സൂപ്പര്‍-8ല്‍ ആദ്യം ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍' പോര്, പാകിസ്ഥാന്‍ എതിരാളികളായി എത്തുക സെമിയിലോ ഫൈനലിലോ

Published : Feb 18, 2026, 11:22 AM IST

ടി20 ലോകകപ്പ് 2026-ൽ ഇന്ത്യ സൂപ്പർ 8ൽ യോഗ്യത ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരാണ് സൂപ്പർ 8-ൽ ഇന്ത്യയുടെ എതിരാളികൾ. 

PREV
110
ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍

ടി20 ലോകകപ്പ് 2026 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെ തകർത്ത് അപരാജിത കുതിപ്പ് തുടരുന്ന ടീം ഇന്ത്യ ഇതിനോടകം തന്നെ സൂപ്പർ 8 യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി നെതർലൻഡ്‌സിനെതിരെ ഒരു മത്സരം കൂടി ഇന്ത്യക്ക് ബാക്കിയുണ്ട്.

210
ഇന്ത്യയുടെ മത്സരക്രമം

സൂപ്പർ 8 പോരാട്ടങ്ങളുടെ ആവേശം തുടങ്ങാനിരിക്കെ, ആരാധകർ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ മത്സരക്രമത്തിലേക്കും വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനുള്ള സാധ്യതയിലേക്കുമാണ്. സൂപ്പർ 8-ൽ 'ഗ്രൂപ്പ് എക്സി ലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വെയുമാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ എതിരാളികള്‍.

310
വീണ്ടുമൊരു ഫൈനല്‍ പോര്

കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമായിരിക്കും 22ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ 4-1ന്‍റെ ആധികാരിക ജയം നേടിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. 22ന് രാത്രി 7മണിക്കാണ് മത്സരം തുടങ്ങുക.

410
ചെപ്പോക്കില്‍ അട്ടിമറി വീരൻമാരെ മറികടക്കണം

ദക്ഷിണാഫ്രിക്കൻ പോരാട്ടം കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ 8 പോരാട്ടം 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ അട്ടിമറി വീരന്‍മാരായ സിംബാബ്‌വെക്കെതിരെയാണ്. ശ്രീലങ്കയിലെ സ്പിന്‍ പിച്ചില്‍ ഓസ്ട്രേലിയക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത സിംബാബ്‌വെയെ വിലകുറച്ചു കാണാനാവില്ല. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതായതിനാല്‍ സമീപകാലത്ത് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യക്കുള്ള ബലഹീനത കണക്കിലെടുത്ത് സിംബാബ്‌വെയെ കരുതിയിരുന്നെ മതിയാവു.

510
കൊല്‍ക്കത്തില്‍ വീഴ്ത്തേണ്ടത് വിന്‍ഡീസിനെ

ഗ്രൂപ്പ് ഘടത്തില്‍ ആധികാരിക ജയങ്ങളുമായി കരുത്തുകാട്ടിയ വെസ്റ്റ് ഇന്‍ഡീസാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ അവസാന എതിരാളികള്‍. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. വൈകിട്ട് 7 മണിക്കാണ് മത്സരം.

610
ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനാകുമോ

ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനാകുമ?. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും സസ്പെൻസിലാണ്. ഇന്ത്യ-പാക് ഫൈനലോ സെമിഫൈനലോ നടക്കണമെങ്കിൽ ചില ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്: ആദ്യം പാകിസ്ഥാൻ സൂപ്പർ 8-ൽ എത്തണം. ഇതിനായി ഇന്ന് നടക്കുന്ന മത്സരത്തിൽ അവർക്ക് നമീബിയയെ തോൽപ്പിച്ചേ തീരൂ.

710
ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനാകുമോ

ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനാകുമ?. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും സസ്പെൻസിലാണ്. ഇന്ത്യ-പാക് ഫൈനലോ സെമിഫൈനലോ നടക്കണമെങ്കിൽ ചില ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്: ആദ്യം പാകിസ്ഥാൻ സൂപ്പർ 8-ൽ എത്തണം. ഇതിനായി ഇന്ന് നടക്കുന്ന മത്സരത്തിൽ അവർക്ക് നമീബിയയെ തോൽപ്പിച്ചേ തീരൂ.

810
സൂപ്പര്‍ 8ല്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല

നമീബിയയെ തോല്‍പിച്ച് യോഗ്യത നേടിയാല്‍ സൂപ്പര്‍ എട്ടില്‍ പാകിസ്ഥാൻ ഗ്രൂപ്പ് വൈയിലാണ് ഉൾപ്പെടുക. ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പ് വൈയിലുള്ളത്. ശരിക്കും മരണഗ്രൂപ്പായ ഗ്രൂപ്പ് വൈയില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകളാകും സെമിയിലെത്തുക.

910
ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനലുണ്ടാകുമോ

സൂപ്പര്‍ 8ല്‍ ഇന്ത്യ ഗ്രൂപ്പ് എക്സിലും പാകിസ്ഥാൻ ഗ്രൂപ്പ് വൈയിലുമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ സെമിഫൈനലിലോ അല്ലെങ്കിൽ കലാശപ്പോരാട്ടത്തിലോ വീണ്ടുമൊരു ഇന്ത്യ-പാക് ക്ലാസിക് പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചേക്കും. എക്സ് ഗ്രൂപ്പില്‍ മുന്നിലെത്തുന്നവരും വൈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലായിരിക്കും ആദ്യ സെമി. എക്സ് ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാമതും വൈ ഗ്രൂപ്പില്‍ പാകിസ്ഥാന്‍ രണ്ടാമതുമായാല്‍ സെമിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം പ്രതീക്ഷിക്കാം.

1010
ഇന്ത്യ-പാക് സെമി വന്നാല്‍ മത്സരം എവിടെ

ലോകകപ്പിന്‍റെ രണ്ട് സെമി ഫൈനലുകളില്‍ ഒന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ശ്രീലങ്ക വേദിയാവുന്ന രണ്ടാം സെമിയുടെ വേദി ടീമുകളെ അറിഞ്ഞശേഷമെ തീരുമാനിക്കു. ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനല്‍ വന്നാല്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലായിരിക്കും മത്സരം നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories