സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Feb 13, 2026, 12:28 AM IST

ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം ജയം നേടി. 93 റണ്‍സിന് നമീബിയയെയാണ് ഇന്ത്യ തകര്‍ത്തത്. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവവും റിങ്കു സിംഗിന്റെ മോശം ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ഞായറാഴ്ച്ച പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയുടെ സാധ്യതാ ഇലവന്‍... 

PREV
111
ഇഷാന്‍ കിഷന്‍

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നടത്തിയ പ്രകടനത്തിന്റെ ബാക്കിയാണ് കിഷന്‍ ലോകകപ്പില്‍ കാണിക്കുന്നത്. നമീബിയക്കെതിരെ പവര്‍ പ്ലേ മുതലാക്കിയ താരം വെറും 24 പന്തില്‍ 61 റണ്‍സാണ് അടിച്ചെടുത്തത്. കിഷന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പ്.

211
സഞ്ജു സാംസണ്‍

പാകിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ തുടരും. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസ് സമയത്ത് തന്നെ സൂചന നല്‍കിയിരുന്നു. സൂര്യ പറഞ്ഞതിങ്ങനെ... ''അഭിഷേക് ഇപ്പോഴും അസുഖത്തില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ അഭിഷേകിന് നഷ്ടമാകും. പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തി. അഭിഷേകിനെ പോലെ തകര്‍ത്തടിക്കുന്ന ബാററ്റാണ് സഞ്ജുവും.'' ക്യാപ്റ്റന്‍ വ്യക്തമാക്കി. അഭിഷേകിന്റെ അഭാവത്തില്‍ ഇന്ന് ഓപ്പണ്‍ ചെയ്ത സഞ്ജു 8 പന്തില്‍ 22 റണ്‍സ് നേടിയിരുന്നു.

311
തിലക് വര്‍മ

പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരും. അമേരിക്കക്കെതിരെ 25 റണ്‍സടിച്ച് നല്ല തുടക്കമിട്ട തിലകിന് അത് വലിയ സ്‌കോറാക്കി മാറ്റാനായിരുന്നില്ല. ഇന്ന് നമീബിയക്കെതിരെയും തിലക് 25 റണ്‍സാണ് നേടിയത്. 21 പന്തുകള്‍ നേരിട്ടു. എങ്കിലും താരത്തെ നിലനിര്‍ത്തും.

411
സൂര്യകുമാര്‍ യാദവ്

അമേരിക്കക്കെതിരെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഒറ്റക്ക് പൊരുതി 84 റണ്‍സുമായി ടോപ് സ്‌കോററായ സൂര്യകുമാര്‍ യാദവിന്റെ ഫോം ഇന്ത്യക്ക് പ്രതീക്ഷയാണ്. നമീബിയക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും പാകിസ്ഥാനെതിരെ ഫോമിലേക്ക് വരുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

511
ഹാര്‍ദ്ദിക് പാണ്ഡ്യ

അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ നമീബിയക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി. 28 പന്തില്‍ 52 റണ്‍സാണ് ഹാര്‍ദിക് നേടിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി.

611
ശിവം ദുബെ

അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ ശിവം ദുബെ നമീബിയക്കെതിരെ 16 പന്തില്‍ 23 റണ്‍സെടുത്തിരുന്നു. മധ്യനിരയില്‍ നിന്ന് താരത്തെ മാറ്റാന്‍ ടീം മാനേജ്‌ന്റെ് ധൈര്യപ്പെടില്ല.

711
അക്‌സര്‍ പട്ടേല്‍

ബാറ്റിംഗില്‍ സമീപകാലത്തായി ഫോം കണ്ടെത്താന്‍ പാടുപെടുന്ന അക്‌സര്‍ പട്ടേല്‍ ഇന്ന് നമീബിയക്കെതിരെ നിരാശപ്പെടുത്തിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. എന്നാല്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്നത് കൊണ്ട് താരത്തെ പുറത്തിരുത്തില്ല. മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.

811
വാഷിംഗ്ടണ്‍ സുന്ദര്‍

പരിക്കില്‍ നിന്നും മോചിതനായി സുന്ദര്‍ പാകിസ്ഥാനെതിരെ കളിക്കുമെന്നാണ് അറിയുന്നത്. സുന്ദര്‍ വരുമ്പോള്‍ റിങ്കു സിംഗ് പുറത്താവും. കൊളംബോ, പ്രമേദാസ സ്റ്റേഡിയത്തില്‍ മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. സുന്ദര്‍ നല്ല രീതിയില്‍ ബാറ്റും ചെയ്യും.

911
മുഹമ്മദ് സിറാജ്

അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തും. നമീബിയക്കെതിരെ മൂന്ന് ഓവറില്‍ 36 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. സിറാജ് ആവട്ടെ ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

1011
വരുണ്‍ ചക്രവര്‍ത്തി

തന്റെ മിസ്റ്ററി സ്പിന്‍ കൊണ്ട് പാകിസ്ഥാന്‍ നിരയെ കുഴപ്പിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി ടീമിലുണ്ടാകും. അമേരിക്കയ്ക്കെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു വരുണ്‍. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നമീബിയക്കെതിരെ മൂന്ന് വിക്കറ്റും വരുണ്‍ സ്വന്തമാക്കി. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തത്.

1111
ജസ്പ്രീത് ബുമ്ര

ആദ്യ മത്സരം കളിക്കാതിരുന്നു ബുമ്ര നമീബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. പാകിസ്ഥാന്റെ മുന്‍നിരയെ തകര്‍ക്കുക എന്ന ലക്ഷ്യമായിരിക്കും ബുമ്രയ്ക്ക്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories