ക്യാപ്റ്റൻ ഉയർത്തുന്നത് ഒറിജിനൽ ലോകകപ്പ്, പക്ഷെ ടീമിന് നല്‍കുക 'ഡ്യൂപ്ലിക്കേറ്റ്; ലോകകപ്പ് ട്രോഫിയുടെ കാണാപ്പുറങ്ങൾ

Published : Feb 06, 2026, 08:07 AM IST

ലോകകപ്പിൽ മുത്തമിട്ട്, ആകാശത്തേക്ക് കിരീടം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ക്യാപ്റ്റന്‍റെ ചിത്രം കായികലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയാണ്. എന്നാൽ ആഘോഷങ്ങൾ കഴിഞ്ഞ് വെളിച്ചം അണയുമ്പോൾ, ആ ട്രോഫി കളിക്കാർക്കൊപ്പമോ നേടിയ രാജ്യത്തിനൊപ്പമോ അല്ല യാത്രയാകുക.

PREV
18
യഥാർത്ഥ ട്രോഫി ഐസിസിയുടെ പക്കൽ

1999 മുതൽ ഐസിസി ഒരോ ലോകകപ്പിലും ജയിക്കുന്നവര്‍ക്ക് ഒരേ മാതൃകയിലുള്ള സ്ഥിരമായ ഒരു ട്രോഫി ആണ് നല്‍കുന്നത്. ഇതിന്‍റെ അടിഭാഗത്ത് ഇതുവരെയുള്ള എല്ലാ ലോകകപ്പ് വിജയികളുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ടാകും. ഇത് ഐസിസിയുടെ ആസ്ഥാനമായ ദുബായിലെ അതിസുരക്ഷാ ലോക്കറിലാണ് സൂക്ഷിക്കുന്നത്.

28
പുറത്തെടുക്കുന്നത് എപ്പോള്‍

ഓരോ ലോകകപ്പിനും മുന്നോടിയായി ടൂര്‍ണമമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലൂടെ ട്രോഫി ടൂര്‍ നടത്തുമ്പോഴാണ് ഐസിസി ഇത് പുറത്തെടുക്കുന്നത്. ട്രോഫി ടൂർ കഴിഞ്ഞാല്‍ ലോകകപ്പ് മത്സരങ്ങളിലും ട്രോഫി പ്രദര്‍ശിപ്പിക്കും.

38
ലോകകപ്പില്‍ സമ്മാനിക്കുന്നത് യഥാര്‍ത്ഥ ട്രോഫി, പക്ഷെ

ലോകകപ്പ് ഫൈനലിനുശേഷം കിരീടം നേടുന്നവര്‍ക്ക് യഥാര്‍ത്ഥ ട്രോഫി തന്നെയാണ് നല്‍കുക. എന്നാല്‍ വേദിയിലെ ആഘോഷങ്ങൾക്ക് ശേഷം, ഐസിസി ഉദ്യോഗസ്ഥർ യഥാര്‍ത്ഥ ട്രോഫി തിരിച്ചെടുക്കും. പകരം വിജയികളായ ക്രിക്കറ്റ് ബോർഡിന് യഥാര്‍ത്ഥ ട്രോഫിയുടെ യഥാര്‍ത്ഥ പകര്‍പ്പായ ട്രോഫി കൈമാറും.

48
അപ്പോള്‍ കെട്ടിപ്പിടിച്ചുറങ്ങുന്നത് യഥാര്‍ത്ഥ ട്രോഫിയല്ലെ

ലോകകപ്പ് വിജയങ്ങള്‍ക്ക് ശേഷം ട്രോഫിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന നായകന്മാരുടെ ചിത്രങ്ങള്‍ പുറത്തുവിടുക പതിവാണ്. എന്നാല്‍ ഇത് യഥാര്‍ത്ഥ ട്രോഫിയുടെ റിപ്ലിക്ക ആണ്.

58
എങ്ങനെ തിരിച്ചറിയും

ഒറ്റനോട്ടത്തിൽ യഥാര്‍ത്ഥ ട്രോഫിയും പകര്‍പ്പായ ട്രോഫിയും ആരാധകര്‍ക്ക് തിരിച്ചറിയാൻ കഴിയില്ല. എന്നാല്‍ ഈ റിപ്ലിക്ക ട്രോഫിയുടെ അടിഭാഗത്ത് ആ വർഷത്തെ വിജയിയുടെ പേര് മാത്രമേ ഉണ്ടാകൂ. കൂടാതെ ഐസിസി ലോഗോയ്ക്ക് പകരം ആ ടൂർണമെന്‍റിന്‍റെ പ്രത്യേക ലോഗോ ആയിരിക്കും ഇതിലുണ്ടാകുക.

68
ആസ്ഥാനത്ത് തിരിച്ചെത്തും

ലോകകപ്പ് ഫൈനലിനുശേഷം വിജയികള്‍ക്ക് കിരീടം സമ്മാനിക്കും. ഇത് യഥാര്‍ത്ഥ ട്രോഫിയായിരിക്കും. ഇതിനുശേഷം ഐസിസി തിരിച്ചെടുക്കുന്ന ട്രോഫി ഐസിസി ആസ്ഥാനത്ത് തിരിച്ചെത്തിക്കും. കിരീടം നേടിയ ടീമിലെ കളിക്കാർക്ക് വ്യക്തിഗത മെഡലുകൾ ലഭിക്കുമെങ്കിലും, ട്രോഫി ഐസിസിയുടെ സ്വത്താണ്.

78
ഇന്ത്യ നേടിയ ലോകകപ്പുകള്‍ എവിടെ

1983, 2007, 2011, 2024, വർഷങ്ങളിൽ ഇന്ത്യൻ പുരുഷ ടീം നേടിയ ഏകദിന, ടി20 ലോകകപ്പുകളുടെ റിപ്ലിക്കകളും 2025ല്‍ വനിതാ ടീം നേടിയ ഏകദിന ലോകകപ്പിന്‍റെ റിപ്ലിക്കയും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ ആസ്ഥാനത്താണ് സൂക്ഷിച്ചിരിക്കുന്നത്.

88
ആരാധകര്‍ക്ക് കാണാനാകുമോ

ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡ് ഓഫീസുകളിലെ മ്യൂസിയങ്ങളിലോ ലോബിയിലോ ആണ് ലോകകപ്പ് ട്രോഫികൾ ആരാധകർക്കായി പ്രദർശിപ്പിക്കാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories