ലോകകപ്പിന് മുൻപ് ഒരു 'ഫൈനൽ' റിഹേഴ്സൽ, സന്നാഹ മത്സരക്രമം പുറത്ത്, ഇന്ത്യയുടെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക

Published : Jan 28, 2026, 12:54 PM IST

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം ഐസിസി പുറത്തുവിട്ടു. യുവതാരങ്ങൾക്ക് അവസരം നൽകാൻ ഇന്ത്യ എ ടീമും കളത്തിലിറങ്ങുമ്പോൾ, ഇംഗ്ലണ്ട് സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും.

PREV
17
ലോകകപ്പ് സന്നാഹം തുടങ്ങുന്നു

അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ വെല്ലുവിളി കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തങ്ങളുടെ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയാണ്.

27
ഇന്ത്യക്ക് ഒരേയൊരു സന്നാഹ മത്സരം

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ഒരൊറ്റ സന്നാഹ മത്സരത്തിൽ മാത്രമാണ് കളത്തിലിറങ്ങുന്നത്. ഫെബ്രുവരി 4-ന് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് ദക്ഷിണഫ്രിക്കക്കെതിരായ സന്നാഹ മത്സരം. ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ലോകകപ്പ് എത്തുന്നതിനാലാണ് ടീം ഇന്ത്യയുടെ മത്സരങ്ങളുടെ എണ്ണം കുറച്ചത്.

37
യുവനിരയ്ക്ക് അവസരം: 'ഇന്ത്യ എ' കളത്തിലിറങ്ങുന്നു

സീനിയര്‍ ടീം ലോകകപ്പിനായി തയ്യാറെടുക്കുമ്പോൾ, യുവതാരങ്ങൾക്ക് അന്താരാഷ്ട്ര ടീമുകൾക്കെതിരെ മത്സരപരിചയം ഉറപ്പാക്കാൻ ബിസിസിഐ 'ഇന്ത്യ എ' ടീമിനെയും സന്നാഹ മത്സരങ്ങൾക്കായി ഇറക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിന് മേരിക്കക്കെതിരെ നവി മുംബൈയിലാണ് ഇന്ത്യ എ ആദ്യ സന്നാഹ മത്സരത്തിനിറങ്ങുക. ഫെബ്രുവരി 6ന് നമീബിയയാണ് രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ എയുടെ എതിരാളികള്‍.

47
ആകെ 16 മത്സരങ്ങള്‍, വേദികള്‍ ഇതാ

ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ശ്രീലങ്കയിലെ കൊളംബോ യിലുമായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക.

57
സന്നാഹ മത്സരങ്ങളുടെ മത്സരക്രമം, ഇന്ത്യൻ സമയം

ഫെബ്രുവരി 2 അഫ്ഗാനിസ്ഥാൻ vs സ്കോട്ട്ലൻഡ്,ബെംഗളൂരു 3:00 PM
ഫെബ്രുവരി 2 ഇന്ത്യ എ vs യുഎസ്എ, നവി മുംബൈ 5:00 PM ഫെബ്രുവരി 3 നെതർലൻഡ്‌സ് vs സിംബാബ്‌വെ, കൊളംബോ 3:00 PM ഫെബ്രുവരി 4 ഇന്ത്യ vs ദക്ഷിണാഫ്രിക്ക ,നവി മുംബൈ 7:00 PM ഫെബ്രുവരി 4 പാകിസ്ഥാൻ vs അയർലൻഡ്, കൊളംബോ 5:00 PM ഫെബ്രുവരി 5 ഓസ്‌ട്രേലിയ vs നെതർലൻഡ്‌സ്, കൊളംബോ 5:00 PM ഫെബ്രുവരി 5 ന്യൂസിലൻഡ് vs യുഎസ്എ, നവി മുംബൈ 7:00 PM

67
ഇംഗ്ലണ്ടിന് സന്നാഹമില്ല

ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചു. മത്സരങ്ങൾക്ക് പകരം സ്വന്തം നിലയിലുള്ള പരിശീലന സെഷനുകൾക്കാണ് അവർ മുൻഗണന നൽകുന്നത്.

77
എന്തുകൊണ്ട് ഈ മത്സരങ്ങൾ നിർണായകം

ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടീമുകൾക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം ഇന്ത്യയുടെ മിഡിൽ ഓർഡർ കരുത്ത് അളക്കാനുള്ള സുവർണ്ണാവസരമാണ്. ഫെബ്രുവരി 7-ന് യുഎസ്എയുമായാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories