ടി20 ലോകകപ്പ്: ഭുവനേശ്വര്‍ അല്ലെങ്കില്‍ ഷാര്‍ദുല്‍! ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ താരം

First Published Oct 20, 2021, 4:22 PM IST

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്തെത്തി നില്‍ക്കെ ആശങ്കയുണര്‍ത്തുന്നത് ഭുവനേശ്വര്‍ കുമാറിന്റെ ഫോമാണ്. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരത്തില്‍ ഭുവനേശ്വര്‍ നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാക്കൂര്‍ ടീമിലെത്തുകയും ചെയ്തു. ആരെ കളിപ്പിക്കണമെന്ന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇതിനിടെ ലോകകപ്പിന് ഇറങ്ങേണ്ട ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍.
 

കെ എല്‍ രാഹുല്‍ 

ഇംഗ്ലണ്ടിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുലാണ് പാര്‍ത്ഥിവിന്റെ ഓപ്പണര്‍. ഐപിഎല്ലിലെ മികച്ച ഫോം കൂടി പരിഗണിച്ചാണ് രാഹുലിനെ ഓപ്പണറാക്കിയത്. 

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയാണ് രാഹുലിന്റെ കൂട്ടാളി. രോഹിത് ആദ്യ സന്നാഹ മത്സരത്തില്‍ കളിച്ചിരുന്നില്ല. മാത്രമല്ല, ഐപിഎല്ലില്‍ അത്ര മികച്ച ഫോമിലുമല്ലായിരുന്നു. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്ത് മറ്റൊരു താരത്തെ പരിഗണിക്കാന്‍ പോലും ആര്‍ക്കുമാവില്ല. 

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോാലി ഓപ്പണറാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആദ്യ സന്നാഹമത്സരത്തിന് ശേഷം മൂന്നാമതായി കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ത്ഥവിനും മറിച്ചൊരു അഭിപ്രായമില്ല. 

സൂര്യകുമാര്‍ യാദവ്

നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ്. ഐപിഎഎല്ലില്‍ സന്നാഹത്തിലും താരം മോശം ഫോമിലായിരുന്നു. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ സൂര്യുകുമാര്‍ ഫോമിലെത്തുമെന്നാണ് പാര്‍ത്ഥവിന്റെ പക്ഷം. 

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പന്ത് കളിക്കും. അടുത്തകാലത്ത് ഏറെ പുരോഗതി കൈവരിച്ച താരമാണ് പന്ത്. വിക്കറ്റ് കീപ്പിംഗിലും ഏറെ മെച്ചപ്പെട്ടു. അവസാനങ്ങളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ പന്തിന് സാധിക്കും. 

ഹാര്‍ദിക് പാണ്ഡ്യ

പന്തെറിഞ്ഞില്ലെങ്കില്‍ പോലും ഹാര്‍ദിക് പ്ലയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പാര്‍ത്ഥിവ് പറയുന്നത്. ഫിനിഷറെന്ന നിരയിലാണ് ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ പരിഗണിക്കുകയെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

രവീന്ദ്ര ജഡേജ

ജഡേജയില്ലാത്ത ടീമിനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും താരം മികവ് കാണിക്കുന്നു. വാലറ്റത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജഡേജയ്ക്ക് സാധിക്കും. 

മുഹമ്മദ് ഷമി

റണ്‍ വഴങ്ങുന്നുണ്ടെങ്കിലും ഷമി വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. ആദ്യ സന്നാഹ മത്സരത്തിലും ഇത് കാണാനായി. 40 റണ്‍സ് നല്‍കിയെങ്കിലും മൂന്ന് വിക്കറ്റെടുക്കാന്‍ ഷമിക്കായി. മാത്രമല്ല, ഐപിഎല്ലിലും താരത്തിന്റേത് മികച്ച പ്രകടനമായിരുന്നു. 

ജസ്പ്രിത് ബുമ്ര

പകരം വെക്കാനില്ലാത്ത താരം. ഷമി വിക്കറ്റെടുക്കുമ്പോള്‍, മറുവശത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ബുമ്രയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്ക് കാണിക്കാറുണ്ട്. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ കരുത്താണ് ബുമ്ര.

Mumbai Indians

രാഹുല്‍ ചാഹര്‍

നാല് സ്പിന്നര്‍മാരില്‍ നിന്ന് ജഡേജയ്‌ക്കൊപ്പം ടീമില്‍ ഇടം ലഭിക്കുക ചാഹറിനായിരിക്കുമെന്ന് പാര്‍ത്ഥിവ് പറയുന്നു. ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പുറത്തിരിക്കേണ്ടിവരും.

ഷാര്‍ദുല്‍ ഠാക്കൂര്‍/ ഭുവനേശ്വര്‍ കുമാര്‍

ഇവരില്‍ ആരെ തിരഞ്ഞെടുക്കണമെന്നുള്ള കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരത്തിന് ആശയക്കുഴപ്പമുണ്ട്. അവസാന നിമിഷാണ് ഷാര്‍ദുല്‍ ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത്. ഹാര്‍ദിക് പന്തെറിയാന്‍ സാധ്യതയില്ലെന്ന ചിന്തയിലാണ് ഠാക്കൂറിനെ ടീമിലെടുത്തത്. വേരിയേഷനുകളിലൂടെ എതിര്‍ ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കാന്‍ ഠാക്കൂറിന് സാധിക്കും. 

ഭുവനേശ്വര്‍ ഐപിഎല്ലില്‍ ആദ്യ സന്നാഹ മത്സരത്തിലും മോശം ഫോമിലായിരുന്നു. താരത്തിന്റെ ഫോമില്‍ ആരാധകര്‍ക്കും തൃപ്തി പോര. ഡെത്ത് ഓവറുകളില്‍ പഴയ ആധിപത്യം പുലര്‍ത്താനും ഭുവിക്ക് കഴിയുന്നില്ല. പരിചയസമ്പത്ത് മാത്രമാണ് അനുകൂലമായ ഘടകം. എന്നാല്‍ ഇരുവരിലും നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ പാര്‍ത്ഥിവ് മടിച്ചു.

click me!