയം ചിലവിടുന്നത് അനുഗ്രഹമാണ് എന്നും വിവിഎസ് എഴുതി.
undefined
'സണ്ണി ഭായ്' എന്ന വിളിയോടെ മുന്‍ താരം മുഹമ്മദ് കൈഫും ആശംസയറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ പേസര്‍മാരെ നേരിട്ടിരുന്നു ഗാവസ്‌കറുടെ വീരഗാഥ ഓര്‍മ്മിപ്പിച്ചായിരുന്നു കൈഫിന്‍റെ ട്വീറ്റ്. കൂടെ ഇരുവരും ചേര്‍ന്നുള്ള ഒരു വീഡിയോയും.
undefined
'മാസ്റ്റര്‍ ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്' എന്ന വിശേഷണമാണ് ഗാവസ്‌കറിന് സുരേഷ് റെയ്‌ന നല്‍കുന്നത്. എക്കാലവും എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രിയങ്കരനായിരിക്കും സുനില്‍ ഗാവസ്‌കര്‍ എന്ന് റെയ്‌ന കുറിച്ചു.
undefined
ക്രിക്കറ്റില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ പേരിലാക്കിയ താരമാണ് സുനില്‍ ഗാവസ്‌കര്‍. ടെസ്റ്റില്‍ ആദ്യമായി 10,000 ക്ലബിലെത്തിയ അദേഹം 125 മത്സരങ്ങളില്‍ 10122 റണ്‍സ് അടിച്ചെടുത്തു. 34 സെഞ്ചുറിയും 45 അര്‍ധ സെഞ്ചുറിയും നാല് ഇരട്ട ശതകവും ഉള്‍പ്പടെയായിരുന്നു ഇത്.
undefined
ഏകദിനത്തില്‍ 108 മത്സരങ്ങളിലാണ് ഗാവസ്‌കര്‍ പാഡണിഞ്ഞത്. 35.14ശരാശരിയില്‍ 3092 റണ്‍സ് നേടിയപ്പോള്‍ ഒരു സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും പേരിലുണ്ടായിരുന്നു.
undefined
click me!