കടുത്ത സമ്മർദ്ദത്തിലാണ് മലയാളി താരം സഞ്ജു സാംസൺ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20ക്കിറങ്ങുന്നത്. തുടർച്ചയായ മോശം പ്രകടനങ്ങളും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ മികച്ച ഫോമും ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയാകുന്നു.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20ക്ക് ഇന്ത്യയിന്നിറങ്ങുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ കേട് മൂന്നാം മത്സരത്തിൽ സഞ്ജു ഇന്ന് തീർക്കുമെന്നാണ് പ്രതീക്ഷ.
27
എന്നാലും ഇതെന്ത് പറ്റി സഞ്ജുവിന്
എന്നാലും എന്ത് പറ്റി ഈ സഞ്ജു സാംസണെന്ന് തലപുകയ്ക്കുകയാണ് ആരാധകർ. ലോകകപ്പ് അടുത്തിരിക്കെ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ സ്കോറിന് പുറത്തായതാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. വേഗം പുറത്താകുന്നതിനേക്കാൾ താരത്തിന്‍റെ മോശം ഷോട്ട് സെലക്ഷനാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.
37
ഫിഫ്റ്റി അടിച്ചിട്ട് കാലം കുറെയായി
2025 ജനുവരി മുതൽ ഓപ്പണിങ്ങ് ഇറങ്ങിയ എട്ട് മത്സരങ്ങളിൽ ഏഴ് തവണയാണ് സഞ്ജു പവർപ്ലേയിൽ പുറത്തായത്. എട്ട് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 104 റണ്‍സാണ്. അവസാന 13 ടി20 ഇന്നിംഗ്സുകളിൽ ഒരിക്കൽ പോലും അർധസെഞ്ച്വറി നേടാൻ മലയാളി താരത്തിനായിട്ടില്ല. 26(20), 5(7), 3(6), 1(3), 16(7), 56(45), 13(17), 39(23), 24(21), 2(4), 37(22), 10(7), 6(5) എന്നിങ്ങനെയാണ് സഞ്ജുവിന്‍റെ അവസാന 13 മത്സരങ്ങളിലെ പ്രകടനം.
വിക്കറ്റ് കീപ്പർ കൂടിയായ ഇഷാൻ കിഷൻ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 76 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയതും സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു ക്രിക്കറ്റ് വിദഗ്ധർ.
57
തിലക് തിരിച്ചെത്തുമ്പോൾ
നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമായി തിലക് വർമ തിരിച്ചെത്തുമ്പോൾ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിന് ഇഷാനിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കും. റൈറ്റ്, ലെഫ്റ്റ് കോമ്പിനേഷന് എന്നത് സഞ്ജു-അഭിഷേക് സഖ്യത്തിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും എല്ലാ വിമർശനങ്ങളെയും തള്ളാൻ പോന്നൊരു പ്രകടനം സഞ്ജു ഇന്നെങ്കിലും നടത്തിയേ തീരു.
67
പ്രിന്‍സിനെ പോലും ഒഴിവാക്കിയത് സഞ്ജു മറക്കരുത്
മോശം ഫോമിനെ തുടർന്ന് ഏകദിന നായകൻ ശുഭ്മൻ ഗില്ലിനെ വരെ ടീമിൽ നിന്ന് ഒഴിവാക്കിയ കാർക്കശ്യമുണ്ട് ഇന്ത്യയുടെ പരിശീലക സംഘത്തിന്. ലോകകപ്പ് പോലെ നിർണായക ഘട്ടത്തിൽ ആശങ്കയില്ലാതെ ടീമിൽ തുടരണണമെങ്കിൽ മികച്ച പ്രകടനം മാത്രമാണ് സഞ്ജുവിന് മുന്നിലുള്ള മാർഗം.
77
കൈയടിപ്പിക്കുമോ സഞ്ജു
ഒഴിവാക്കയവരെക്കൊണ്ടു തന്നെ പ്രകടനം കൊണ്ട് കൈയിടിപ്പിച്ച ചരിത്രമുണ്ട് സഞ്ജുവിന്. അത് ഇന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കടുത്ത ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!