പ്ലേയിംഗ് ഇലവനിലല്ല, മാറ്റം വേണ്ടത് ബാറ്റിംഗ് ഓര്‍ഡറില്‍, എന്നാലും സഞ്ജുവിന് ഇടമില്ല, ഇന്ത്യയുടെ സാധ്യതാ ഇലവനുമായി ആകാശ് ചോപ്ര

Published : Feb 22, 2026, 11:12 AM IST

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെ പ്രഖ്യാപിച്ച് മുൻ താരം ആകാശ് ചോപ്ര. ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ വരുത്തണമെന്നും ചോപ്ര നിർദ്ദേശിച്ചു. 

PREV
18
സാധ്യതാ ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ സാധ്യതാ ഇലവൻ പ്രവചിച്ച് മുൻ താരം ആകാശ് ചോപ്ര. സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് വരാനുള്ള സാധ്യത ഇല്ലെന്നാണ് ചോപ്രയുടെ നിരീക്ഷണം.

28
സഞ്ജുവിനെ തഴയുന്നതിൽ കാര്യമുണ്ട്

സഞ്ജുവിന്‍റെ മടങ്ങിവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ച രീതിയെ ചോപ്ര പിന്തുണച്ചു. ആരെ മാറ്റണം എന്നാണ് സൂര്യ ചോദിച്ചത്. അഭിഷേകിനെയോ തിലകിനെയോ അതോ ഇഷാനെയോ?. ടീമിനെ കെട്ടിപ്പടുക്കുമ്പോൾ ഇടയ്ക്കിടെ തീരുമാനങ്ങൾ മാറ്റുന്നത് ഗുണം ചെയ്യില്ല. അതുകൊണ്ട് സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നത് ശരിയായ തീരുമാനമാണെന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

38
അക്ഷർ പട്ടേൽ തിരിച്ചെത്തണം

ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷർ പട്ടേലിനെ ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. ബാറ്റിംഗിൽ ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താൻ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തണമെന്നും സൂര്യ പറഞ്ഞു.

48
ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങൾ

ഇഷാൻ കിഷനും അഭിഷേക് ശർമയും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങണമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇതുവഴി ഇടം കൈ വലം കൈ കൂട്ടുകെട്ട് ക്രീസില്‍ ഉറപ്പാക്കാനാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

58
തിലക് മധ്യനിരയിൽ

മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന തിലക് വർമ്മ നിലവില്‍ സൂര്യകുമാര്‍ യാദവ് കളിക്കുന്ന നാലാം നമ്പറിലേക്ക് മാറണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാകണം തുടര്‍ന്നുളള്ള സ്ഥാനങ്ങളില്‍.

68
ഫിനിഷ് ചെയ്യാന്‍ റിങ്കുവും അക്ഷറും

ഫിനിഷര്‍മാരായി റിങ്കു സിംഗ് ഏഴാം നമ്പറിലും അക്ഷർ പട്ടേൽ എട്ടാം നമ്പറിലും ബാറ്റിംഗിനിറങ്ങണമെന്നും ആകാശ് ചോപ്ര നിര്‍ദേശിച്ചു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷറാണ് ദക്ഷിണാഫ്രിക്കക്കെതിരെ പ്ലേയിംഗ് ഇലവനിലെത്തേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു.

78
ബൗളിംഗ് നിരയിൽ പരീക്ഷണങ്ങൾ വേണ്ട

ബൗളിംഗ് നിരയിൽ അർഷ്ദീപ് സിംഗിനെ മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു. ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ് എന്നിവർ തന്നെയാകണം സ്പെഷ്യലിസ്റ്റ് ബൗളർമാരെന്നും ആകാശ് ചോപ്ര കൂട്ടിചേർത്തു.

88
ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories