ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന നിമിഷം കൈവിട്ട വിജയം ഡൽഹി ക്യാപിറ്റൽസിന് സീസണിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുൻ താരങ്ങളായ ഡെയ്‌ൽ സ്റ്റെയ്നും അമ്പാട്ടി റായുഡുവും. അവസാന പന്തിനു തൊട്ടുമുമ്പ് സിംഗിൾ എടുക്കാൻ വിസമ്മതിച്ച ഡേവിഡ് മില്ലറുടെ തീരുമാനം വൻ പിഴവാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
29
'എന്നെ വിശ്വസിക്കൂ' എന്ന് കുൽദീപ് പറഞ്ഞു, പക്ഷേ...
അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുക്കാൻ കുൽദീപ് യാദവ് തയ്യാറായിരുന്നുവെന്നും എന്നാൽ മില്ലർ അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും റായുഡു വെളിപ്പെടുത്തി.
39
മില്ലര്‍ മനസ് മാറ്റി
ആ പന്തിന് മുമ്പ് അവർ തമ്മിൽ സംസാരിച്ചിരുന്നു. കളി എങ്ങനെയെങ്കിലും ടൈ ആക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ മില്ലർ അവസാന നിമിഷം മനസ്സ് മാറ്റി. ഡൽഹിയെ സംബന്ധിച്ച് ഇത് നിർഭാഗ്യകരമാണ് - അമ്പാട്ടി റായുഡു പറഞ്ഞു.
തൊട്ടുമുമ്പ് 106 മീറ്റർ സിക്സർ അടിച്ച ആത്മവിശ്വാസത്തിലായിരുന്നു മില്ലർ. എന്നാൽ കുൽദീപിന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ 'എന്നെ വിശ്വസിക്കൂ' എന്ന് അദ്ദേഹം മില്ലറോട് പറയുന്നത് വ്യക്തമായിരുന്നു.
59
ബുദ്ധിപരമായി നീങ്ങണമായിരുന്നു
ലഭിക്കുന്ന റണ്ണുകൾ എടുത്തുകൊണ്ട് കളി ആദ്യം ടൈ ആക്കുകയായിരുന്നു വേണ്ടത്. കുൽദീപിനെ വിശ്വസിക്കാമായിരുന്നു. ഈ ഒരു റണ്ണിന്‍റെ വ്യത്യാസം പ്ലേ ഓഫ് യോഗ്യതയെ വരെ ബാധിച്ചേക്കാം.
69
കൈവിട്ട കളി
76 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടും കെ.എൽ രാഹുലിന്‍റെ തകർപ്പൻ 92 റൺസും ഡൽഹിക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജിനെതിരെ 23 റൺസ് അടിച്ചെടുത്ത് മില്ലർ കളി ഡൽഹിക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു. എന്നാൽ രണ്ട് പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ, അഞ്ചാം പന്തിൽ മില്ലർ റൺ എടുക്കാതിരുന്നത് തിരിച്ചടിയായി.
79
ഉന്നംതെറ്റാതെ ജോസേട്ടൻ
അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ കുൽദീപ് യാദവ് റണ്ണിനായി ഓടിയെങ്കിലും ജോസ് ബട്ലറുടെ കൃത്യതയാർന്ന ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ ഡൽഹിക്ക് ഒരു റണ്ണിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
89
വലിയ വില നല്‍കേണ്ടിവന്നേക്കാം
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലായിരുന്ന ഡൽഹിക്ക് ഈ തോൽവി കനത്ത പ്രഹരമാണ്. ടൂർണമെന്‍റിന്‍റെ അവസാന ഘട്ടത്തിൽ പ്ലേ ഓഫ് യോഗ്യത നിർണ്ണയിക്കുമ്പോൾ ഈ ഒരു റണ്ണിന്‍റെ നഷ്ടം വലിയ സ്വാധീനം ചെലുത്തുമെന്ന് സ്റ്റെയ്നും റായുഡുവും മുന്നറിയിപ്പ് നൽകുന്നു.
99
ആത്മവിശ്വാസത്തെ ബാധിക്കും
താരതമ്യേന എളുപ്പത്തിൽ ജയിക്കാമായിരുന്ന കളി തോൽക്കുന്നത് ടീമിന്‍റെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും സ്റ്റെയ്ൻ കൂട്ടിചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!