ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിനും ബുമ്രയും; കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

First Published Dec 31, 2020, 11:44 AM IST

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പുറത്തുവന്നപ്പോള്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ജസ്പ്രീത് ബുമ്രയും. അശ്വിന്‍ ഏഴാം സ്ഥാനത്തേക്ക് ചാടി. ഒരു സ്ഥാനം മെച്ചപ്പെടത്തി ബുമ്ര ഒമ്പാമതെത്തി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഓസീസിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ ഇതുവരെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ പ്രകടനം തന്നെയാണ് താരത്തിന് തുണയായത്. രണ്ട് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. അശ്വിന് 793 പോയിന്റുണ്ട്.
undefined
ബുമ്ര ഒരു സ്ഥാനമാണ് മെച്ചപ്പെടുത്തിയത്. 783 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് താരം. ഓസീസിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച ബുമ്ര എട്ട് വിക്കറ്റുകള്‍ വീഴ്ത്തി.
undefined
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 906 പോയിന്റാണ് അദ്ദേഹത്തിനുള്ളത്. പത്ത് വിക്കറ്റാണ് കമ്മിന്‍സ് ഇന്ത്യക്കെതിരെ വീഴ്ത്തിയത്.
undefined
രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാങ്ങളില്‍ മാറ്റമൊന്നുമില്ല. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാം സ്ഥാനത്ത്.
undefined
ന്യൂസിലന്‍ഡ് പേസര്‍മാരായ നീല്‍ വാഗ്നര്‍ മൂന്നാം സ്ഥാനത്തും ടിം സൗത്തി നാലാം സ്ഥാനത്തുമാണ്.
undefined
ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. 804 പോയിന്റാണ് അദ്ദേഹത്തിന്.
undefined
ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ ആറാം സ്ഥാനം നിലനിര്‍ത്തി.
undefined
ഏഴാമതുള്ള അശ്വിന് 793 പോയിന്റുണ്ട്. റബാദയുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് താരത്തിനുള്ളത്.
undefined
കഴിഞ്ഞ റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കിയിരുന്ന ജോഷ് ഹേസല്‍വുഡിന് മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി. 790 പോയിന്റുള്ള അദ്ദേഹം എട്ടാം സ്ഥാത്താണ്.
undefined
അതേസമയം ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ് രണ്ട് സ്ഥാനം നഷ്ടമായി. 781 പോയിന്റുള്ള ആന്‍ഡേഴ്‌സണാണ് പത്താം സ്ഥാനത്ത്.
undefined
click me!